...
Home News National എയർ ഇന്ത്യ വിമാനം തകർന്നുവീണു; വിമാനത്തിൽ 242 യാത്രക്കാർ

എയർ ഇന്ത്യ വിമാനം തകർന്നുവീണു; വിമാനത്തിൽ 242 യാത്രക്കാർ

വിമാനത്തിൻ്റെ മുഖ്യ പൈലറ്റ് ആയിരുന്നു ക്യാപ്റ്റൻ സുമിത് സഭർവാൾ. വിമാനം പറത്തുന്നതിൽ അദ്ദേഹത്തിന് 8200 മണിക്കൂർ പരിചയമുണ്ടായിരുന്നു

295

ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ യാത്രാ വിമാനം തകർന്നുവീണു. മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിൽ ഉണ്ടായിരുന്നു. ദുരിതാശ്വാസത്തിനും രക്ഷാപ്രവർത്തനത്തിനുമായി അഗ്നിശമന സേനയും മെഡിക്കൽ സംഘങ്ങളും സ്ഥലത്തുണ്ട്. അപകടത്തിൽ പരിക്കേറ്റവരെ ചികിത്സക്കായി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പോകുകയായിരുന്നു വിമാനം. പറന്ന് ഉയരുന്നതിനിടെ മരത്തിൽ ഇടിച്ചാണ് അപകടം സംഭവിച്ചതെന്ന് പറയപ്പെടുന്നു. അപകട സമയത്ത് വിമാനത്തിൽ 242 പേർ ഉണ്ടായിരുന്നു.

വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞ് അഹമ്മദാബാദ് വിമാന താവളത്തിനടുത്തുള്ള മേഘ്‌നാനി നഗർ പ്രദേശത്താണ് വിമാനം തകർന്നു വീണതെന്ന് പോലീസ് പറഞ്ഞു. വിമാനം തകർന്നതിനെ തുടർന്ന് തീപിടിച്ചതായി ഫയർ ഓഫീസർ ജയേഷ് ഖാദിയ പറഞ്ഞു. തീ അണയ്ക്കാൻ ഫയർ എഞ്ചിനുകൾ സ്ഥലത്തേക്ക് എത്തി. വിമാന താവളത്തിനടുത്തുള്ള മേഘ്‌നാനി നഗറിലാണ് വിമാനം തകർന്നു വീണതെന്ന് അഹമ്മദാബാദ് പോലീസ് കമ്മീഷണർ ജിഎസ്. മാലിക് പറഞ്ഞു.

AI 171 എന്ന വിമാനം ഉച്ചക്ക് 1.39ന് അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ടു. വിമാനം പറന്നുയർന്ന ഉടൻ, പൈലറ്റ് എടിസിയിലേക്ക് മെയ്ഡേ കോൾ ചെയ്‌തു. പക്ഷേ ഇതിനുശേഷം വിമാനവുമായി കൂടുതൽ ബന്ധമുണ്ടായില്ല.

1:39ന്, മേഘാനി നഗർ പ്രദേശത്തെ മാനസിക ആശുപത്രി കാമ്പസിന് സമീപം വിമാനം തകർന്നുവീണത്.അഹമ്മദാബാദിൽ പറന്നുയരുന്നതിനിടെയാണ് എയർ ഇന്ത്യ വിമാനം തകർന്നുവീണു. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്നു വിമാനം. രണ്ട് പൈലറ്റുമാരും 10 ക്രൂ അംഗങ്ങളും 230 യാത്രക്കാരും ഉൾപ്പെടെ ആകെ 242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

അഹമ്മദാബാദ് ഹോഴ്‌സ് ക്യാമ്പിലെ റെസിഡൻഷ്യൽ ഏരിയയിലാണ് ഈ വിമാനാപകടം നടന്നത്. അപകടത്തിൽ കനത്ത നാശനഷ്‌ടമുണ്ടാകാൻ സാധ്യതയുണ്ട്. വിമാനത്തിൻ്റെ പിൻഭാഗം ഒരു മരത്തിൽ ഇടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്.

2025 ജൂൺ 12ന് അഹമ്മദാബാദിൽ നിന്ന് ലണ്ടൻ ഗാറ്റ്വിക്കിലേക്ക് പറന്നുകൊണ്ടിരുന്ന AI171 നമ്പർ വിമാനം തകർന്നുവീണുവെന്ന് എയർ ഇന്ത്യ എക്‌സിൽ പോസ്റ്റ് ചെയ്‌തു. ഇപ്പോൾ, ഞങ്ങൾ വിശദാംശങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. അപകടത്തെ തുടർന്ന് മേഘാനി നഗറിന് ചുറ്റുമുള്ള റോഡുകൾ അടച്ചു.

വിമാനത്തിൻ്റെ മുഖ്യ പൈലറ്റ് ആയിരുന്നു ക്യാപ്റ്റൻ സുമിത് സഭർവാൾ. വിമാനം പറത്തുന്നതിൽ അദ്ദേഹത്തിന് 8200 മണിക്കൂർ പരിചയമുണ്ടായിരുന്നു. സഹപൈലറ്റ് ക്ലൈവ് കുന്ദറിന് 1100 മണിക്കൂർ പറക്കൽ പരിചയമുണ്ടായിരുന്നു. റൺവേ നമ്പർ 23ൽ നിന്ന് പറന്നുയർന്ന ഉടൻ തന്നെ വിമാനം വിമാനത്താവള പരിധിക്ക് പുറത്ത് നിലത്ത് തകർന്നുവീണു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.