...
Home News Kerala അന്‍സിബയുടെ പരാതി; ലക്ഷ്‌മിപ്രിയക്ക് എതിരെ കേസ് എടുക്കാന്‍ കോടതി നിര്‍ദേശം

അന്‍സിബയുടെ പരാതി; ലക്ഷ്‌മിപ്രിയക്ക് എതിരെ കേസ് എടുക്കാന്‍ കോടതി നിര്‍ദേശം

വ്യാജ പരാതിയുടെ മറവില്‍ മാനസികമായി പീഡിപ്പിച്ചെന്നാണ് അന്‍സിബയുടെ പരാതി.

179

നടി അന്‍സിബയുടെ പരാതിയില്‍ അമ്മ മുന്‍ വൈസ് പ്രസിഡന്റ് ലക്ഷ്‌മിപ്രിയക്കെതിരെ കേസ് എടുക്കാന്‍ കോടതി നിര്‍ദേശം. ലക്ഷ്‌മിപ്രിയയുടെ ഭര്‍ത്താവ് ജയേഷ്, വനിതാ എസ്.ഐ രേഷ്‌മ എന്നിവര്‍ക്കെതിരെയും കേസെടുക്കാന്‍ തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതിയുടേതാണ് നിര്‍ദേശം. വ്യാജ പരാതിയുടെ മറവില്‍ മാനസികമായി പീഡിപ്പിച്ചെന്നാണ് അന്‍സിബയുടെ പരാതി.

തൃക്കാക്കര എസിപി കഴമ്പില്ലെന്ന് പറഞ്ഞ പരാതിയിലാണ് കോടതി കേസ് എടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്. പൊലീസ് സ്റ്റേഷനില്‍ തന്നെ നിയമവിരുദ്ധമായി തടഞ്ഞുവെക്കുകയും ഔദ്യോഗിക രേഖകളില്‍ തിരുത്തല്‍ വരുത്തുകയും ചെയ്‌തു എന്ന് ചൂണ്ടിക്കാട്ടിയാണ് അന്‍സിബ കോടതിയെ സമീപിച്ചത്. ശനിയാഴ്‌ച അന്‍സിബയുടെ മൊഴി എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കോടതി കേസ് എടുക്കാന്‍ നിര്‍ദേശിച്ചത്. ഉത്തരവിൻ്റെ പകര്‍പ്പ് ലഭ്യമാകുന്ന മുറക്ക് കേസ് രജിസ്റ്റര്‍ ചെയ്യും.

നേരത്തെ, അന്‍സിബ ടിനി ടോമിനെതിരെ നല്‍കിയ പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം കേസ് എടുത്തിരുന്നു. ലക്ഷ്‌മി പ്രിയക്കും, ശ്വേത മേനോനും എതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു സ്വകാര്യ അന്യായം കൂടി അന്‍സിബ എറണാകുളം ജൂഡിഷ്യല്‍ മജിസ്ട്രെറ്റ് കോടതിയില്‍ ഫയല്‍ ചെയ്‌തിട്ടുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.