...
Home News Kerala അതിർത്തി സംരക്ഷണത്തിന് ഡ്രോണുമായി അൻസിൽ; പ്രതിരോധ വകുപ്പ് മേധാവികളുടെ പിന്തുണ

അതിർത്തി സംരക്ഷണത്തിന് ഡ്രോണുമായി അൻസിൽ; പ്രതിരോധ വകുപ്പ് മേധാവികളുടെ പിന്തുണ

പുതിയ ദിശാബോധം നല്‍കുന്ന ‘ആന്റി-ഡ്രോണ്‍ ഡിഫന്‍സ് സിസ്റ്റം’ എന്ന നൂതനമായ പ്രോജക്റ്റാണ് അന്‍സില്‍ മുഹമ്മദ് വികസിപ്പിച്ചത്

331

ഡ്രോണ്‍ ആക്രമണങ്ങള്‍ തടയാന്‍ ‘ആന്റി ഡ്രോണ്‍ പ്രതിരോധ സംവിധാനം’ നിര്‍മിച്ച് അന്‍സില്‍ മുഹമ്മദ്. മേക്ക് ഇന്‍ ഇന്ത്യ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണ് ഡ്രോണ്‍ നിര്‍മിച്ചത്. പാലക്കാട് കരിമ്പ സ്വദേശിയായ അന്‍സില്‍ മുഹമ്മദ് പ്രതിരോധ വകുപ്പ് മേധാവികളുടെ പിന്തുണ നേടി.

രാജ്യത്തിൻ്റെ അതിര്‍ത്തി പ്രതിരോധ ശേഷിക്ക് പുതിയ ദിശാബോധം നല്‍കുന്ന ‘ആന്റി-ഡ്രോണ്‍ ഡിഫന്‍സ് സിസ്റ്റം’ എന്ന നൂതനമായ പ്രോജക്റ്റാണ് അന്‍സില്‍ മുഹമ്മദ് വികസിപ്പിച്ചത്. യുവ ശാസ്ത്രജ്ഞര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും ഇത് ഏറെ പ്രചോദനമാകും. ഡല്‍ഹിയിലെ ഐഐടി ബിടെക് അവസാന വര്‍ഷ വിദ്യാർഥിയായ അന്‍സില്‍ കോളേജ് പ്രൊജക്ടിൻ്റെ ഭാഗമായാണ് ഡ്രോണ്‍ നിര്‍മിച്ചത്.

അന്‍സിലിൻ്റെ ഈ മോഡല്‍ കുറഞ്ഞ ചെലവില്‍ നിര്‍മിക്കാവുന്നതും പുനരുപയോഗിക്കാവുന്നതും ആണ്. അന്‍സിലിനെ ഡി.വൈ.എഫ്‌.ഐ കരിമ്പ മേഖലാ കമ്മിറ്റി അനുമോദിച്ചു. അന്‍സിലിൻ്റെ നേട്ടം നാടിന് വലിയ സന്തോഷമാണ് നല്‍കുന്നതെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി കെസി റിയാസുദീന്‍ പറഞ്ഞു.

മണ്ണാര്‍ക്കാട് കരിമ്പ പള്ളിപ്പടി സ്വദേശികളായ അബ്‌ദുൾ ലത്തീഫിൻ്റെയും സബീനയുടെയും മകനാണ് അന്‍സില്‍.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.