...
Home News Kerala ഭൂമി പതിവിനുള്ള അപേക്ഷ തിങ്കളാഴ്‌ച മുതല്‍ സ്വീകരിച്ച് തുടങ്ങും

ഭൂമി പതിവിനുള്ള അപേക്ഷ തിങ്കളാഴ്‌ച മുതല്‍ സ്വീകരിച്ച് തുടങ്ങും

മണ്ണിന്‍റെ അവകാശത്തിനായി കാത്തിരിക്കുന്ന മൂവായിരത്തോളം കുടുംബങ്ങള്‍ക്ക് പ്രതീക്ഷ

308

1964 -ലെ ഭൂമി പതിവ് ചട്ടപ്രകാരം മൂന്ന് ചെയിന്‍ ഒഴികെയുള്ള പ്രദേശങ്ങളിലെ കൈവശക്കാര്‍ക്ക് ഭൂമി പതിവിനുള്ള അപേക്ഷ തിങ്കളാഴ്‌ച മുതല്‍ വില്ലേജ് ഓഫീസുകളില്‍ സ്വീകരിച്ച് തുടങ്ങും. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കൃഷിക്കായി കുടിയിരുത്തപെട്ടവരാണ് അടിമാലി പ്രദേശത്തെ ജനങ്ങള്‍. കൃഷി ചെയ്യാന്‍ സന്നദ്ധതയുള്ള ആളുകളെ കണ്ടെത്തി ഭൂമിയും വിത്തും കാര്‍ഷിക ഉപകരണങ്ങളും നല്‍കിയായിരുന്നു കുടിയിരുത്തിയത്.

ജനങ്ങള്‍ കൃഷി ആരംഭിച്ചു, വീടുവെച്ചു, അടിസ്ഥാന സൗകരങ്ങളും ഉയര്‍ന്നുവന്നു. ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെട്ടെങ്കിലും കൈവശക്കാര്‍ക്ക് പട്ടയം എന്നത് അന്യമായിരുന്നു. ഈ കാത്തിരിപ്പിനാണ് ഒടുവില്‍ ഫലമുണ്ടാകുന്നത്. ആറ് പതിറ്റാണ്ടിലേറേയായി തങ്ങള്‍ താമസിക്കുന്ന മണ്ണിന്‍റെ അവകാശത്തിനായി കാത്തിരിക്കുന്ന മൂവായിരത്തോളം കുടുംബങ്ങള്‍ക്ക് പ്രതീക്ഷയേകി ജോയിന്‍റ് വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയായിരുന്നു.

ഭൂമി അളന്ന് തിട്ടപ്പെടുത്തി ലാന്‍ഡ് റെക്കോര്‍ഡുകള്‍ തയ്യാറാക്കി കഴിഞ്ഞതായും, കല്ലാര്‍കുട്ടി പത്ത് ചെയിന്‍ മേഖലയിലെ മുഴുവന്‍ കൈവശക്കാര്‍ക്കും ഈ സര്‍ക്കാരിന്‍റെ കാലത്തുതന്നെ പട്ടയം നല്‍കുമെന്ന് മന്ത്രി കെ.രാജന്‍ കഴിഞ്ഞ നിയമ സഭാ സമ്മേളനത്തില്‍ അഡ്വ. എ രാജ എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ച സബ്‌മിഷന് മറുപടിയായും പറഞ്ഞിരുന്നു.

ദേവികുളം, ഇടുക്കി താലൂക്കുകളിലായി ഉൾപ്പെട്ടുവരുന്ന കല്ലാർകുട്ടി ഡാമിന്‍റെ 10 ചെയിൻ പ്രദേശത്തെ യോഗ്യമായ കൈവശങ്ങൾ തിട്ടപ്പെടുത്തുന്നതിന് കെ.എസ്.ഇ.ബി- റവന്യു അധികൃതരുടെ സാന്നിദ്ധ്യത്തിൽ പ്രത്യേക സർവ്വേ ടീമിനെ നിയോഗിച്ച് ഫീൽഡ് സർവ്വേ പൂർത്തീകരിച്ചിരുന്നു. വെള്ളത്തൂവൽ കൊന്നത്തടി വില്ലേജുകളിലായി ആകെ 1,405 പേരുടെ കൈവശ ഭൂമിയിലാണ് സർവ്വേ പൂര്‍ത്തീകരിച്ചത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.