...
Home News Kerala മുസ്ലിം വിരുദ്ധതാ രാഷ്ട്രീയത്തിന്റെ ഇന്ധനം സൃഷ്ടിക്കുന്നത് ജമായത്ത്- ലീഗ് കൂട്ടുകെട്ടാണ്

മുസ്ലിം വിരുദ്ധതാ രാഷ്ട്രീയത്തിന്റെ ഇന്ധനം സൃഷ്ടിക്കുന്നത് ജമായത്ത്- ലീഗ് കൂട്ടുകെട്ടാണ്

ഭാവിയിൽ പലർക്കും ഉണ്ടാക്കാൻ കഴിയുന്ന സ്ക്രീൻ ഷോട്ടുകൾക്ക് വേണ്ടിയുള്ള പല പ്രവർത്തനങ്ങളും ലീഗ് ഉസ്താദുമാരും ലീഗ് നേതാക്കളും സമൂഹത്തിൽ ചെയ്തിട്ടുണ്ട്. അതിന് ദാവൂദിന്റെ തിയറി അവരെ സഹായിച്ചിട്ടുണ്ട്.

291

| സയിദ് അബി

‘കാഫിർ’ സ്ക്രീൻ ഷോട്ടിൽ എന്താണ് സംഭവിച്ചിട്ടുണ്ടാവുക എന്നതിനെ കുറിച്ച് എങ്ങനെ വിശദീകരിക്കും എന്ന് സംശയിച്ചിരിക്കുമ്പോഴാണ് നാസർ ഫൈസി കൂടത്തായി വഴി കാണിച്ച് തന്നത്, മറ്റൊരു ഫൈസി അതിലും മനോഹരമായ വഴി വെട്ടിയത് . പി എ മുഹമ്മദ് റിയാസ് മുതൽ പിടി കുഞ്ഞഹമദ്‌ വരെയുള്ള മുൻനിരനേതാക്കളും പല സമയങ്ങളിൽ മുസ്ലിം ലീഗ് വിട്ടതും വിടാത്തതുമായ മുസ്ലിങ്ങളും ഒളിഞ്ഞും തെളിഞ്ഞും കേട്ട കാഫിർ വിളികളിൽ നിന്നുള്ള അപമാനത്തിൽ സമൂഹം മുങ്ങി നിന്നിട്ടുണ്ട്.

നിസ്കാരപായയിൽ ബലാത്സംഗം ചെയ്തു എന്ന് കള്ളആരോപണം ഞെഞ്ചിലേറ്റി ഒരാൾ കൊല്ലപ്പെട്ടിട്ടുണ്ട്, അങ്ങനെ ഉള്ള ചരിത്രങ്ങൾ നിലാവ് പോലെ ഓർമയിൽ നിൽക്കുന്ന കാലത്താണ് സിപിഐഎം അനുഭാവികളായ ചില സൈബർ കുബുദ്ധികളിൽ നിന്ന് അനാരോഗ്യകരമായ ഒരു സ്‌ക്രീൻ ഷോട്ട് പിറക്കുന്നത്. അത് തിരുത്തേണ്ടതും ഗൗരവത്തിലെടുക്കേണ്ടതുമായ വിഷയമായിരുന്നു. കിട്ടിയ അവസരത്തിൽ പാറക്കൽ അബ്ദുള്ളയും മുസ്ലിം ലീഗും ദാവൂദും മീഡിയ വണ്ണും ജമാഅത്തെ ഇസ്ലാമിയും ഫിറോസും ഒക്കെ അഴിഞ്ഞാടി. പരമാവധി അവരുടേതായ രീതിയിൽ വ്യഖ്യാനിച്ചു.

സിപിഐഎമ്മിനെ, സിപിഐഎമ്മിന്റെ രാഷ്ട്രീയ സമൂഹത്തെ മുസ്ലിം വിരുദ്ധമായ ചിത്രീകരിച്ചു.അങ്ങനെ ചരിത്രത്തിലെ എല്ലാ കാഫിർ പ്രചാരണങ്ങളും സോപ്പ് വെള്ളത്തിൽ മുക്കിയെടുത്തു. പൊതുവേദിയിലെ സ്റ്റേറ്റ് നേതാവിന്റെ ‘ കാഫിർ വിളി’ വിവരദോഷികളുടെ സ്ക്രീൻ ഷോട്ട് നിർമാണത്തിൽ ഒലിച്ച് പോയി. മറഞ്ഞും മറയാതെയും പതുക്കെയും ഉറക്കെയും ‘കാഫിർ’ വിളികൾ കേട്ടവരൊക്കെ- അവരരുടെ ആത്മനിന്ദയിൽ പൊന്തിയ എല്ലാ നിലവിളികളും ചോദ്യമാവാതെ അസ്തമിക്കും എന്നുറപ്പിച്ച ഘട്ടത്തിലാണ് നാസറിന്റെ വരവ്!

പന്നി ഇറച്ചി വിൽക്കുന്ന സാധാരണ മലയാളിക്ക് വയനാട്ടിലേക്ക് സഹായം നൽകാൻ ആഗ്രഹമുണ്ടെങ്കിൽ എന്ത് ചെയ്യണം എന്ന ഫത്‌വ വരുന്നത്! ദുരന്തം വന്നത് ഏത് മതക്കാരനാണ് എന്ന് തിരയണം, മുസ്ലിം ഉണ്ടെങ്കിൽ അവരിലേക്ക് സഹായം വേണ്ടതില്ല എന്നതാണ് ഫത്‌വ!

ദുരന്തങ്ങൾക്ക് ഇടയിൽ മതനിയമങ്ങൾ അനുസരിക്കാൻ സമൂഹത്തോട് ആവശ്യപ്പെടുന്നു.പന്നിയിറച്ചിയുടെ പൈസ പെൺവാണിഭപണത്തോട് തുലനം ചെയ്യുന്നു. പലിശക്കാരനും ഹറാമായ അനേകം വഴിയിലും നടന്നവരും പള്ളി കമ്മിറ്റികളിൽ സെക്രട്ടറി ആയിരിക്കുന്ന നാട്ടിൽ. ഐസ്ക്രീം പെൺവാണിഭകേസും കള്ളപ്പണകേസും ഉണ്ടായിരുന്നവർ മഹല്ലുകളെ നയിക്കുന്ന കേരളത്തിൽ പന്നി ഇറച്ചി വിൽക്കുന്ന പണം ദുരിത മനുഷ്യർക്ക് നൽകാൻ പാടില്ല എന്ന് സമസ്തയുടെ ലീഗ് പക്ഷം നേതാവ് ഫത്‌വ കൊടുക്കുന്നു.

നാളെ, അങ്കമാലിയിൽ ഒരു തെരെഞ്ഞെടുപ്പ് വന്നാൽ പന്നി കച്ചവടം നടത്തുന്ന മനുഷ്യർ പെൺവാണിഭം നടത്തുന്നു, അത്കൊണ്ട് ആ കച്ചവടക്കാർക്ക് സഹായം നൽകുന്നവർക്ക് വോട്ട് ചെയ്യരുത് എന്ന് നാസറിന്റെ പേരിൽ ഒരാൾ സ്ക്രീൻ ഷോട്ട് ഉണ്ടാക്കിയാൽ എങ്ങനെ ഉണ്ടാകും? ഭാവിയിൽ പലർക്കും ഉണ്ടാക്കാൻ കഴിയുന്ന സ്ക്രീൻ ഷോട്ടുകൾക്ക് വേണ്ടിയുള്ള പല പ്രവർത്തനങ്ങളും ലീഗ് ഉസ്താദുമാരും ലീഗ് നേതാക്കളും സമൂഹത്തിൽ ചെയ്തിട്ടുണ്ട്. അതിന് ദാവൂദിന്റെ തിയറി അവരെ സഹായിച്ചിട്ടുണ്ട്.

അങ്ങനെ ഉള്ള ഒരു സ്ക്രീൻ ഷോട്ട് നിർമിതിക്കുള്ള പുതിയ കണ്ടെന്റാണ് നാസർ ഉണ്ടാക്കിയത്.എത്ര തിരുത്താൻ ശ്രമിച്ചാലും ശരിയല്ല എന്ന് ആവർത്തിച്ച് പറഞ്ഞാലും സ്ക്രീൻ ഷോട്ടുകൾ പിറക്കും. മുസ്ലിം വിരുദ്ധതാ രാഷ്ട്രീയത്തിന്റെ ഇന്ധനം സൃഷ്ടിക്കുന്നത് ജാമയത്ത്- ലീഗ് കൂട്ടുകെട്ടാണ്. ദാവൂദിന്റെ തിയറികൾ ഷെയർ ചെയ്യുന്ന എല്ലാ വിഭാഗം മുസ്ലിങ്ങളും പലതും ഓർക്കുന്നത് നല്ലതാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.