...
Home News Kerala സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ കായിക അവാർഡുകൾക്ക് അപേക്ഷിക്കാം

സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ കായിക അവാർഡുകൾക്ക് അപേക്ഷിക്കാം

സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ബന്ധപ്പെട്ട ഹോസ്റ്റൽ അധികാരിയുടെ കൈയൊപ്പോട് കൂടി സമർപ്പിക്കണം.

232

കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ 2022- 2023, 2023- 2024, 2024- 2025 വർഷങ്ങളിലെ ജി.വി രാജാ അവാർഡ്, സുരേഷ്ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്, കൗൺസിൽ ഏർപ്പെടുത്തിയിട്ടുള്ള മറ്റു അവാർഡുകൾ, മാധ്യമ അവാർഡുകൾ, കോളേജ്/ സ്‌കൂൾ/ സെൻട്രലൈസ്‌ഡ്‌ സ്‌പോർട്‌സ് അക്കാദമി വിഭാഗത്തിൽ ഏറ്റവും മികച്ച കായിക നേട്ടങ്ങൾ കൈവരിച്ച പുരുഷ, വനിത കായിക താരങ്ങൾക്കുള്ള അവാർഡുകൾ എന്നിവക്കായി അപേക്ഷ ക്ഷണിച്ചു.

അപേക്ഷകൾ കായിക നേട്ടങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ബന്ധപ്പെട്ട ഹോസ്റ്റൽ അധികാരിയുടെ കൈയൊപ്പോട് കൂടി സമർപ്പിക്കണം. അപേക്ഷകൾ ആഗസ്റ്റ് 10ന് മുമ്പായി സെക്രട്ടറി കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ തിരുവനന്തപുരം-1 എന്ന വിലാസത്തിൽ സമർപ്പിക്കണം.

വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാം:

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.