ബിജെപിയുമായി സി.പി.ഐ.എമ്മിന് ഡീൽ എന്ന ആരോപണ തമാശ

ശക്തമായ സ്ഥാനാർത്ഥി എൽഡിഎഫിന് ഉണ്ടായ തെരഞ്ഞെടുപ്പിൽ പോലും, ഇ. ശ്രീധരനോട് ഷാഫി പറമ്പിൽ നിരങ്ങി ജയിച്ചത് ഇടത് മുന്നണിക്ക് ശക്തിയുള്ള പഞ്ചായത്തിലെ വോട്ട് എണ്ണിയപ്പോഴാണ്.

| ശ്രീകാന്ത് പികെ

ബിജെപിയുമായി സി.പി.ഐ.എമ്മിന് ഡീൽ എന്ന ആരോപണ തമാശയാണ് കനഗുലു കോൺഗ്രസ് കേരളം മുഴുവൻ ക്യാമ്പയിൻ ചെയ്യാൻ പോകുന്നത് എന്ന് ഏതാണ്ട് വ്യക്തമാണ്. സാമാന്യ ബുദ്ധിക്ക് ഒട്ടും വിലയില്ലാതായി മാറിയ സാമൂഹിക പരിതസ്ഥിതിയിൽ എന്തും എങ്ങനെയും പറയുന്നതിന് ആൾക്കാർക്ക് പരിധിയൊന്നുമില്ലാത്തത് കൊണ്ട് അതും ചർച്ച ചെയ്യേണ്ടി വരുന്നു എന്നതാണ് മലയാളികളുടെ ദുര്യോഗം.

പാലക്കാട് മണ്ഡലത്തെ മുൻനിർത്തിയാണല്ലോ ഈ ആരോപണം കോൺഗ്രസ് തുടങ്ങിയത്. പാലക്കാട് ഇടത് മുന്നണി മൂന്നാമതുള്ള മണ്ഡലവുമാണ്. ബിജെപിക്ക് സാമാന്യത്തിലധികം സ്വാധീനമുള്ള മണ്ഡലത്തിൽ ഇടത് വോട്ടുകൾ കൂടി ധാരാളം നേടിക്കൊണ്ടാണ് കോൺഗ്രസ് ജയിച്ചു കയറാറുള്ളത് എന്ന് ഏവർക്കും അറിയാവുന്ന കാര്യവുമാണ്. അവിടെ സി.പി.ഐ.(എം) പാർടി സ്ഥാനാർത്ഥികളെ നിർത്തി പൊളിറ്റിക്കൽ ഫൈറ്റ് നടത്തിയും, കഴിഞ്ഞ തവണ കോൺഗ്രസ് വിട്ട് ഇടത് മുന്നണിയിലെത്തിയ പി. സരിനെ സ്ഥാനാർത്ഥിയാക്കിയുമൊക്കെ പല പരീക്ഷണങ്ങളും നടത്തിയെങ്കിലും റിസൾട്ടിൽ കാര്യമായി മാറ്റമൊന്നുമുണ്ടായില്ല.

മികച്ച കൈയ്യിലിരിപ്പ് കൊണ്ട് രാഹുൽ മങ്കൂട്ടത്തിലിന് സീറ്റ് ലഭിക്കാതിരുന്ന ആ മണ്ഡലത്തിൽ ഇത്തവണ യുഡിഎഫ് പക്ഷേ സീറ്റ് കൊടുത്തത് രമേഷ് പിഷാരടിക്കാണ്. രമേഷ് പിഷാരടി തന്റെ കോൺഗ്രസ് പക്ഷപാതിത്വം പണ്ടേ തുറന്ന് പറഞ്ഞ ആളാണെങ്കിലും, പാലക്കാട് പോലെ ബിജെപിയോട് നേരിട്ട് ഫൈറ്റ് നടക്കുന്ന ഒരിടത്ത് യോജിച്ച സ്ഥാനാർത്ഥിയല്ല അദ്ദേഹമെന്ന് യുഡിഎഫ് അനുകൂല ചാനലുകൾ അടക്കം പലരും ഇതിനകം തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഷാഫി – മാങ്കൂട്ടം നെക്സസിന്റെ അടുത്ത ആളെന്ന നിലയിൽ പാലക്കാടെ പവർ ബ്രോക്കിങ് അവരുടെ കൈയ്യിൽ തന്നെ നിലനിർത്തുക എന്ന താല്പര്യം മാത്രമാണ് രമേഷ് പിഷാരടിക്ക് അതുപോലൊരു മണ്ഡലത്തിൽ സീറ്റ് ലഭിക്കാനുള്ള ഏക കാരണം എന്ന് മനസിലാക്കാൻ റോക്കറ്റ് സയൻസൊന്നും പഠിക്കേണ്ട കാര്യമില്ല.

മറ്റൊരു മുൻനിര കോൺഗ്രസുകാരന് സീറ്റ് കൊടുത്ത് അയാൾ ജയിച്ചു പോയാൽ, പിന്നെ അയാളെ മാറ്റി ഷാഫിക്കോ മാങ്കൂട്ടത്തിലിനോ നാളെ അവിടേക്ക് തിരിച്ചു വരാൻ അയാൾ മരിക്കുന്നത് വരെ കാത്തിരിക്കേണ്ടി വരുമെന്ന് (മരിച്ചാൽ തന്നെ സീറ്റ് ബന്ധുക്കൾക്കാകും) കോൺഗ്രസ് രാഷ്ട്രീയമറിയുന്ന ആർക്കും മനസ്സിലാകും.

പല പരീക്ഷണങ്ങൾക്കും ശേഷം സി.പി.ഐ.(എം) ഇക്കുറി രംഗത്തിറക്കിയത് ആ നാട്ടുകാരൻ കൂടിയായ, ഒരു ചെറുകിട റസ്റ്ററന്റ് ബിസിനസ്സിൽ സ്വപ്രയത്നത്തോടെ പേര് സാമ്പാദിച്ച, കക്ഷി രാഷ്ട്രീയ ഭേദമന്യേ ധാരാളം വ്യക്തി ബന്ധങ്ങളുള്ള ഒരു സ്ഥാനാർത്ഥിയെയാണ്. അദ്ദേഹം ദുർബല സ്ഥാനാർത്ഥി ആണെന്നാണ് ഒന്നാമത്തെ ആരോപണം.

ദുർബല സ്ഥാനാർത്ഥി ആണെങ്കിൽ തന്നെ അതിന്റെ ഗുണം സ്വാഭാവികമായി ലഭിക്കേണ്ടത് യുഡിഎഫിനാണ്. ശക്തമായ സ്ഥാനാർത്ഥി എൽഡിഎഫിന് ഉണ്ടായ തെരഞ്ഞെടുപ്പിൽ പോലും, ഇ. ശ്രീധരനോട് ഷാഫി പറമ്പിൽ നിരങ്ങി ജയിച്ചത് ഇടത് മുന്നണിക്ക് ശക്തിയുള്ള പഞ്ചായത്തിലെ വോട്ട് എണ്ണിയപ്പോഴാണ്. അപ്പോൾ സത്യത്തിൽ ഇടത് മുന്നണി സ്ഥാനാർത്ഥി ദുർബലനാണെങ്കിൽ യുഡിഎഫ് സന്തോഷിക്കുകയാണ് വേണ്ടത്. അപ്പോൾ അതല്ല കാരണം.

അടുത്ത ആരോപണമാണ് വലിയ തമാശ. രണ്ട് ഹിന്ദു സ്ഥാനാർത്ഥികൾ മത്സരിക്കുന്നിടത്ത് ഒരു മുസ്ലീം സ്ഥാനാർത്ഥി വരുമ്പോൾ മുസ്ലീം വോട്ടുകൾ വിഘടിച്ച് ബിജെപിക്ക് ഗുണമാകുമത്രേ. ഇത് ഇതിന് മുന്നേയും നമ്മൾ പലപ്പോഴും കേട്ടിട്ടുണ്ട്. എന്തൊക്കെ തരം വൃത്തികേടുകളാണ് ഇവർ മുസ്ലീം സമുദായത്തിനെതിരെ പറയുന്നത് എന്നോർക്കണം. ഒരു മുസ്ലീം പേരുകാരനെ കണ്ടാലുടൻ അവരവരുടെ രാഷ്ട്രീയമുൾപ്പെടെ മറ്റെല്ലാ താല്പര്യങ്ങളും മാറ്റി വച്ച് മുസ്ലീം പേരുകാരന് വോട്ട് ചെയ്യുന്നവരാണ് കേരളത്തിലെ മുസ്ലീങ്ങൾ എന്നാണ് ഇവർ പറഞ്ഞു വെക്കുന്നത്. ഇത് തന്നെയാണ് മുസ്ലീങ്ങൾക്കെതിരെ സംഘികളും പറയുന്ന ആരോപണം, അത് യുഡിഎഫും ആവർത്തിക്കുകയാണ്.

ഹിന്ദു – ക്രിസ്ത്യൻ സ്ഥാനാർത്ഥികൾ മത്സരിക്കുന്നിടത്ത് ഹിന്ദുക്കളുടെ വോട്ട് സ്പ്ലിറ്റ് ചെയ്യരുതെന്ന് ഇവർ പറയുമോ? ഷാഫി പറമ്പിൽ എന്ന മുസ്ലീം മത്സരിക്കുമ്പോൾ ഇല്ലാത്ത പ്രശ്നം എൻ.എം.ആർ റസാഖ് എന്ന മുസ്ലീം മത്സരിക്കുമ്പോൾ വരുന്നു. മുസ്ലീം വോട്ടൊക്കെ വരിവരിയായി യുഡിഎഫിൽ പൊക്കോണം, അതിന് ബാക്കിയെല്ലാവരും അവസരമൊരുക്കി കൊടുക്കാൻ ബാധ്യസ്ഥരാണ് എന്ന പോലെയാണ് ഇവരുടെ ആരോപണങ്ങൾ.

‘മോഡിഫൈഡ്’ ഇന്ത്യയിൽ അഭിമാനം സഹിക്ക വയ്യാതെ നരേന്ദ്ര മോഡിക്ക് ആശംസ നേർന്ന ആളാണ് യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി. താൻ രക്ഷാബന്ധൻ സമയത്ത് കൈയ്യിൽ രാഖി കെട്ടാറുണ്ടെന്നും അതിനൊന്നും രാഷ്ട്രീയമില്ലെന്നും ഈ ദിവസങ്ങളിൽ പോലും അയാൾ പറയുന്ന ഇന്റർവ്യൂ കണ്ടു. കേരളത്തിൽ വിവാദമായ ശിരോവസ്ത്ര വിഷയം മുതൽ ഫലസ്‌തീനിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയെ കുറിച്ച് നമ്മളിവിടെ പ്രതിഷേധിക്കുന്നതും ചർച്ച ചെയ്യുന്നതുമൊക്കെ അനാവശ്യമാണെന്നും, അതൊക്കെ ആൾക്കാർക്കിടയിൽ വെറുതെ ഭിന്നിപ്പുണ്ടാക്കുകയാണെന്നുമൊക്കെ പറയുന്ന തരം ആശയ പരമായി അടിമുടി വലത് പക്ഷക്കാരനും പ്രോ ഹിന്ദുത്വ വാദിയുമായ രമേഷ് പിഷാരടിയേക്കാൾ എത്രയോ മികച്ച നിലയിൽ രാഷ്ട്രീയം സംസാരിക്കുന്നയാളാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി എൻ.എം.ആർ റസാഖ് .

കഴിഞ്ഞ ആഴ്ച്ച നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ പോലും ഒഡിഷയിലും, ഹരിയാനയിലും, ബീഹാറിലും കൂറ്മാറി ബിജെപിയെ ജയിപ്പിച്ച, രാജ്യം മുഴുവൻ ബിജെപിയുമായി ഡീൽ നടത്തുന്ന കോൺഗ്രസാണ് ഞങ്ങൾക്കെതിരെ ഡീൽ ആരോപണം നടത്തുന്നതെന്നും, പരാജയം മുന്നിൽ കണ്ടുള്ള ആരോപണമാണെന്നും എൻ.എം.ആർ റസാഖ് മറുപടി പറയുന്നു. ഇനി ബിജെപി ജയിക്കുമോ എന്ന് പേടിയുള്ള യുഡിഎഫുകാരുണ്ടെങ്കിൽ നല്ല രാഷ്ട്രീയം പറയുന്ന എൻ.എം.ആർ റസാഖിന് വോട്ട് കൊടുത്ത് ബിജെപിയെ തോൽപ്പിച്ചാൽ മതി.

തൃശ്ശൂർ മോഡൽ ഡീൽ എന്നൊക്കെ ചില കോൺഗ്രസ് നേതാക്കൾ പറയുന്നത് കേട്ടു. കോൺഗ്രസുകാരായിരുന്നില്ലേൽ ഇങ്ങനെയൊക്കെ പറയാൻ ലേശം ഉളുപ്പുണ്ടോ എന്ന് നമുക്ക് ചോദിക്കാമായിരുന്നു. കോൺഗ്രസുകാരുടെ തന്നെ ഭാഷയിൽ അവരുടെ ഏറ്റവും ജനപിന്തുണയുള്ള നേതാവ് കെ. മുരളീധരൻ മത്സരിച്ചിട്ട് കൂടി, ആ മുരളീധരന് വോട്ട് കൊടുക്കാതെ നിരന്നു നിന്ന് കോൺഗ്രസുകാർ താമരക്ക് കുത്തി സ്വന്തം മുന്നണിയെ മൂന്നാം സ്ഥാനത്താക്കി സുരേഷ് ഗോപിയെ വിജയിപ്പിച്ച ലോകസഭാ മണ്ഡലമാണ് തൃശൂർ.

രണ്ടാം സ്ഥാനത്തുള്ള എൽഡിഎഫ് സ്വന്തം വോട്ടുകൾ വർദ്ധിപ്പിക്കുകയാണ് ചെയ്തത്. അതായത് കോൺഗ്രസുകാർ ബിജെപിക്ക് കുത്തി മുരളിയെ മൂന്നാം സ്ഥാനത്താക്കി വീട്ടിലിരുത്തിയതിനും കുറ്റം സി.പി.ഐ.എമ്മിന്.! കേരള നിയമ സഭയിൽ ആദ്യമായി ഒരു ബിജെപി അംഗത്തെ സമ്മാനിച്ച നേമത്തും ഇതേ അവസ്ഥയായിരുന്നു. മുപ്പതിനായിരത്തിലധികം യുഡിഎഫ് വോട്ടുകളുള്ള മണ്ഡലത്തിൽ വെറും പതിമൂവായിരത്തി ചില്ലറ വോട്ടും വാങ്ങി ബാക്കി മുഴുവൻ ബിജെപിക്ക് മറിച്ച് കുത്തിയാണ് ഓ. രാജഗോപാൽ ആദ്യമായി നിയമസഭ കണ്ടത്. 2021- ൽ കെ. മുരളീധരൻ മത്സരിച്ച് സ്വന്തം പാർടി അണികളുടെ വോട്ട് സ്വന്തം പാർടിക്ക് തന്നെ ലഭിച്ചപ്പോൾ മുരളീധരൻ കാരണമാണ് ശിവൻകുട്ടി ജയിച്ചത് എന്ന് പറയാൻ ഉളുപ്പ് തോന്നാത്ത കൂട്ടമാണ് അവർ.

എന്തിന്, രണ്ട് മാസം മുന്നേ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ പോലും മറ്റത്തൂരും കുമരകവുമൊക്കെ അടക്കം അനേകം പഞ്ചായത്തുകളിൽ ബിജെപിയുമായി ഡീലുണ്ടാക്കി ഭരണം നേടിയവരും ഇപ്പോഴും ഭരിച്ചു കൊണ്ടിരിക്കുന്നവരുമാണ് കൈപ്പത്തിയിൽ ജയിച്ച കോൺഗ്രസുകാർ. ചരിത്രത്തിന്റെ ഭാഗമായ കോ – ലീ – ബി സഖ്യം മുതൽ ഇങ്ങോട്ട് കമ്യൂണിസ്റ്റ് പാർടിയെ തോൽപ്പിക്കാൻ ബിജെപിയോട് സാധ്യമാകുന്ന എല്ലാ ഡീലുകളും നടത്തി വന്നവർ ഈ തെരഞ്ഞെടുപ്പിലും നടത്താൻ പോകുന്ന ഡീലിൽ ഒരുമുഴം മുന്നേ എറിഞ്ഞതാണ്. ബസ്സിൽ വച്ച് പോക്കറ്റടി നടന്നത് മനസ്സിലായാൽ ആദ്യം തന്നെ മറ്റൊരാളെ ചൂണ്ടി കള്ളൻ
കള്ളൻ എന്ന് വിളിച്ചു കൂവുന്നത് യഥാർത്ഥ മോഷ്ടാവായിരിക്കും എന്ന് പറയുന്നത് പോലെ.

കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന ആസാമിൽ ബിജെപിയിൽ വലിയ പ്രശ്നങ്ങൾ നടക്കുന്നുണ്ടായിരുന്നു. കാരണമെന്താണെന്നറിയാമോ? ബിജെപി പ്രഖ്യാപിച്ച സീറ്റുകളിൽ 70% സീറ്റുകളും കോൺഗ്രസ് വിട്ട് വന്ന നേതാക്കൾക്കാണ് കൊടുത്തിരിക്കുന്നത്. പാരമ്പര്യ ബിജെപിക്കാരായ ഞങ്ങൾക്ക് മത്സരിക്കാൻ സീറ്റില്ല എന്നാണ് അവിടത്തെ ബിജെപി നേതാക്കളുടെ പരാതി. ഇന്ന് വാ തുറന്നാൽ മുസ്ലീം വിരുദ്ധ വിഷം തുപ്പുന്ന ആസാം മുഖ്യനുൾപ്പെടെ ഭൂരിപക്ഷം നേതാക്കളും പഴയ മുൻനിര കോൺഗ്രസ് നേതാക്കളാണ്. കേരളത്തിൽ കരുണാകര – ആന്റണി മക്കൾ മുതൽ ഉമ്മൻ‌ചാണ്ടിയുടെ മരുമകനും സണ്ണി ജോസഫിന്റെ അനിയനും വരെ ബിജെപിയിലാണ്.

ബിജെപി പ്രവർത്തകൻ സിപിഐഎമ്മിനും, സി.പി.ഐ.(എം) പ്രവർത്തകൻ ബിജെപിക്കും വോട്ട് ചെയ്യുക എന്നത് സ്വപ്ന ലോകത്തെങ്കിലും അവസാനത്തിൽ മാത്രം സംഭവിക്കുന്ന കാര്യമാണ്. ഇരു ഭാഗത്തെ കേഡർമാരുടെയും ആശയപരമായ ശത്രുത അത്രത്തോളമാണ്. എന്നാൽ ഇവർ ഇരുകൂട്ടരും മറുഭാഗം ജയിക്കാതിരിക്കാൻ കോൺഗ്രസിന് പലയിടത്തും വോട്ട് നൽകാറുമുണ്ട്. ആ സുഖം ആവോളം അനുഭവിച്ചു പോന്ന കോൺഗ്രസ് അത് തങ്ങളുടെ ജന്മാവകാശമെന്ന പോലെയാണ് ഇപ്പോൾ ഈ ആരോപണങ്ങളിലൂടെ പറയാൻ ശ്രമിക്കുന്നത്.

ഈ തെരഞ്ഞെടുപ്പ് കാലത്തും കൊള്ളാവുന്ന രാഷ്ട്രീയ ആരോപണം പോലും നടത്താൻ സാധിക്കാതെ ശുഷ്കമായിപ്പോയ യുഡിഎഫിന്റെ സ്വതസിദ്ധമായ ഈ ഉഡായിപ്പുകൾ പാലക്കാടെയും കേരളത്തിലേയും വോട്ടർമാർ പുച്ഛിച്ചു തള്ളും.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റ് കൊല്ലപ്പെട്ടു. പിഎ ചന്ദ്രനാഥ് ആണ് കൊല്ലപ്പെട്ടത്. ചന്ദ്രനാഥ് റാഥിനെ മധ്യംഗ്രാമിൽ ബുധനാഴ്‌ച രാത്രി വെടിവച്ചു കൊലപ്പെടുത്തി എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നത്. നോർത്ത് 24 പാർഗനസിൽ ആണ് സംഭവം. ബിജെപി...

Keep exploring...

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

More News

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

‘റിസോര്‍ട്ട് രാഷ്ട്രീയം’; എഐഎഡിഎംകെ നിയുക്ത എംഎല്‍എമാര്‍ റിസോര്‍ട്ടില്‍

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി....

കേരളത്തിൽ നിര്‍ണായക കോണ്‍ഗ്രസ് യോഗം; നിരീക്ഷകരുടെ സാന്നിധ്യത്തില്‍

മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസിനുള്ളില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആദ്യ നിയമസഭ കക്ഷിയോഗം...

‘കഴിഞ്ഞ പത്ത് വർഷത്തിനിടെ സംഘടന ദുർബലമായി, പരാജയ കാരണം പിണറായി വിജയൻ അല്ല’: പികെ ഗുരുദാസൻ

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ സിപിഐഎമ്മിനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് പികെ ഗുരുദാസൻ. സംഘടനാ രംഗത്ത് സിപിഐഎമ്മിന് ഉണർന്ന് പ്രവർത്തിക്കാനായില്ലെന്നും...

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...