...
Home News International ഐന്‍ ദുബായ് വീണ്ടും തുറന്നു; ടിക്കറ്റ് നിരക്ക് 145 ദിർഹം മുതൽ

ഐന്‍ ദുബായ് വീണ്ടും തുറന്നു; ടിക്കറ്റ് നിരക്ക് 145 ദിർഹം മുതൽ

360 ഡിഗ്രിയില്‍ ദുബായ് നഗരം ഐന്‍ ദുബായിലിരുന്ന് കാണാനാകും

219

ലോകത്തെ ഏറ്റവും വലിയ നിരീക്ഷണ ചക്രം ഐന്‍ ദുബായ് വീണ്ടും തുറന്നു. 2022 മാർച്ചിലാണ് ഐന്‍ ദുബായ് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചത്. 145 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. വെബ്സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും.

250 മീറ്ററാണ് ഐന്‍ ദുബായുടെ ഉയരം. 1750 പേർക്ക് ഒരേസമയം ഇതിൽ കയറാം. 38 മിനിറ്റ് കൊണ്ടാണ് ഒരു കറക്കം ഐന്‍ ദുബായ് പൂർത്തിയാക്കുക. 360 ഡിഗ്രിയില്‍ ദുബായ് നഗരം ഐന്‍ ദുബായിലിരുന്ന് കാണാനാകും. ദുബായ് ഹോള്‍ഡിങാണ് ഐന്‍ ദുബായുടെ നടത്തിപ്പ്. നിലവില്‍ ഐന്‍ ദുബായ് പൂർണ പ്രവർത്തന സജ്ജമാണെന്ന് ദുബായ് ഹോള്‍ഡിങ് പ്രസ്‌താവനയില്‍ വ്യക്തമാക്കുന്നു.

145 ദിർഹമാണ് അടിസ്ഥാന നിരക്ക്. വ്യൂ പ്ലസിന് 195 ദിർഹവും പ്രീമിയത്തിന് 265 ദിർഹവും നല്‍കണം. വിഐപി ടിക്കറ്റിന് 1260 ദിർഹമാണ്. ചൊവ്വാഴ്‌ച മുതല്‍ വെളളിയാഴ്‌ച വരെ ഉച്ചയ്ക്ക് 12 മുതല്‍ രാത്രി ഒമ്പത് മണിവരെയാണ് ഐന്‍ ദുബായുടെ പ്രവർത്തനം. വാരാന്ത്യത്തില്‍ രാവിലെ 11 മുതല്‍ രാത്രി ഒമ്പത് മണിവരെ പ്രവർത്തിക്കും.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.