...
Home Entertainments ലോകപ്രശസ്‌ത പെയിന്റിങ് അനുസ്‌മരിപ്പിച്ച് നടൻ ടി.ജി രവിയും മകൻ ശ്രീജിത്തും; ‘വടു- ദി സ്‌കാർ’ ഫസ്റ്റ്...

ലോകപ്രശസ്‌ത പെയിന്റിങ് അനുസ്‌മരിപ്പിച്ച് നടൻ ടി.ജി രവിയും മകൻ ശ്രീജിത്തും; ‘വടു- ദി സ്‌കാർ’ ഫസ്റ്റ് ലുക്ക്

സ്നേഹബന്ധം അപ്രത്യക്ഷമാകുന്ന കാലഘട്ടത്തിൽ ഒരു പിതാവും മകനും തമ്മിലുള്ള ആത്മബന്ധം ഹൃദയസ്പർശിയായ കഥയിലൂടെ ആവിഷ്ക്കരിക്കുന്ന ചിത്രം

292

ചലച്ചിത്ര മേഖലയിലേയും സാമൂഹിക- രാഷ്ട്രീയ- സാഹിത്യ രംഗങ്ങളിലേയും പ്രമുഖ വ്യക്തിത്വങ്ങളെയും പങ്കാളികളാക്കി ചലച്ചിത്ര ലോകത്തിൽ ഒരു നിർണായക നിമിഷം രേഖപെടുത്തി ‘വടു- ദി സ്‌കാർ’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. എൺപതാം വയസ്സിലേക്ക് കടക്കുന്ന നടൻ ടി.ജി രവി അദ്ദേഹത്തിൻ്റെ മകൻ ശ്രീജിത്ത് രവിയോടൊപ്പം അച്ഛനും മകനുമായി തന്നെ അഭിനയിക്കുന്ന ചിത്രമാണ് വടു-THE SCAR.

സ്നേഹബന്ധം അപ്രത്യക്ഷമാകുന്ന ഇന്നത്തെ കാലഘട്ടത്തിൽ ഒരു പിതാവും മകനും തമ്മിലുള്ള ആത്മബന്ധം അതിൻ്റെ സങ്കീർണ്ണതകളോടെ ഹൃദയസ്പർശിയായ കഥയിലൂടെ ആവിഷ്ക്കരിക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം വിപിൻ ചന്ദ്രൻ നിർവഹിക്കുന്നു.

വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസ്, നീലാംബരി പ്രൊഡക്ഷൻസ് എന്നീ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ, മുരളി നീലാംബരി, പ്രദീപ് കുമാർ ജി, മോഹനൻ കൂനിയാത്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ‘വടു- ദി സ്‌കാർ’ ശ്രീജിത്ത് പൊയിൽക്കാവ് സംവിധാനം ചെയ്യുന്നു. മുരളി നീലാംബരി എഴുതിയ വരികൾക്ക് പി.ഡി സൈഗാൾ തൃപ്പൂണിത്തുറ സംഗീതം പകരുന്നു.

എഡിറ്റർ- രതിൻ രാധാകൃഷ്ണൻ, ആർട്ട് ഡയറക്ടർ- വിനീഷ് കണ്ണൻ, വസ്ത്രാലങ്കാരം- പ്രസാദ് ആനക്കര, മേക്കപ്പ്- വിനീഷ് ചെറുകാനം, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രവി വാസുദേവ്, പോസ്റ്റ് പ്രൊഡക്ഷൻ ഡയറക്ടർ- അജേഷ് സുധാകരൻ, റിക്കോർഡിങ് സ്റ്റുഡിയോ- ഡിജിസ്റ്റാർ മീഡിയ തൃപ്പൂണിത്തുറ, സ്റ്റിൽസ്- രാഹുൽ ലുമിയർ, ഡിസൈൻ- ഷാജി പാലോളി, പ്രൊഡക്ഷൻ കൺട്രോളർ- കമലേഷ് കടലുണ്ടി, ഫിനാൻസ് കൺട്രോളർ- ശ്രീകുമാർ പ്രിജി, പ്രൊഡക്ഷൻ മാനേജർ- മനോജ് കുമാർ ടി.പി, പി.ആർ.ഒ- എ.എസ് ദിനേശ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.