...
Home News National ഐശ്വര്യ റായ് ഹർജിയുമായി ദില്ലി ഹൈക്കോടതിയെ സമീപിച്ചു

ഐശ്വര്യ റായ് ഹർജിയുമായി ദില്ലി ഹൈക്കോടതിയെ സമീപിച്ചു

വാണിജ്യ ആവശ്യങ്ങള്‍ക്കായി തൻ്റെ ചിത്രങ്ങളും ശബ്‌ദവുമടക്കം അനുവാദമില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്ന് ഹര്‍ജിയില്‍

311

ബോളിവുഡ് നടി ഐശ്വര്യ റായ് ദില്ലി ഹൈക്കോടതിയെ സമീപിച്ചു. താരത്തിന് വേണ്ടി വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ സന്ദീപ് സേഥി കോടതിയില്‍ ഹാജരായി. അനുവാദമില്ലാതെ തൻ്റെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നെന്നും സ്വകാര്യത സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് നടി ഐശ്വര്യ റായ് ദില്ലി ഹൈക്കോടതിയെ സമീപിച്ചത്.

അനുമതിയില്ലാതെ ചിത്രങ്ങള്‍ അടക്കം ഉപയോഗിക്കുന്നത് തടയാന്‍ ഇടക്കാല ഉത്തരവിറക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വാണിജ്യ ആവശ്യങ്ങള്‍ക്കായി തൻ്റെ ചിത്രങ്ങളും ശബ്‌ദവുമടക്കം അനുവാദമില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

ഇടക്കാല ഉത്തരവ് വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യും. പ്രതികൾക്ക് മുന്നറിയിപ്പ് നൽകി കൊണ്ടുള്ള ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ജസ്റ്റിസ് തേജസ് കരിയ വാക്കാൽ സൂചന നൽകി.

തൻ്റ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്നും തൻ്റ പേര്, ചിത്രങ്ങൾ, കൃത്രിമ ബുദ്ധി (എഐ) അടിസ്ഥാനമാക്കിയുള്ള അശ്ലീല ഉള്ളടക്കം എന്നിവ അനധികൃതമായി ഉപയോഗിക്കുന്നതിൽ നിന്ന് ചില വ്യക്തികളെ തടയണമെന്നും ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചൻ ചൊവ്വാഴ്‌ച ഡൽഹി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. പ്രതികൾക്ക് മുന്നറിയിപ്പ് നൽകി ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ജസ്റ്റിസ് തേജസ് കരിയ വാക്കാൽ സൂചന നൽകി.

നവംബർ 7ന് ജോയിന്റ് രജിസ്ട്രാർക്ക് മുമ്പാകെയും 2026 ജനുവരി 15ന് കോടതിക്ക് മുമ്പാകെയും തുടർനടപടികൾക്കായി ഹൈക്കോടതി കേസ് പട്ടികപ്പെടുത്തി. -പി‌ടി‌ഐ

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.