ന്യൂഡൽഹി: യുക്രെയ്‌നിലെ റഷ്യൻ യുദ്ധനീക്കങ്ങളെ സഹായിച്ചെന്ന് ചൂണ്ടിക്കാട്ടി നാല് ഇന്ത്യൻ സ്ഥാപനങ്ങളുൾപ്പെടെ 400-നടുത്ത് സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഉപരോധം ഏർപ്പെടുത്തി അമേരിക്ക. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ടമെന്റ് 120 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരെ ഉപരോധം ഏർപ്പെടുത്തി. 270 എണ്ണം ഉപരോധം നേരിടേണ്ടി വരിക ട്രഷറി ഡിപ്പാർട്ട്‌മെന്റിൽ നിന്നാകും. ബാക്കി കമ്പനികൾക്കും വ്യക്തികൾക്കുമെതിരായ നടപടി യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് കൊമേഴ്‌സിൽ നിന്നാണ്.

2023 മാർച്ചിനും 2024 മാർച്ചിനും ഇടയിൽ റഷ്യ ആസ്ഥാനമായുള്ള കമ്പനികൾക്ക് 700-ലധികം ഷിപ്പ്മെന്റുകൾ അയച്ച അസെൻഡ് ഏവിയേഷൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആണ് നാല് ഇന്ത്യൻ കമ്പനികളിൽ ഒന്ന്. രണ്ട് ലക്ഷം ഡോളർ മൂല്യം വരുന്ന കയറ്റുമതികളാണിവ. കമ്മ്യൂണിക്കേഷൻ ഉപകരണങ്ങളും യുഎസ് നിർമിത എയർക്രാഫ്റ്റിൻ്റെ ഘടകങ്ങളും ഇതിൽ ഉൾപ്പെടും.

ട്രാൻസാണ് മറ്റൊരു ഇന്ത്യൻ കമ്പനി. 2023 ജൂണിനും 2024 ഏപ്രിലിനുമിടയിൽ മൂന്ന് ലക്ഷം ഡോളറിൻ്റെ ഇടപാടാണ് ട്രാൻസ്, റഷ്യൻ ഏവിയേഷൻ കമ്പനിയുമായി നടത്തിയിരിക്കുന്നത്. റഷ്യക്ക് സാങ്കേതിക സഹായങ്ങൾ എത്തിച്ച് നൽകിയതാണ് ഉപരോധിക്കപ്പെട്ട മറ്റൊരു കമ്പനിയായ ടിഎസ്എംഡി ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ്. 4.3 ലക്ഷം ഡോളറിൻ്റെ ഇടപാടാണ് റഷ്യയുമായി ഇവർക്കുണ്ടായിരുന്നത്. 1.4 മില്യൺ ഡോളർ മൂല്യം വരുന്ന കയറ്റുമതികൾ നടത്തിയ ഫുട്രിവോ ഇന്ത്യയാണ് മറ്റൊരു കമ്പനി.

ഇന്ത്യ, ചൈന, മലേഷ്യ, തായ്‌ലൻഡ്, തുർക്കി, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്നെല്ലാമുള്ള സ്ഥാപനങ്ങൾ ഉപരോധം നേരിടുന്നവയുടെ പട്ടികയിലുണ്ട്. റഷ്യയുടെ യുദ്ധ നീക്കങ്ങൾ ബലപ്പെടുത്താനായി വിവിധ രാജ്യങ്ങളിൽ നിന്ന് ഉപകരണങ്ങൾ വാങ്ങുന്നത് തുടരുന്നതിൻ്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി. റഷ്യയുടെ സൈനിക- വ്യാവസായിക താവളങ്ങൾക്കുള്ള പിന്തുണ ഇല്ലാതാക്കാൻ ഉപരോധമാണ് പോംവഴിയെന്നാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിൻ്റെ വിശദീകരണം.

റഷ്യയുടെ യുദ്ധനീക്കങ്ങളെ മൂന്നാംലോക രാജ്യങ്ങൾ പിന്തുണയ്ക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അമേരിക്ക വ്യക്തമാക്കുന്നു. ഇതിനായി ഭാവിയിലും കടുത്ത നടപടികൾ സ്വീകരിക്കാനാണ് യുഎസ് തീരുമാനം. ഇത്തരത്തിലുള്ള കയറ്റുമതിക്കോ ഇറക്കുമതിക്കോ കൂട്ടുനിൽക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെല്ലാം കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകുന്നു. 2023ലും ഏതാനും ഇന്ത്യൻ കമ്പനികൾക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

മനുഷ്യരെപ്പോലെ റോബോട്ടുകൾക്കും ഐഡി കാർഡ്; വിപ്ലവകരമായ ഡിജിറ്റൽ സംവിധാനവുമായി ചൈന

മനുഷ്യരെപ്പോലെ റോബോട്ടുകൾക്കും തിരിച്ചറിയൽ രേഖകൾ നൽകുന്ന വിപ്ലവകരമായ നീക്കവുമായി ചൈന. നിർമിതബുദ്ധിയുടേയും റോബോട്ടുകളുടേയും യുഗത്തിൽ, രാജ്യത്ത് നിർമിക്കപ്പെടുന്ന ഓരോ ഹ്യൂമനോയിഡ് റോബോട്ടിനും ഇനി മുതൽ പ്രത്യേക...

Keep exploring...

ലക്‌ഷ്യം പിണറായിയല്ല; കർത്തയുടെ ഡയറിയിലെ ആ പേരുകൾ; കുഴൽനാടൻ പണി തുടങ്ങുമ്പോൾ നെഞ്ചിടിക്കുന്നത് ആർക്കൊക്കെ?

| വേദനായകി കേരള രാഷ്ട്രീയത്തിൽ അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ തിരക്കഥയാണ്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിലേക്ക് ഇഡി ഇരച്ചുകയറിയപ്പോൾ പലരും കരുതിയത് ലക്ഷ്യം പിണറായി മാത്രമാണെന്നാണ്. എന്നാൽ, രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കാൻ പോന്ന...

പൊലീസ് ഉദ്യോഗസ്ഥൻ്റെ ബൈക്ക് കത്തിച്ചതിൽ രണ്ട് യുവതികൾ അറസ്റ്റിൽ

കൊല്ലം അഞ്ചലിൽ പൊലീസ് ഉദ്യോഗസ്ഥൻ്റെ ബൈക്ക് കത്തിച്ച സംഭവത്തിൽ ട്വിസ്റ്റ്. ബൈക്ക് കത്തിച്ച കേസിൽ രണ്ട് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്‌തു. ശൂരനാട് ഇടപ്പന പാറക്കടവ് നെരിയാംപള്ളിൽ ആരതി രാജ് (26), സുഹൃത്ത്...

Related Articles

മനുഷ്യരെപ്പോലെ റോബോട്ടുകൾക്കും ഐഡി കാർഡ്; വിപ്ലവകരമായ ഡിജിറ്റൽ സംവിധാനവുമായി ചൈന

മനുഷ്യരെപ്പോലെ റോബോട്ടുകൾക്കും തിരിച്ചറിയൽ രേഖകൾ നൽകുന്ന വിപ്ലവകരമായ നീക്കവുമായി ചൈന. നിർമിതബുദ്ധിയുടേയും റോബോട്ടുകളുടേയും യുഗത്തിൽ, രാജ്യത്ത് നിർമിക്കപ്പെടുന്ന ഓരോ...

കടുത്ത സാമ്പത്തിക പ്രതിസന്ധി; ചൈനീസ് ഔദ്യോഗിക മാധ്യമമായ ‘സി.സി.ടി.വി’ ലൈവ് സ്ട്രീം ഇ-കൊമേഴ്‌സിലേക്ക്

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക പ്രക്ഷേപണ മാധ്യമമായ ചൈന സെൻട്രൽ ടെലിവിഷൻ (സി.സി.ടി.വി) പരസ്യവരുമാനത്തിലുണ്ടായ കടുത്ത ഇടിവിനെത്തുടർന്ന് മാധ്യമപ്രവർത്തനം...

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കാസര്‍കോടും കോഴിക്കോടും മലപ്പുറത്തും പരിശോധന നടത്തി

വടക്കന്‍ കേരളത്തിലെ മൂന്ന് ജില്ലകളില്‍ എന്‍ഐഎ പരിശോധന. മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ് പരിശോധന നടത്തുന്നത്. മലപ്പുറത്ത് തിരൂരങ്ങാടിയില്‍...

ഇന്ത്യൻ ചരിത്രത്തിലെ വലിയ ഐപിഒ മുകേഷ് അംബാനി ജൂണിൽ ആരംഭിക്കുമെന്ന് സൂചന

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഇന്ത്യൻ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ ആരംഭിക്കാൻ ഒരുങ്ങുകയാണ്....

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യ അധികാര സന്തുലിതാവസ്ഥ നിലനിർത്തുന്നു: യുഎസ്

ഇന്ത്യ 'ശക്ത'മാണെന്നും 'ഉയർന്ന നിലവാരമുള്ള സൈനിക പ്രവർത്തനങ്ങൾ' നിലനിർത്തുന്നതിന് കനത്ത വ്യാവസായിക, ലോജിസ്റ്റിക് ശേഷിയുള്ള സൈന്യത്തെ 'ആധുനിക വൽക്കരിക്കുക...

മയക്കുമരുന്ന് വിരുദ്ധ നീക്കത്തിൻ്റെ ഭാഗമായി ജെകെ പോലീസ് രണ്ട് കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

ജമ്മു കശ്‍മീരിലെ മയക്കുമരുന്ന് ശൃംഖലകൾക്ക് എതിരായ നടപടികൾ ശക്തമാക്കിയതിൻ്റെ ഭാഗമായി, അനധികൃത മയക്കുമരുന്ന് കടത്തിൽ നിന്ന് സമ്പാദിച്ചതായി ആരോപിക്കപ്പെടുന്ന...

ഇന്ത്യ സെമി കണ്ടക്ടറുകളുടെ ആഗോള രാജാവാകും; 2035 വരെ മാസ്റ്റർപ്ലാൻ തയ്യാറാക്കി നീതി ആയോഗ്

സെമികണ്ടക്ടർ വ്യവസായത്തിലെ പുതിയ ആഗോള രാജാവായി ഇന്ത്യ അതിവേഗം മുന്നേറുകയാണ്. 2035 ഓടെ രാജ്യത്തെ ഒരു ആഗോള ചിപ്പ്...

മുഖ്യമന്ത്രിയെ വിമർശിച്ച സ്‌കൂൾ പ്രിൻസിപ്പലിനെ സസ്പെന്റ് ചെയ്‌ത സംഭവം; കെ.എസ്.ടി.എ പ്രതിഷേധം

വിരമിക്കാൻ ഒരു ദിവസം ബാക്കിനിൽക്കെ സ്‌കൂൾ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്‌തതിൽ പ്രതിഷേധം ശക്തമാകുന്നു. ആറ്റിങ്ങൽ ബോയ്‌സ് ഹയർ സെക്കൻഡറി...