...
Home News National വിദ്യാർത്ഥികളെ ലക്ഷ്യമിടുന്ന നടപടികൾ അവസാനിപ്പിക്കണം; സർക്കാരിനെതിരെ സിജെപി

വിദ്യാർത്ഥികളെ ലക്ഷ്യമിടുന്ന നടപടികൾ അവസാനിപ്പിക്കണം; സർക്കാരിനെതിരെ സിജെപി

കോക്രോച്ച് ജനതാ പാർട്ടി ഉടൻ തന്നെ വലിയ തോതിലുള്ള സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കും," എന്നാണ് ദിപ്‌കെ എക്‌സിൽ കുറിച്ചത്

2

വിദ്യാർത്ഥികൾക്കെതിരായ പൊലീസ് നടപടി തുടരുകയാണെങ്കിൽ വ്യാപകമായ സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) മുന്നറിയിപ്പ് നൽകി. പാർട്ടി നേതാവ് ദിപ്‌കെയാണ് ഇക്കാര്യം അറിയിച്ചത്.

സാമൂഹിക മാധ്യമമായ എക്‌സിൽ പങ്കുവെച്ച കുറിപ്പിലാണ് ദിപ്‌കെയുടെ പ്രതികരണം. വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് സർക്കാർ “മന്ത്രവാദ വേട്ട” നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇത്തരം അടിച്ചമർത്തൽ നടപടികൾ ഉടൻ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

“പൊലീസിന്റെ കൈകളാൽ വിദ്യാർത്ഥികൾക്കെതിരായ പീഡനം തുടർന്നാൽ, കോക്രോച്ച് ജനതാ പാർട്ടി ഉടൻ തന്നെ വലിയ തോതിലുള്ള സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കും,” എന്നാണ് ദിപ്‌കെ എക്‌സിൽ കുറിച്ചത്.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥി പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെയാണ് സിജെപിയുടെ മുന്നറിയിപ്പ്. വിഷയത്തിൽ സർക്കാരോ പൊലീസോ ഇതുവരെ ഔദ്യോഗിക പ്രതികരണം അറിയിച്ചിട്ടില്ല.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.