...
Home News Kerala ‘പദ്ധതികൾ മുന്നോട്ട്’; ദേശീയപാതാ വികസനത്തിന് വീണ്ടും സംസ്ഥാന സർക്കാർ സഹായം, ജിഎസ്.ടി വിഹിതവും റോയൽറ്റിയും ഒഴിവാക്കും

‘പദ്ധതികൾ മുന്നോട്ട്’; ദേശീയപാതാ വികസനത്തിന് വീണ്ടും സംസ്ഥാന സർക്കാർ സഹായം, ജിഎസ്.ടി വിഹിതവും റോയൽറ്റിയും ഒഴിവാക്കും

ദേശീയപാതാ വികസനം സാധ്യമാക്കുന്നതിന് സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് ഇതിനോട് ചേർത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്

219

തിരുവനന്തപുരം: ദേശീയപാതാ വികസനത്തിന് വീണ്ടും സഹായവുമായി സംസ്ഥാന സർക്കാർ. രണ്ട് ദേശീയപാതകളുടെ വികസനത്തിന് സംസ്ഥാനം ജിഎസ്.ടി വിഹിതവും റോയൽറ്റിയും ഒഴിവാക്കും. എറണാകുളം ബൈപാസ് ( NH 544), കൊല്ലം -ചെങ്കോട്ട ( NH 744) എന്നീ പാത നിർമാണത്തിനാണ് സംസ്ഥാന പങ്കാളിത്തമുണ്ടാകുക.

ജിഎസ്.ടി വിഹിതവും റോയൽറ്റിയും ഒഴിവാക്കി പൊതുമരാമത്ത് വകുപ്പ് ഉത്തരവ് ഇറക്കി. ഇതോടെ രണ്ട് പാതാ നിർമ്മാണങ്ങൾക്കുമായി 741.35 കോടി രൂപ സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യതയുണ്ടാകും. നേരത്തെ ദേശീയപാത -66 വികസനത്തിന് സംസ്ഥാനം 5580 കോടി രൂപ നൽകിയിരുന്നു. ദേശീയപാതാ വികസനം സാധ്യമാക്കുന്നതിന് സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് ഇതിനോട് ചേർത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ദേശീയപാത അതോറിറ്റിയുമായി ചേർന്ന് പദ്ധതികൾ മുന്നോട്ട് കൊണ്ട് പോകുമെന്നും മന്ത്രി അറിയിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.