എഐ വിപ്ലവം ജിയോയിലൂടെ; വളർച്ചയുടെ അടുത്തഘട്ടം പ്രഖ്യാപിച്ച് അംബാനി

ജിയോ ബ്രെയിന്‍ എന്ന സമഗ്ര നിര്‍മിത ബുദ്ധി പ്ലാറ്റ്‌ഫോം റിലയന്‍സിൻ്റെ ഉടമസ്ഥതയില്‍ ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

ഈ പതിറ്റാണ്ട് അവസാനത്തേക്ക് നിലവിലുള്ളതിനേക്കാള്‍ രണ്ടിരട്ടി വളര്‍ച്ച ലക്ഷ്യമിട്ട് റിലയന്‍സ് ബിസിനസ് സാമ്രാജ്യം. ഇന്ത്യയിലെ ശതകോടീശ്വരന്‍മാരില്‍ പ്രമുഖനായ മുകേഷ് അംബാനി തന്നെയാണ് റിലയന്‍സിൻ്റെ ലക്ഷ്യ സംബന്ധിച്ച സൂചന നല്‍കിയത്. വ്യാഴാഴ്‌ച നടന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിൻ്റെ 47-ാം വര്‍ഷിക പൊതുയോഗത്തിലാണ് റിലയന്‍സിൻ്റെ വളര്‍ച്ചയുടെ അടുത്തഘട്ടം വിശദീകരിച്ചത്.

ജിയോയില്‍ എഐ വിപ്ലവത്തിനൊരുങ്ങുന്ന റിലയന്‍സ് നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കി വന്‍ ബിസിനസ് വളര്‍ച്ചയ്ക്കാണ് പദ്ധതിയിടുന്നത്. ജിയോ ബ്രെയിന്‍ എന്ന സമഗ്ര നിര്‍മിത ബുദ്ധി പ്ലാറ്റ്‌ഫോം റിലയന്‍സിൻ്റെ ഉടമസ്ഥതയില്‍ ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റിലയന്‍സ് ജിയോ, റീട്ടൈല്‍ വ്യാപാര മേഖല എന്നിവ അടിസ്ഥാനമാക്കിയ വ്യാപാര വളര്‍ച്ചയാണ് റിലയന്‍സ് ലക്ഷ്യമിട്ടിരിക്കുന്നത്.

ഗുജറാത്തിലെ ജാംനഗറിൽ ഗിഗാവാട്ട് ശേഷിയുള്ള എഐ ഡാറ്റാ സെൻ്റെർ സ്ഥാപിക്കാനാണ് തീരുമാനം. ലോകത്തെ ഏറ്റവും ചിലവുകുറഞ്ഞ നിർമിത ബുദ്ധി പദ്ധതികൾ ഒരുക്കി, എഐയെ ജനാധിപത്യ വത്കരിക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്. എഐയുടെ സാധ്യതകളെ ഉപയോഗപ്പെടുത്തി, റിലയൻസിൻ്റെ എല്ലാ കമ്പനികളെയും അതിവേഗത്തിൽ ആക്കാനായിട്ടാണ് ജിയോ ബ്രെയിൻ സജ്ജമാക്കുന്നത്. ഒപ്പം ജിയോ ഉപയോക്താക്കൾക്കായി ‘ജിയോ എഐ ക്‌ളൗഡ്‌’ എന്ന സ്റ്റോറേജ് സംവിധാനവും മുകേഷ് അംബാനി പ്രഖ്യാപിച്ചു.

ഫോട്ടോ, വീഡിയോ, മറ്റു ഫയലുകൾ എന്നിവ സൂക്ഷിക്കാൻ 100 ജിബി വരെ ക്‌ളൗഡ്‌ സ്റ്റോറേജാകും ഉപയോക്താക്കൾക്ക് ലഭിക്കുക. മറ്റ് കമ്പനികൾ പ്രതിമാസം 130 രൂപ വരെ ഇടയാക്കുന്നിടത്താണ് ജിയോ സംവിധാനം സൗജന്യമായി ലഭിക്കുക. എഐ ലാർജ് ലാങ്വേജ് മോഡൽ, എഐ ഡീപ് ലേണിങ്, ബിഗ് ഡേറ്റ, നാരോബാൻഡ് ഐഒടി എന്നിവയ്ക്ക് പുറമെ 5ജി, 6ജിക്കുമുള്ള പേറ്റന്റുകൾ നേടാനുള്ള ശ്രമവും അവർ നടത്തുന്നുണ്ട്.

റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിൻ്റെ (ആർജെഐഎൽ) ചെയർമാൻ ആകാശ് അംബാനി ജിയോ ടിവിക്കായി പുതിയ ഓഫറുകൾ അവതരിപ്പിച്ചു. എച്ച്‌ഡി റെസല്യൂഷനിലുള്ള 860-ലധികം ലൈവ് ടിവി ചാനലുകളിലേക്കും ആമസോൺ പ്രൈം വീഡിയോ, ഡിസ്‌നി ഹോട്ട്‌സ്റ്റാർ തുടങ്ങിയ ഒടിടി സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കവും സബ്‌സ്‌ക്രിപ്‌ഷനിലൂടെ ലഭിക്കും. പ്ലാറ്റ്‌ഫോമിന് “സൂപ്പർ ഫാസ്റ്റ് ചാനൽ സ്വിച്ചിങ് സവിശേഷത ” ഉണ്ടെന്നും അംബാനി കൂട്ടിച്ചേർത്തു. കൂടാതെ ഒരൊറ്റ ലോഗിനിലൂടെ ഉപയോക്താക്കൾക്ക് ജിയോ ടിവി വഴി വ്യത്യസ്‌ത OTT ആപ്പുകൾ ആക്‌സസ് ചെയ്യാൻ കഴിയും എന്നതാണ് ശ്രദ്ധേയം.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ് കണ്ടത്. പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറിൻ്റെ മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന്, ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ-താനി ഈ നിർണായക ഉത്തരവാദിത്തം ഏറ്റെടുത്തു. യുഎസ് നിർദ്ദേശിച്ച ഒരു...

Keep exploring...

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

More News

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

ഗൾഫ് യുദ്ധ പ്രതിസന്ധി ഇന്ത്യക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും

പശ്ചിമേഷ്യൻ യുദ്ധത്തിനായി യുഎസ് ഇതുവരെ 25 ബില്യൺ ഡോളർ ചെലവഴിച്ചതായി ഏപ്രിൽ 30ന് പെൻ്റെഗൺ പ്രഖ്യാപിച്ചു. ഇത് അമ്പരപ്പിക്കും...

അഞ്ചുഭാഷകളിൽ പ്രസംഗിക്കുന്ന ‘വിജയിയുടെ പടനായിക’; തമിഴ് രാഷ്ട്രീയത്തിലെ എസ്. കീർത്തന ആരാണ് ?

തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഇപ്പോൾ തരംഗമാകുന്നത് ഒരു 29-കാരിയുടെ പുഞ്ചിരിയാണ്. നടൻ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) മന്ത്രിസഭയിലെ...

‘ഊർജ്ജസുരക്ഷയെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ല’: കോൺഗ്രസ്

ഇന്ധന പ്രതിസന്ധി മറികടക്കാനുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ലെന്നും...

മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും

ബംഗാളില്‍ മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും. ജനങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഒപ്പമാണെന്ന് സിപിഐഎം വ്യക്തമാക്കി. ജനം...

ലോകത്തിലെ എണ്ണ ശേഖരം റെക്കോർഡ് വേഗത്തിൽ കുറയുന്നു; റിപ്പോർട്ട്

ഹോർമുസ് കടലിടുക്കിലെ തുടർച്ചയായ തടസ്സങ്ങൾ കാരണം ആഗോള എണ്ണ ശേഖരം അതിവേഗത്തിൽ കുറയുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. മോർഗൻ...

ഹെയർ ക്ലിപ്പുകൾ മുടിക്ക് കേടുവരുത്തുമെന്നത് ശരിയാണോ; ശാസ്ത്രം എന്താണ് പറയുന്നത്?

കോളേജ് വിദ്യാർത്ഥികളിൽ നിന്ന് ഓഫീസിലേക്ക് പോകുന്ന സ്ത്രീകൾ വരെ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഹെയർ ആക്സസറിയാണ് മുടിയുടെ ക്ലിപ്പുകൾ...