‘അൻവർ വലതുപക്ഷത്തിൻ്റെ കൈയിലെ കോടാലി’: എം.വി ഗോവിന്ദൻ

അൻവറിൻ്റെ നിലപാടിനെതിരായി പാർട്ടിയെ സ്നേഹിക്കുന്ന ജനങ്ങളും സഖാക്കളും രംഗത്തിറങ്ങണം

ന്യൂഡൽഹി: പിവി അൻവർ വലതുപക്ഷത്തിൻ്റെ കോടാലിയായി മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അൻവറിന് പാർട്ടിയുമായുള്ള എല്ലാ ബന്ധവും അവസാനിച്ചതായും ഗോവിന്ദൻ പറഞ്ഞു. കേരളത്തിലെ പാർട്ടിയെയും സർക്കാരിനെയും തകർക്കുന്നതിനായി കഴിഞ്ഞ കുറേക്കാലമായി വലതുപക്ഷ രാഷ്ട്രീയ ശക്തികളും അവർക്ക് അനുകൂലമായ വാർത്താമാധ്യമങ്ങളും പ്രചാരണം നടത്തിവരുകയാണ്. അവരുടെ വക്കാലത്ത് ഏറ്റുപിടിച്ച് പുറപ്പെട്ടിരിക്കുകയാണ് പിവി അൻവറെന്നും ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി.

‌അൻവർ വലതുപക്ഷത്തിൻ്റെ കൈയിലെ കോടാലിയായ സ്ഥിതിയാണുള്ളത്. അൻവറിൻ്റെ നിലപാടിനെതിരായി പാർട്ടിയെ സ്നേഹിക്കുന്ന ജനങ്ങളും സഖാക്കളും രംഗത്തിറങ്ങണം. അൻവറിൻ്റെ നിലപാടുകളും രാഷ്ട്രീയ സമീപനങ്ങളും പരിശോധിച്ചാൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംവിധാനത്തെക്കുറിച്ച് അയാൾക്ക് കാര്യമായ ധാരണയില്ലെന്ന് വ്യക്തമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

അച്ചടക്കമുള്ള സംഘാടക മേഖലയിൽ നിൽക്കുന്ന ആൾക്ക് ആലോചിക്കാൻ പോലും പറ്റാത്ത പ്രതികരണമാണ് അൻവറിൻ്റെത്. പരസ്യ പ്രതികരണം പാടില്ലെന്ന് പലതവണ പറഞ്ഞിട്ടും അത് ചെയ്‌തില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയെക്കുറിച്ച് അൻവറിന് ധാരണയില്ല‌. അൻവറിന് സിപിഎം രാഷ്ട്രീയവുമായി ബന്ധമില്ല. സംഘടനാ രീതിയെക്കുറിച്ച് അറിയില്ല. അൻവറുമായി അടുത്തമാസം മൂന്നിന് കൂടിക്കാഴ്‌ച നിശ്ചയിച്ചിരുന്നു അതിനിടയിലാണ് അച്ചടക്കത്തിൻ്റെ എല്ലാ സീമകളും ലംഘിച്ചുള്ള വാർത്താസമ്മേളനം നടത്തിയതെന്നും ഗോവിന്ദൻ പറഞ്ഞു. ‌

അൻവറിന് നല്ല പരിഗണന നൽകിയിരുന്നു. അദ്ദേഹത്തിൻ്റെ പരാതികൾ പാർട്ടിയും സർക്കാരും കേട്ടിരുന്നു. അൻവറിൻ്റെ നിലപാട് നോക്കിയല്ല ഉയർന്നുവന്ന പ്രശ്‌നങ്ങൾ നോക്കിയാണ് കാര്യങ്ങൾ പരിശോധിച്ചത്. ഈ പരാതികളിൽ അന്വേഷണങ്ങൾ മുറയ്ക്ക് നടക്കുന്നു. മൂന്നു പിബി അംഗങ്ങളുടെ ഉറപ്പ് വിശ്വസിക്കാതെ വീണ്ടും വാർത്താസമ്മേളനം നടത്തി അൻവർ പാർട്ടിയെ അപമാനിച്ചു.

ഡിവൈഎഫ്ഐയുടെ അഖിലേന്ത്യ പ്രസിഡണ്ട്‌ ആയിരിക്കുമ്പോഴാണ് റിയാസ് മത്സരിച്ചു മന്ത്രിയായത്. റിയാസിൻ്റെ ഭാര്യക്കെതിരെയും വിമർശനം ഉണ്ടാകുന്നു. മുമ്പ് റിയാസിനെ അൻവർ പ്രശംസിച്ചിരുന്നു. ഇപ്പോൾ റിയാസിനെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണം അവസരവാദപരമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. അൻവറിനെതിരായ ഫോൺ ചോർത്തൽ ആരോപണങ്ങൾ അന്വേഷിക്കുമെന്ന സൂചനയും എംവി ഗോവിന്ദൻ നൽകി.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

തോൽവിക്ക് കാരണം കേരളത്തിൽ ഭരണവിരുദ്ധ വികാരമല്ല; സിപിഐഎം

തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരമല്ലെന്ന് സിപിഐഎം. സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് പരാമർശം. ഭരണവിരുദ്ധ വികാരമില്ലാതിരുന്നിട്ടും എന്തുകൊണ്ട് തോറ്റെന്ന് പരിശോധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. പാർട്ടിയുടെ എല്ലാ തട്ടിലും ആ പരിശോധന വേണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ സംഭവിച്ചത് കനത്ത തോൽവിയാണ്. സംഘടനാ ദൗർബല്യം കാരണമായോയെന്നും പരിശോധന വേണം. തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ടുളള...

Keep exploring...

മുഖ്യമന്ത്രി ചര്‍ച്ച; മുസ്ലിം ലീഗിനെതിരെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

കേരളത്തിന്‍റെ മുഖ്യമന്ത്രി ആരാവണമെന്ന ചര്‍ച്ച കോണ്‍ഗ്രസിൻ്റെ ആഭ്യന്തര കാര്യമാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. വിഷയത്തില്‍ ഘടകകക്ഷികള്‍...

തോൽവിക്ക് കാരണം കേരളത്തിൽ ഭരണവിരുദ്ധ വികാരമല്ല; സിപിഐഎം

തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരമല്ലെന്ന് സിപിഐഎം. സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് പരാമർശം. ഭരണവിരുദ്ധ വികാരമില്ലാതിരുന്നിട്ടും എന്തുകൊണ്ട്...

More News

മുഖ്യമന്ത്രി ചര്‍ച്ച; മുസ്ലിം ലീഗിനെതിരെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

കേരളത്തിന്‍റെ മുഖ്യമന്ത്രി ആരാവണമെന്ന ചര്‍ച്ച കോണ്‍ഗ്രസിൻ്റെ ആഭ്യന്തര കാര്യമാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. വിഷയത്തില്‍ ഘടകകക്ഷികള്‍...

തോൽവിക്ക് കാരണം കേരളത്തിൽ ഭരണവിരുദ്ധ വികാരമല്ല; സിപിഐഎം

തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരമല്ലെന്ന് സിപിഐഎം. സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് പരാമർശം. ഭരണവിരുദ്ധ വികാരമില്ലാതിരുന്നിട്ടും എന്തുകൊണ്ട്...

ക്രൈസ്‌തവ സഭാ നേതാക്കള്‍ യാത്ര ചെയ്‌ത വാഹനത്തിന് നേരെ വെടിവെപ്പ്; മൂന്നുപേര്‍ കൊല്ലപ്പെട്ടു

മണിപ്പൂരില്‍ ക്രൈസ്‌തവ സഭാ നേതാക്കള്‍ യാത്ര ചെയ്‌ത വാഹനത്തിന് നേരെ ആക്രമണം. ചുരാചന്ദ്പൂരില്‍ ബുധനാഴ്‌ച രാവിലെയാണ് സംഭവം. ആക്രമണത്തില്‍...

നവീനശിലായുഗ കാലത്തെ മനുഷ്യർ നിർമ്മിച്ച കൃത്രിമ ദ്വീപുകൾ; അത്ഭുതമാകുന്ന 5,000 വർഷം പഴക്കമുള്ള മനുഷ്യ എഞ്ചിനീയറിംഗ്

മനുഷ്യചരിത്രം ഇന്നും അനവധി രഹസ്യങ്ങൾ സൂക്ഷിക്കുന്നതാണെന്ന് തെളിയിക്കുന്ന ഒരു പുതിയ കണ്ടെത്തൽ സ്കോട്ട്ലൻഡിൽ നിന്നാണ് പുറത്ത് വരുന്നത്. നവീനശിലായുഗ...

പൂർണ്ണമായും ഡാറ്റാധിഷ്ഠിത ഭരണത്തിലേക്ക് നീങ്ങാൻ ആന്ധ്രാ പ്രദേശ്

ആന്ധ്രാപ്രദേശ് ഉടൻ തന്നെ പൂർണ്ണമായും ഡാറ്റാധിഷ്ഠിത ഭരണരീതിയിലേക്ക് മാറുമെന്ന് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു അറിയിച്ചു. സെക്രട്ടേറിയറ്റിൽ നടന്ന...

പസഫിക് സമുദ്രത്തിന്റെ അടിത്തട്ടിലെ ‘തമു മാസിഫ്’ വീണ്ടും ശാസ്ത്ര ചർച്ചയിൽ; അഗ്നിപർവ്വത സിദ്ധാന്തം ചോദ്യം ചെയ്യപ്പെടുന്നു

പസഫിക് സമുദ്രത്തിന്റെ ആഴങ്ങളിൽ മറഞ്ഞിരിക്കുന്ന ഭീമാകാര ഭൂമിശാസ്ത്ര ഘടനയായ തമു മാസിഫ് ശാസ്ത്രലോകത്ത് വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. ഒരുകാലത്ത് ഭൂമിയിലെ...

പശ്ചിമേഷ്യൻ സംഘർഷം വ്യോമയാന മേഖലയെ പ്രതിസന്ധിയിലാക്കുന്നു; ജൂണിൽ എയർ ഇന്ത്യ സർവീസുകൾക്ക് വൻ റദ്ദാക്കൽ സാധ്യത

പശ്ചിമേഷ്യയിലെ തുടരുന്ന യുദ്ധസാഹചര്യം ആഗോള വ്യോമയാന മേഖലയെ ഗുരുതരമായ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ജൂൺ മാസം മുതൽ വൻതോതിൽ...