...
Home News Kerala ക്ഷേത്രത്തിന് നടി സോനാക്ഷി സിൻഹ മെക്കാനിക്കൽ ആനയെ സമ്മാനിച്ചു

ക്ഷേത്രത്തിന് നടി സോനാക്ഷി സിൻഹ മെക്കാനിക്കൽ ആനയെ സമ്മാനിച്ചു

ഞായറാഴ്‌ചയാണ് ആന അനാച്ഛാദനം ചെയ്‌തത്

302

ബോളിവുഡ് നടി സോനാക്ഷി സിൻഹയും പെറ്റ ഇന്ത്യയും ചേർന്ന് കേരളത്തിലെ പള്ളിപ്പുറം ശ്രീകൃഷ്‌ണ ക്ഷേത്രത്തിന് സമ്മാനമായി നൽകിയത് ഒരു വലിയ മെക്കാനിക്കൽ ആനയാണ്. ഞായറാഴ്‌ചയാണ് ആന അനാച്ഛാദനം ചെയ്‌തത്.

ജീവനുള്ള ആനകളെ ഒരിക്കലും സ്വന്തമാക്കുകയോ വാടകക്ക് എടുക്കുകയോ ചെയ്യില്ല എന്ന തീരുമാനത്തിൻ്റെ അംഗീകാരമായാണ് പള്ളിപ്പുറം ഉണ്ണികൃഷ്‌ണൻ എന്ന് പേരിട്ടിരിക്കുന്ന മൂന്ന് മീറ്റർ ഉയരവും 500 കിലോഗ്രാം ഭാരവുമുള്ള മെക്കാനിക്കൽ ആനയെ ക്ഷേത്രത്തിന് സംഭാവന ചെയ്‌തതെന്ന് പെറ്റ ഇന്ത്യ പ്രസ്‌താവനയിൽ പറഞ്ഞു.

“2024 വരെ, ക്ഷേത്രം വാർഷിക പൂരം ആഘോഷങ്ങൾക്ക് മൂന്ന് മുതൽ അഞ്ച് വരെ ആനകളെ ഉപയോഗിച്ചിരുന്നു. എന്നിരുന്നാലും, മൃഗക്ഷേമത്തിനും ഭക്തരുടെ സുരക്ഷക്കും മുൻഗണന നൽകുന്ന ശ്രദ്ധേയമായ മാറ്റത്തിൽ, പൂരം ആഘോഷങ്ങളിൽ ക്ഷേത്രം ഒരു യാന്ത്രിക ആനയെ ഇരിഞ്ഞാടപ്പിള്ളി രാമൻ, അവതരിപ്പിച്ചു. ഇപ്പോൾ യഥാർത്ഥ ആനകളെ ഉപയോഗിക്കുന്നതിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നില്ല,” പ്രസ്‌താവനയിൽ പറയുന്നു.

ക്ഷേത്രം ചടങ്ങുകൾ നടത്താൻ യാന്ത്രികമായി നിർമ്മിച്ച ആനയെ ഉപയോഗിക്കുമെന്നും ‘മേളം’ പ്രകടനത്തോടെ ആണ് ആന ഉദ്ഘാടനം ചെയ്‌തതെന്നും അതിൽ പറയുന്നു.

പെറ്റ ഇന്ത്യ ക്ഷേത്രങ്ങൾക്ക് സംഭാവന ചെയ്യുന്ന 19-ാമത്തെയും കേരളത്തിലെ പത്താമത്തെയും മെക്കാനിക്കൽ ആനയാണിത്.

റബ്ബർ, ഫൈബർ, ലോഹം, മെഷ്, ഫോം, സ്റ്റീൽ എന്നിവകൊണ്ട് നിർമ്മിച്ചതും അഞ്ച് മോട്ടോറുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്നതുമായ ആറാമത്തെ ആനയാണിത്.

ദൈവത്തിൻ്റെ ഓരോ സൃഷ്ടിയും പരിഗണന അർഹിക്കുന്നുവെന്നും ക്ഷേത്രത്തിൽ മെക്കാനിക്കൽ ജംബോയുടെ വരവ് ആനകൾക്ക് സ്വാതന്ത്ര്യം യാഥാർത്ഥ്യമാക്കാൻ സഹായിക്കുമെന്നും സോനാക്ഷി പ്രസ്‌താവനയിൽ പറഞ്ഞതായി ഉദ്ധരിക്കുന്നു. -പിടിഐ

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.