...
Home News National അലിഗഡ് മുസ്ലിം സർവകലാശാല പ്രൊഫസർ വെടിയേറ്റ് മരിച്ചു

അലിഗഡ് മുസ്ലിം സർവകലാശാല പ്രൊഫസർ വെടിയേറ്റ് മരിച്ചു

രണ്ട് അജ്ഞാതർ വെടിയുതിർത്തതായി എസ്.എസ്.പി നീരജ് ജാദോൺ

252

ഉത്തർപ്രദേശിലെ അലിഗഡ് മുസ്ലീം സർവകലാ ശാലയിലെ ഒരു അധ്യാപകനെ അജ്ഞാതരായ അക്രമികൾ തലയ്ക്ക് വെടിവച്ചതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. അലിഗഡ് മുസ്ലീം സർവകലാ ശാലയിലെ എബികെ സ്‌കൂളിലെ അധ്യാപകനായ റാവു ഡാനിഷ് അലിയുടെ തലയിലാണ് വെടിയേറ്റതെന്ന് സർവകലാശാല പ്രോക്ടർ പ്രൊഫസർ മുഹമ്മദ് വസീം അലി പറഞ്ഞു.

“രാത്രി ഒമ്പത് മണിയോടെ, ലൈബ്രറിക്ക് സമീപം വെടിവയ്പ്പ് നടന്നതായും ഒരാൾക്ക് പരിക്കേറ്റതായും ചികിത്സക്കായി കൊണ്ടുപോയതായും ഞങ്ങൾക്ക് വിവരം ലഭിച്ചു… വെടിയേറ്റ ആളെ റാവു ഡാനിഷ് അലി എന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം യൂണിവേഴ്‌സിറ്റിയിലെ എബികെ സ്‌കൂളിലെ അധ്യാപകനാണെന്നും ഞങ്ങൾ മനസിലാക്കി. തലയ്ക്ക് വെടിയേറ്റു… മെഡിക്കൽ കോളേജിൽ വെച്ച് അദ്ദേഹം മരിച്ചു…,” പ്രോക്ടർ മാധ്യമങ്ങളോട് പറഞ്ഞു.

വാർത്ത അറിഞ്ഞ ഉടനെ പോലീസ് കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തി. റാവുവിനെ ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അവിടെ വെച്ച് അദ്ദേഹം മരിച്ചു. റാവുവിന് നേരെ രണ്ട് അജ്ഞാതർ വെടിയുതിർത്തതായി എസ്.എസ്.പി നീരജ് ജാദോൺ എഎൻഐയോട് പറഞ്ഞു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. അക്രമികൾക്കായുള്ള തിരച്ചിൽ ആരംഭിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.