...
Home News International അമേരിക്കയിലെ ഏറ്റവും ജനപ്രിയമായ ആയുധം; AR-15 അസോൾട്ട് റൈഫിളിൻ്റെ ഭയാനകമായ ചരിത്രം ഇതാണ്

അമേരിക്കയിലെ ഏറ്റവും ജനപ്രിയമായ ആയുധം; AR-15 അസോൾട്ട് റൈഫിളിൻ്റെ ഭയാനകമായ ചരിത്രം ഇതാണ്

ട്രംപ് റാലിയിൽ വെടിവയ്പ്പ് നടത്തുന്നതിനിടെ തോമസ് മാത്യു ക്രൂക്‌സ് ഉപയോഗിച്ച റൈഫിൾ എആർ-15 ആണെന്ന് തിരിച്ചറിഞ്ഞു

323

ഡൊണാൾഡ് ട്രംപിൻ്റെ വധശ്രമം ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ശനിയാഴ്ച പെൻസിൽവാനിയയിലെ ബട്‌ലറിൽ ട്രംപിൻ്റെ പ്രചാരണ റാലിക്ക് നേരെ 20 കാരനായ തോമസ് മാത്യു ക്രൂക്ക്‌സ് ഉപയോഗിച്ച റൈഫിൾ എആർ-15 ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്തുകൊണ്ടാണ് ഇത് അപകടകരമാണെന്നും ഈ റൈഫിൾ ഉപയോഗിച്ചുള്ള മുൻകാല നാശങ്ങളെക്കുറിച്ചും ഭയാനക ചരിത്രമുണ്ട്.

എആർ-15 ‘ആധുനിക കായിക റൈഫിൾ’ വിഭാഗത്തിൻ്റെ ഭാഗമാണ്. മത്സരങ്ങളിലും വേട്ടയാടലിലും ഇത് കൂടുതലായി ഉപയോഗിക്കുന്നു. ഫയർ ഇൻഡസ്ട്രി ട്രേഡ് അസോസിയേഷൻ്റെ അഭിപ്രായത്തിൽ AR എന്നത് 1950 കളിൽ നിർമ്മിച്ച കമ്പനിയായ ArmaLite ആണ്. വാഷിംഗ്‌ടൺ പോസ്റ്റ് പറയുന്നതന് അസരിച്ച്, 2012നും 2022നും ഇടയിൽ യു.എസിൽ നടന്ന ഏറ്റവും മാരകമായ ഷൂട്ടിംഗ് ആക്രമണങ്ങളിൽ ഇത്തരം റൈഫിളുകൾ ഉപയോഗിച്ചു.

ടെക്സാസ് എലിമെൻ്ററി സ്കൂൾ മാസ് ഷൂട്ടിംഗ്: ഒരു ദശാബ്ദത്തിനിടെ ടെക്‌സാസ് എലിമെൻ്ററി സ്‌കൂൾ മാസ് ഷൂട്ടിംഗ് അമേരിക്കയിലെ ഏറ്റവും മോശം അക്രമം ആയിരുന്നു. 2022 മെയ് മാസത്തിൽ റോബ് എലിമെൻ്ററി സ്‌കൂളിൽ ഒരു കൗമാരക്കാരനായ തോക്കുധാരി അക്രമം നടത്തിയപ്പോൾ പത്തൊൻപത് കുട്ടികളും രണ്ട് അധ്യാപകരും കൊല്ലപ്പെട്ടു. കൗമാരക്കാരനായ സാൽവഡോർ റാമോസ് 18 വയസ്സ് തികഞ്ഞതിന് ശേഷം രണ്ട് എആർ-15 റൈഫിളുകൾ വാങ്ങിയിരുന്നു, -അന്നത്തെ എബിസി റിപ്പോർട്ട് ആയിരുന്നു.

കൊളറാഡോ തിയേറ്റർ ഷൂട്ടിംഗ്: 2012ൽ ക്രിസ്റ്റഫർ നോളൻ്റെ ദ ഡാർക്ക് നൈറ്റ് റൈസസ് എന്ന അർദ്ധരാത്രി ഷോ നടക്കുന്നതിനിടെ 12 പേർ കൊല്ലപ്പെട്ടു. ഷോയ്‌ക്ക് മുമ്പ് ജെയിംസ് ഹോംസ് എന്ന ഷൂട്ടർ നാല് തോക്കുകൾ വാങ്ങിയിരുന്നു. വെടിയുതിർക്കുന്നതിന് മുമ്പ് അദ്ദേഹം ടിക്കറ്റ് വാങ്ങി കുറച്ച് സമയം ആളുകൾക്കൊപ്പം സിനിമ കണ്ടു. 12 പേരിൽ 10 പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായും എബിസി റിപ്പോർട്ടിൽ പറയുന്നു.

ജാക്‌സൺവില്ലെ ഷൂട്ടർ: കഴിഞ്ഞ വർഷം ഫ്ലോറിഡയിലെ ജാക്‌സൺ വില്ലെയിലെ ഒരു ഡോളർ ജനറൽ സ്റ്റോറിൽ 21കാരൻ മൂന്ന് കറുത്തവർഗ്ഗക്കാരെ കൊന്നു. റോയിട്ടേഴ്‌സ് പറയുന്നതനുസരിച്ച്, ഷൂട്ടർ റയാൻ ക്രിസ്റ്റഫർ പാൽമീറ്റർ മാതാപിതാക്കളോടൊപ്പം ജാക്‌സൺ വില്ലെയുടെ പ്രാന്തപ്രദേശത്താണ് താമസിച്ചിരുന്നത്. സ്വയം വെടിവെച്ച് ഗുരുതരമായി മുറിവേറ്റാണ് അദ്ദേഹം മരിച്ചത്. വെടിയുതിർത്തയാളുടെ കൈയിൽ ഒരു കൈത്തോക്കും എആർ-15 ശൈലിയിലുള്ള റൈഫിളും ഉണ്ടായിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.