പ്രകൃതിയെയും കാലാവസ്ഥയെയും മനസ്സിലാക്കിയുള്ള കൃഷിയാണ് കേരയിലൂടെ നടപ്പിലാക്കുന്നത് : മന്ത്രി പി പ്രസാദ്

തരിശുഭൂമികൾ കൃഷിയോഗ്യമാക്കുന്നതിനുള്ള നവോധൻ പദ്ധതിക്കും തുടക്കം കുറിച്ചു. കർഷകർക്ക് പിന്തുണയും പിൻബലവും ആയി നിൽക്കുന്ന പദ്ധതി കൂടിയാണ് കേരയെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്റെ കാർഷിക മേഖലയിൽ പുതിയ ദിശ ബോധം നൽകുന്ന പദ്ധതിയാണ് കേര( കേരള കാലാവസ്ഥ അതിജീവന കാർഷിക മൂല്യ വർദ്ധക വിപണന ശൃംഖല നവീകരണ പദ്ധതി)യെന്ന് കൃഷിമന്ത്രി പി പ്രസാദ്. കാർഷിക രംഗത്ത് കാലാവസ്ഥാനുസൃതമായ കൃഷി രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും അനുബന്ധ കാർഷിക മേഖല നവീകരണത്തിനും വേണ്ടി ലോക ബാങ്കിന്റെ സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന 2595 കോടി രൂപയുടെ ബൃഹത് പദ്ധതിയായ കേര പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചേർത്തല വി ടി എ എം ആഡിറ്റോറിയത്തിൽനിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കൃഷി പൂർണ്ണമായും കാലാവസ്ഥയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. കേരളത്തിൽ കാലാവസ്ഥ വ്യതിയാനം മൂലം കർഷകർക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ ചെറുതല്ല. കാലാവസ്ഥ മാറ്റത്തിന്റെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതും കർഷകരാണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ 40 വർഷക്കാലയളവിനുള്ളിൽ കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഏറ്റവും വലിയ പദ്ധതിയാണ് കേര. കാലാവസ്ഥയെ മനസ്സിലാക്കുന്ന കർഷകനാണ് വിജയം കൈവരിക്കുന്നത്. കാലാവസ്ഥ മാറിയാലും കർഷകന്റെ ആത്മവിശ്വാസം മാറരുത്. പ്രകൃതിയെയും കാലാവസ്ഥയെയും മനസ്സിലാക്കിയുള്ള കൃഷിയാണ് കേരയിലൂടെ നടപ്പിലാക്കുന്നത്. കേരളത്തിന് അഞ്ച് അഗ്രോ പാർക്കുകൾ കേരയുടെ ഭാഗമായി ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തരിശുഭൂമികൾ കൃഷിയോഗ്യമാക്കുന്നതിനുള്ള നവോധൻ പദ്ധതിക്കും തുടക്കം കുറിച്ചു. കർഷകർക്ക് പിന്തുണയും പിൻബലവും ആയി നിൽക്കുന്ന പദ്ധതി കൂടിയാണ് കേരയെന്നും മന്ത്രി പറഞ്ഞു. കാലാവസ്ഥാനുസൃത കൃഷിരീതികൾ പ്രോത്സാഹിപ്പിച്ച് സംസ്ഥാനത്തെ കർഷകരുടെ വരുമാന വർധന ലക്‌ഷ്യം വെച്ച് കൊണ്ട് ലോക ബാങ്കിന്റെ സഹകരണത്തോടെ 2595 കോടി രൂപ ചിലവിൽ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേരള കാലാവസ്ഥാ അതിജീവന കാർഷിക മൂല്യ വർദ്ധക വിപണന ശൃംഖല നവീകരണ (കേര) പദ്ധതിയുടെ കാലാവസ്ഥാ പ്രതിരോധ കൃഷി പ്രോത്സാഹിപ്പിക്കുവാനുള്ള സാങ്കേതികവിദ്യയും വിപുലമായ വിപണിയും കർഷകർക്കു കൈവശമാകുന്ന രീതിയിലാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി റബ്ബർ, ഏലം കർഷകർക്ക് പുനർ നടീലിനുള്ള ഗ്രാന്റ് കൃഷിമന്ത്രി വിതരണം ചെയ്തു. കേര-എം.എസ്.എം.ഇ. വെബ് പോർട്ടലിന്റെ പ്രകാശനം മന്ത്രി നിർവഹിച്ചു. സംസ്ഥാനത്തെ പഴം-പച്ചക്കറി ഉൽപ്പാദന വർദ്ധനവ് ലക്‌ഷ്യം വെച്ച്, തരിശ് ഭൂമികൾ കാർഷിക സമ്പുഷ്ടമാക്കുവാനുള്ള നവോ-ധൻ പദ്ധതിയുടെ ഭാഗമായി കേരള അഗ്രോ ബിസിനസ്സ് കമ്പനി (കാബ്‌കോ) ഒരുക്കിയ താല്പര്യ പത്ര ഉടമ്പടിയിൽ കേരള അഗ്രോ മെഷിനറി കോർപറേഷനും (കാംകോ) എറണാകുളം നോർത്ത് പറവൂരിലെ പി.എസ്.ആദിഷ് എന്ന കർഷകനും ചേർന്ന് ഒപ്പുവെച്ചു.

സംസ്ഥാനത്തെ ആദ്യ കർഷക ഉൽപാദക-വിപണന സഖ്യത്തിനായി മലപ്പുറം കരുവാരക്കുണ്ട് മിരിസ്റ്റിക്ക മലബാർ ഫാർമർ പ്രൊഡ്യൂസർ കമ്പനിയും എറണാകുളത്തെ കൊക്കോബീൻ ചോക്ലേറ്റ് ഫാക്ടറി പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് കരാർ ഒപ്പുവെച്ചു. കാർഷിക ഉത്പാദന കമ്മീഷണറും കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോ ബി അശോക് ഐ എ എസ്സ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ പി വിഷ്ണുരാജ് ഐഎഎസ് പദ്ധതി വിശദീകരണം നടത്തി.

ആലപ്പുഴ ജില്ലാ കളക്ടർ അലക്സ് വർഗീസ് ഐഎഎസ്, ചേർത്തല മുൻസിപ്പാലിറ്റി ചെയർമാൻ എസ് സോബിൻ, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധർമണി തമ്പാൻ, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം വിജയശ്രീ സുനിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാരായ അരുൺ മോഹൻ, എ കെ പ്രസന്നൻ, ബിന്ദു മുരളി, കെ എൽ ഡി സി ചെയർമാൻ പി വി സത്യനേശൻ, വ്യവസായ വകുപ്പ് അഡീഷണൽ ഡയറക്ടർ രാജീവ് ജി, കൃഷി വകുപ്പ് അഡീഷണൽ ഡയറക്ടർ സലീനാമ്മ കെ, ജില്ലാകൃഷി ഓഫീസർ സിന്ധു വി പി, കേര അഡീഷണൽ പ്രൊജക്റ്റ് ഡയറക്ടർ ആസിഫ് കെ യൂസഫ് ഐ എ എസ്സ്, മുതിർന്ന കർഷകരായ സുകുമാരൻ ഐജി, സുരേഷ് ബാബു എസ്, കൃഷി ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന തരത്തിലാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾ ഉയരുന്നത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനകീയ സമ്മർദ്ദത്തിന് പിന്നാലെ വി.എസ്. അച്യുതാനന്ദനെ സി.പി.എം മലമ്പുഴയിൽ സ്ഥാനാർത്ഥിയാക്കിയ സംഭവമാണ് രാഷ്ട്രീയ നിരീക്ഷകർ വീണ്ടും ഓർമ്മിപ്പിക്കുന്നത്. ജനവികാരത്തിന് മുന്നിൽ...

Keep exploring...

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

More News

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് മഹുവ മൊയ്ത്ര

തൃണമുല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് പരാതി. ഡിജിസിഎക്കും വ്യോമയാന മന്ത്രാലയത്തിനും ഇന്‍ഡിഗോക്കും...

എന്തുകൊണ്ടാണ് വിജയ്‌യുടെ പാർട്ടിയെ പിന്തുണയ്ക്കുന്നതെന്ന് കോൺഗ്രസ് പറയുന്നു

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ)യ്ക്ക് കോൺഗ്രസ് നൽകിയ പിന്തുണ...

സിനിമയിൽ നിന്ന് അധികാരത്തിലേക്ക്; ദക്ഷിണേന്ത്യൻ നായകന്മാരുടെ രാഷ്ട്രീയ യാത്ര അറിയാം

ദക്ഷിണേന്ത്യൻ രാഷ്ട്രീയവും സിനിമാ ലോകവും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു. സിനിമാ താരങ്ങൾ ജനപിന്തുണയെ രാഷ്ട്രീയ ശക്തിയാക്കി മാറ്റുന്ന...

അമേരിക്കക്ക് ഇറാന്‍ യുദ്ധം കനത്ത നാശനഷ്‌ടം ഉണ്ടാക്കിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

ഇറാനെതിരെ ഇസ്രായേലുമായി ചേര്‍ന്ന് നടത്തിയ യുദ്ധത്തില്‍ അമേരിക്കക്ക് കനത്ത നാശനഷ്‌ടമുണ്ടായെന്ന് വാഷിങ്ടണ്‍ പോസ്റ്റിൻ്റെ റിപ്പോര്‍ട്ട്. ഇറാന്‍ പുറത്തുവിട്ട സാറ്റലൈറ്റ്...

‘കേരളത്തിൽ മുഖ്യമന്ത്രി ആരാകും?’ കെസിക്ക് 46 എംഎൽഎമാരുടെ പിന്തുണ

നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അവതരിപ്പിച്ച...

മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു; പശ്ചിമ ബംഗാളില്‍ നിയമസഭ പിരിച്ച് വിട്ട് ഗവര്‍ണര്‍

ഗവര്‍ണര്‍ നിയമസഭ പിരിച്ച് വിട്ടതോടെ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന്...