...
Home News National ഇന്ത്യയിൽ അദാനി- എംബ്രേയർ പങ്കാളിത്തത്തിലൂടെ പ്രാദേശിക വിമാന നിർമ്മാണ കേന്ദ്രം വരുന്നു

ഇന്ത്യയിൽ അദാനി- എംബ്രേയർ പങ്കാളിത്തത്തിലൂടെ പ്രാദേശിക വിമാന നിർമ്മാണ കേന്ദ്രം വരുന്നു

ലോകത്തിലെ പ്രമുഖ വിമാന നിർമ്മാതാക്കളിൽ ഒന്നായ എംബ്രയേറുമായി അദാനി ഡിഫൻസ്

336

അദാനി എയ്റോസ്പേസ് & ഡിഫൻസ് ചൊവ്വാഴ്‌ച ബ്രസീലിയൻ മൾട്ടി നാഷണൽ എയറോ സ്പേസ് കോർപ്പറേഷനായ എംബ്രയേറുമായി ചേർന്ന് ഇന്ത്യയിൽ വാണിജ്യ വിമാന നിർമ്മാണം നടത്തുന്നതിനായി ധാരണാപത്രം ഒപ്പുവച്ചു.

ഇന്ത്യയിൽ വിമാന നിർമ്മാണം പ്രാദേശിക വത്കരിക്കുന്നതിനും മേക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി സമ്പൂർണമായ ഒരു റീജിയണൽ ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് നിർമ്മിക്കുന്നതിനും വലിയ മുന്നേറ്റം ഈ കരാർ വഴി കൈവരിക്കാൻ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോകത്തിലെ പ്രമുഖ വിമാന നിർമ്മാതാക്കളിൽ ഒന്നായ എംബ്രയേറുമായി അദാനി ഡിഫൻസ് ഒരു ചരിത്രപരമായ പങ്കാളിത്തത്തിലേക്ക് കടക്കുന്നതായി പ്രഖ്യാപിക്കുന്നതിൽ അതിയായ അഭിമാനമുണ്ടെന്ന് അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ലിമിറ്റഡ് ഡയറക്ടർ ജീത് അദാനി പറഞ്ഞു.

ഈ പങ്കാളിത്തത്തിലൂടെ ഇന്ത്യയിൽ ഒരു പ്രാദേശിക വിമാന നിർമ്മാണ കേന്ദ്രവും അതോടൊപ്പം തന്നെ രാജ്യത്ത് ആദ്യമായുള്ള ഒരു സമഗ്ര വ്യോമയാന ഇക്കോസിസ്റ്റവും സ്ഥാപിക്കും. രാജ്യത്തിലെ വ്യോമയാന മേഖതലയുടെ ഭാവിയെ തന്നെ പുനർവ്യാഖ്യാനം ചെയ്യുന്ന പദ്ധതിയാണിതെന്നും അദ്ദേഹം പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.