റിപ്പോർട്ടർ ടിവി ഓഫീസിലും ജീവനക്കാരുടെ വീടുകളിലും പൊലീസ് പരിശോധന നടത്തിയ സംഭവത്തിൽ പ്രതികരണവുമായി ചാനൽ എംഡിയും മാനേജിംഗ് എഡിറ്ററുമായ ആന്റോ അഗസ്റ്റിൻ. പരിശോധനയുടെ യഥാർഥ കാരണം എന്താണെന്ന് പൊലീസിന് പോലും വ്യക്തമായി വിശദീകരിക്കാൻ കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ചാനലിന്റെ യൂട്യൂബ് വീഡിയോയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാവിലെ തന്റെ ഫ്ലാറ്റിലെത്തിയ എസ്‌ഐടി സംഘം ഫോണുകളും ലാപ്ടോപ്പും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പിടിച്ചെടുത്തതായി ആന്റോ അഗസ്റ്റിൻ പറഞ്ഞു. ഭാര്യയുടെ ഫോണും അന്വേഷണ സംഘം വാങ്ങിയെന്നും ഫ്ലാറ്റിൽ വിശദമായ പരിശോധന നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണത്തോട് പൂർണമായി സഹകരിക്കുകയാണെന്നും ആന്റോ പറഞ്ഞു.
അടുത്തിടെ നടത്തിയ വിവാദ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട രേഖകളാണ് അന്വേഷണ സംഘം അന്വേഷിച്ചതെന്നാണ് തനിക്ക് മനസിലായതെന്ന് ആന്റോ പറഞ്ഞു. വാർത്താ സ്രോതസുകളെക്കുറിച്ചും രേഖകൾ ആര് കൈമാറിയെന്നതിനെക്കുറിച്ചും വിവരങ്ങൾ തേടിയതായും അദ്ദേഹം ആരോപിച്ചു.
അടുത്തിടെ പത്തനംതിട്ടയിലെ ലോയേഴ്സ് യൂണിയൻ പരിപാടിയിൽ വി.ഡി. സതീശന്റെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട് താൻ നടത്തിയ പരാമർശത്തെക്കുറിച്ചുള്ള രേഖകളാണ് പൊലീസ് അന്വേഷിച്ചതെന്നാണ് മനസിലായതെന്ന് റിപ്പോർട്ടർ ടിവി എംഡിയും മാനേജിംഗ് എഡിറ്ററുമായ ആന്റോ അഗസ്റ്റിൻ.
ഈ പരാമർശവുമായി ബന്ധപ്പെട്ട രേഖകൾ ആരാണ് നൽകിയതെന്നും അതിന്റെ ഉറവിടം എന്താണെന്നും കണ്ടെത്താനാണോ അന്വേഷണ സംഘത്തിന്റെ നീക്കമെന്ന് ആന്റോ ചോദിച്ചു. തങ്ങളുടെ കൈവശമുള്ള രേഖകൾ ഏതാണെന്ന് കൃത്യമായി വ്യക്തമാക്കിയാൽ അവ അന്വേഷണ സംഘത്തിന് നൽകാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
വാർത്താ സ്രോതസുകളെക്കുറിച്ചും രേഖകൾ കൈമാറിയവരെക്കുറിച്ചും വിവരങ്ങൾ തേടുന്നത് മാധ്യമപ്രവർത്തനവുമായി ബന്ധപ്പെട്ട പ്രധാന വിഷയമാണെന്നും ആന്റോ പ്രതികരിച്ചു. റിപ്പോർട്ടർമാരുടെയും എഡിറ്റർമാരുടെയും ഫോണുകൾ പിടിച്ചെടുത്തതും ഇതുമായി ബന്ധപ്പെട്ടാണോ എന്നതിലും വ്യക്തത വേണമെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ ഫ്ലാറ്റിൽ എത്തിയ എസ്‌ഐടി സംഘം ഫോൺ, ലാപ്ടോപ്പ് എന്നിവ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പിടിച്ചെടുത്തതായും വിശദമായ പരിശോധന നടത്തിയതായും ആന്റോ പറഞ്ഞു. അന്വേഷണത്തോട് പൂർണമായി സഹകരിക്കുന്നുണ്ടെന്നും ആവശ്യപ്പെടുന്ന രേഖകൾ സംബന്ധിച്ച് വ്യക്തത നൽകിയാൽ അവ കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘മെസ്സി’യുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഇതുവരെ തങ്ങളുടെ കൈവശമുള്ള കാര്യങ്ങളെക്കുറിച്ച് തന്നോട് വ്യക്തമായ വിവരങ്ങൾ ചോദിച്ചിട്ടില്ലെന്നും ആന്റോ ആരോപിച്ചു. അന്വേഷണത്തോട് സഹകരിക്കാൻ തയ്യാറാണെന്നും ആവശ്യമായ രേഖകൾ സംബന്ധിച്ച് വ്യക്തത നൽകിയാൽ അവ കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.


