...
Home News National ഓപ്പറേഷൻ സിന്ദൂറിന് ശേഷം, അനധികൃത ബംഗ്ലാദേശികളെയും ഇന്ത്യ മടക്കി അയച്ചു തുടങ്ങി

ഓപ്പറേഷൻ സിന്ദൂറിന് ശേഷം, അനധികൃത ബംഗ്ലാദേശികളെയും ഇന്ത്യ മടക്കി അയച്ചു തുടങ്ങി

ഗുജറാത്ത്, ഡൽഹി, ഹരിയാന,അസം, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനകളിൽ ആണ് ഇവരെ കണ്ടെത്തിയത്

180

രണ്ടായിരത്തിൽ അധികം അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ ഇന്ത്യ മടക്കി അയച്ചു. 2000ത്തോളം പേർ സ്വമേധയ മടങ്ങി പോകാൻ തയ്യാറായതായും റിപ്പോർട്ട്. ത്രിപുര, മേഘാലയ, അസം എന്നിവിടങ്ങളിലെ അതിർത്തി വഴിയാണ് മടക്കി അയച്ചത്. ഓപ്പറേഷൻ സിന്ദൂറിന് ശേഷം നടന്ന ഇന്ത്യയുടെ സുപ്രധാന നടപടി ആയാണ് ഇതിനെ കാണുന്നത്.

ഗുജറാത്ത്, ഡൽഹി, ഹരിയാന,അസം, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനകളിൽ ആണ് ഇവരെ കണ്ടെത്തിയത്. അനധികൃത ബംഗ്ലാദേശി കുടുയേറ്റക്കാർക്ക് എതിരെ കർശന നടപടി തുടരാൻ കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു.

പിടികൂടുന്നവരെ വ്യോമ സേന വിമാനങ്ങളിൽ അതിർത്തിയിൽ എത്തിച്ചു ബി.എസ്‌.എഫിന് കൈമാറി ഭക്ഷണവും ബംഗ്ലാദേശി കറൻസിയും നൽകി മടക്കി അയക്കാൻ ആണ് പദ്ധതി. അയക്കുന്നവരുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിച്ച് ഇമിഗ്രേഷൻ ഡാറ്റയുമായി ബന്ധിപ്പിക്കാൻ ശ്രമമുണ്ട്.

“ഇത് ഒരു തുടർച്ചയായ പ്രക്രിയയാണ്, എല്ലാ സംസ്ഥാനങ്ങളും അവരുടെ രേഖകൾ പരിശോധിച്ചതിന് ശേഷം അത്തരം അനധികൃത കുടിയേറ്റക്കാരെ പിടികൂടുകയാണ്. ഏപ്രിലിലെ പഹൽഗാം ആക്രമണത്തെ തുടർന്നാണ് നടപടി.

“ഗുജറാത്തിലാണ് ആദ്യം എത്തിയത്, തുടർന്ന് ഡൽഹിയും ഹരിയാനയും. കൂടുതൽ സംസ്ഥാനങ്ങൾ ഉടൻ തന്നെ അയയ്ക്കാൻ തുടങ്ങും. ഇക്കാര്യത്തിൽ ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിർദ്ദേശങ്ങൾ വ്യക്തമാണ്. സംസ്ഥാനങ്ങളും സഹകരിക്കുന്നുണ്ട്,” -ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.