‘എയര്‍ കേരള’ യാഥാര്‍ത്ഥ്യമാകുന്നു; പ്രവാസി മലയാളികളുടെ സ്വപ്‌നം, നിരവധി തൊഴിൽ അവസരങ്ങൾ വാഗ്‌ദാനം ചെയ്യുന്നു

കേരള പ്രവാസികള്‍ നേരിടുന്ന വിമാനയാത്രാ പ്രശ്‌നങ്ങള്‍ക്ക് വരും വര്‍ഷങ്ങളില്‍ പരിഹാരം കാണാന്‍ സാധിക്കുമെന്ന് പ്രതീക്ഷ

പ്രവാസി മലയാളികളുടെ ഏറെക്കാലത്തെ സ്വപ്‌നമായിരുന്നു കേരളത്തിന് സ്വന്തമായ ഒരു വിമാനകമ്പനി എന്നത്. ‘എയര്‍കേരള’ എന്ന സ്വപ്‌നം യാഥാര്‍ഥ്യത്തിലേക്ക് പറന്ന് ഉയരാന്‍ തയ്യാറെടുക്കുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് പ്രവാസി സംരംഭകരുടെ നേതൃത്വത്തിലുള്ള എയര്‍ കേരള വിമാന സര്‍വീസിന് സിവില്‍ വ്യോമയാന മന്ത്രാലയത്തിൻ്റെ പ്രവര്‍ത്തനാനുമതി (എന്‍ഒസി) ലഭിച്ചതായി അധികൃതര്‍ അറിയിച്ചു.

സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തില്‍ നിന്ന് എയര്‍ ഓപ്പറേറ്റേഴ്‌സ് സര്‍ട്ടിഫിക്കറ്റ് (AOC) ലഭിച്ചാല്‍ എടിആര്‍ 72-600 വിമാനങ്ങള്‍ ഉപയോഗിച്ച് കമ്പനി കേരളത്തില്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ നടത്തുമെന്ന് സെറ്റ് ഫ്‌ലൈ (Zett Fly) ചെയര്‍മാന്‍ അഫി അഹമ്മദ് പറഞ്ഞു.

അടുത്ത വര്‍ഷം ആദ്യപാദത്തില്‍ രണ്ട് വിമാനങ്ങളുമായി ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. 20 വിമാനങ്ങള്‍ സ്വന്തമാക്കിയ ശേഷം ഗള്‍ഫ് ഉള്‍പ്പെടെയുള്ള രാജ്യാന്തര സര്‍വീസുകളും ആരംഭിക്കുമെന്ന് പ്രാദേശിക എയര്‍ലൈന്‍ കമ്പനിയായ സെറ്റ്ഫ്‌ലൈ ഏവിയേഷന്‍ ചെയര്‍മാനും പ്രവാസി വ്യവസായിയുമായ അഫി അഹമ്മദ് വ്യക്തമാക്കി.

ആദ്യഘട്ടത്തില്‍ കേരളത്തില്‍ ഒരു ആഭ്യന്തര വിമാനക്കമ്പനി ആരംഭിക്കാനും പിന്നീട് ഗള്‍ഫ് -കേരള സെക്ടറിലേക്ക് താങ്ങാനാവുന്ന നിരക്കില്‍ സര്‍വീസ് നടത്തുന്ന ഒരു അന്താരാഷ്ട്ര വിമാനക്കമ്പനിയായി വികസിപ്പിക്കാനും ലക്ഷ്യമിടുന്നുവെന്ന് അഹമ്മദ് വിശദീകരിച്ചു.

കേരളത്തില്‍ കൊച്ചിയായിരിക്കും എയര്‍ലൈനിൻ്റെ ഹബ്ബും ആസ്ഥാനവും. വ്യോമയാന അധികൃതര്‍ നിശ്ചയിച്ചിട്ടുള്ള എല്ലാ സുരക്ഷാ, പ്രവര്‍ത്തന മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന ഒരു നിര്‍ണായക ഘട്ടത്തിലാണെന്ന് സെറ്റ്ഫ്‌ലൈ ഏവിയേഷന്‍ വൈസ്‌ ചെയര്‍മാന്‍ അയ്യൂബ് കല്ലട പറഞ്ഞു. ആഭ്യന്തര സര്‍വീസുകള്‍ തുടങ്ങുന്നതിനുള്ള അനുമതിയാണ് ഇപ്പോള്‍ എയര്‍ കേരളയ്ക്ക് ലഭിച്ചിരിക്കുന്നത്.

എയര്‍കേരള സര്‍വീസ് ആരംഭിക്കുന്നതോടെ കേരളത്തിൻ്റെ ടൂറിസം, ട്രാവല്‍ മേഖലയില്‍ മികച്ച നേട്ടം സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുത്തനെ ഉയര്‍ന്ന വിമാന ടിക്കറ്റ് നിരക്കുകള്‍ ഉള്‍പ്പെടെ കേരള പ്രവാസികള്‍ നേരിടുന്ന വിമാനയാത്രാ പ്രശ്‌നങ്ങള്‍ക്ക് വരും വര്‍ഷങ്ങളില്‍ പരിഹാരം കാണാന്‍ സാധിക്കുമെന്ന് അയ്യൂബ് കല്ലട പ്രതീക്ഷ പ്രകടിപ്പിച്ചു.

തുടക്കത്തില്‍ ടയര്‍2, ടയര്‍3 നഗരങ്ങളെ ബന്ധിപ്പിച്ചായിരിക്കും സര്‍വീസ്. ഇതിനായി മൂന്ന് എടിആര്‍ 72-600 വിമാനങ്ങളാണ് ഉപയോഗിക്കുക. നിര്‍മാതാക്കളില്‍ നിന്ന് വിമാനങ്ങള്‍ നേരിട്ട് സ്വന്തമാക്കാനുള്ള സാധ്യതകളും കമ്പനി തേടുന്നുണ്ട്. കമ്പനിയുടെ പ്രവര്‍ത്തനത്തിൻ്റെ ആദ്യ വര്‍ഷം തന്നെ കേരളത്തില്‍ 350 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുമെന്നാണ് പ്രതീക്ഷ. സ്ഥാപനത്തിലേക്ക് കേരളത്തില്‍ നിന്നുള്ള വ്യോമയാന മേഖലയില്‍ വൈദഗ്ധ്യമുള്ളവരെയും പരിഗണിക്കും. സിഇഒ ഉള്‍പ്പെടെയുള്ള പ്രധാന തസ്‌തികയില്ക്കുള്ളവരെ കണ്ടെത്തിയെന്നും ഉചിതമായ സമയത്ത് ഈ നിയമനങ്ങള്‍ പ്രഖ്യാപിക്കുമെന്നും അഫി അഹമ്മദ് പറഞ്ഞു.

പ്രാദേശിക ടാലണ്ട് പൂളില്‍ നിന്ന് മറ്റ് ജീവനക്കാരെ നിയമിക്കാനും പദ്ധതിയിടുന്നുണ്ട്. കമ്മ്യൂണിറ്റിയില്‍ ലഭ്യമായ കഴിവുകളും വൈദഗ്ധ്യവും പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക ടാലണ്ട് പൂളില്‍ നിന്ന് മറ്റ് ജീവനക്കാരെ ഉറവിടമാക്കാനും ഞങ്ങള്‍ പദ്ധതിയിടുന്നു, കമ്മ്യൂണിറ്റിയില്‍ ലഭ്യമായ കഴിവുകളും വൈദഗ്ധ്യവും ഞങ്ങള്‍ പ്രയോജനപ്പെടുത്തുന്നുവെന്നും അദ്ദേഹം ഉറപ്പു നല്‍കി.

ആദ്യമായി കേരളം ആസ്ഥാനമായി വരുന്ന വിമാനകമ്പനി, പ്രവാസി തുടങ്ങുന്ന വിമാനകമ്പനി എന്നിങ്ങനെ ഒന്നിലധികം പ്രത്യേകതകളാണ് എയര്‍ കേരളയ്ക്കുള്ളത്. എയര്‍കേരള (https://airkerala.com) എന്ന ബ്രാന്‍ഡിലാകും കമ്പനി സര്‍വീസുകള്‍ നടത്തുകയെന്ന് അഫി അഹമ്മദ് പറഞ്ഞു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ് കണ്ടത്. പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറിൻ്റെ മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന്, ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ-താനി ഈ നിർണായക ഉത്തരവാദിത്തം ഏറ്റെടുത്തു. യുഎസ് നിർദ്ദേശിച്ച ഒരു...

Keep exploring...

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

More News

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

ഗൾഫ് യുദ്ധ പ്രതിസന്ധി ഇന്ത്യക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും

പശ്ചിമേഷ്യൻ യുദ്ധത്തിനായി യുഎസ് ഇതുവരെ 25 ബില്യൺ ഡോളർ ചെലവഴിച്ചതായി ഏപ്രിൽ 30ന് പെൻ്റെഗൺ പ്രഖ്യാപിച്ചു. ഇത് അമ്പരപ്പിക്കും...

അഞ്ചുഭാഷകളിൽ പ്രസംഗിക്കുന്ന ‘വിജയിയുടെ പടനായിക’; തമിഴ് രാഷ്ട്രീയത്തിലെ എസ്. കീർത്തന ആരാണ് ?

തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഇപ്പോൾ തരംഗമാകുന്നത് ഒരു 29-കാരിയുടെ പുഞ്ചിരിയാണ്. നടൻ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) മന്ത്രിസഭയിലെ...

‘ഊർജ്ജസുരക്ഷയെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ല’: കോൺഗ്രസ്

ഇന്ധന പ്രതിസന്ധി മറികടക്കാനുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ലെന്നും...

മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും

ബംഗാളില്‍ മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും. ജനങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഒപ്പമാണെന്ന് സിപിഐഎം വ്യക്തമാക്കി. ജനം...

ലോകത്തിലെ എണ്ണ ശേഖരം റെക്കോർഡ് വേഗത്തിൽ കുറയുന്നു; റിപ്പോർട്ട്

ഹോർമുസ് കടലിടുക്കിലെ തുടർച്ചയായ തടസ്സങ്ങൾ കാരണം ആഗോള എണ്ണ ശേഖരം അതിവേഗത്തിൽ കുറയുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. മോർഗൻ...

ഹെയർ ക്ലിപ്പുകൾ മുടിക്ക് കേടുവരുത്തുമെന്നത് ശരിയാണോ; ശാസ്ത്രം എന്താണ് പറയുന്നത്?

കോളേജ് വിദ്യാർത്ഥികളിൽ നിന്ന് ഓഫീസിലേക്ക് പോകുന്ന സ്ത്രീകൾ വരെ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഹെയർ ആക്സസറിയാണ് മുടിയുടെ ക്ലിപ്പുകൾ...