1500-കളിലെ ശവക്കുഴിയിൽ പിഞ്ഞാണങ്ങൾ; ആശയ കുഴപ്പത്തിലായി പുരാവസ്‌തു ഗവേഷകർ

വൈൻ കപ്പാണെന്ന് കരുതിയ ഗവേഷകർക്ക് തുടർന്നുള്ള പഠനങ്ങൾ കൂടുതൽ സംശയങ്ങൾ ഉയർത്തി

പുരാവസ്‌തു ഖനനങ്ങളിലൂടെ മണ്‍മറഞ്ഞ ചരിത്രത്തിൻ്റെ രഹസ്യങ്ങളിലേക്കുള്ള വാതിലുകൾ തുറക്കുമ്പോൾ ചില കണ്ടെത്തലുകൾ ഗവേഷകരെ അമ്പരപ്പിക്കുന്നതോടെ കൂടിയ ഇനസൈറ്റുകളും ചോദ്യങ്ങളുമാണ് പിറവിയെടുക്കുന്നത്. ഇത്തരത്തിലുള്ള ഏറ്റവും പുതിയ കണ്ടെത്തലാണ് 2018ൽ ഇംഗ്ലണ്ടിലെ ലിങ്കൺഷയറിലെ സ്ക്രെംബി ഗ്രാമത്തിൽ നടന്ന പുരാവസ്‌തു ഖനനത്തിൽ കണ്ടെത്തിയ നാല് വർണ്ണ പിഞ്ഞാണങ്ങൾ.

എഡി 480 മുതൽ 540 വരെയുള്ള ആംഗ്ലോ- സാക്‌സൺ കാലഘട്ടത്തിൽ പെട്ട 49 ശവകുഴികളുള്ള ഒരു സെമിത്തേരിയിൽ നിന്നാണ് ഈ പിഞ്ഞാണങ്ങൾ ലഭിച്ചത്. കൗമാരക്കാരിയായ ഒരു യുവതിയുടെ തലയുടെ ഭാഗത്ത് നിന്ന് കണ്ടെത്തിയ പിഞ്ഞാണങ്ങളോടൊപ്പം രണ്ട് സാധാരണ സൂചിപ്പതക്കങ്ങളും അവിടെ ഉണ്ടായിരുന്നു.

ആദ്യ നോട്ടത്തില്‍ ഇത് വൈൻ കപ്പാണെന്ന് കരുതിയ ഗവേഷകർക്ക് തുടർന്നുള്ള പഠനങ്ങൾ കൂടുതൽ സംശയങ്ങൾ ഉയർത്തി. 2.2 ഇഞ്ച് നീളമുള്ള 280 മില്ലി ദ്രാവകം ഉൾക്കൊള്ളുന്ന ഈ പിഞ്ഞാണങ്ങൾ ചെമ്പും അലോയിയും ചേർന്ന് നിർമ്മിച്ചതായിരുന്നു. പാത്രങ്ങളുടെ പ്രായം പരിശോധിച്ചപ്പോൾ 1800 വർഷങ്ങൾക്ക് മുമ്പുള്ളവ ആണെന്ന് വ്യക്തമായി. ഇത് ഒരു യുവതിയുടെ മരണത്തിന് 300 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ചതാണ്.

പിന്നീടുള്ള പഠനങ്ങളിൽ പിഞ്ഞാണങ്ങളിൽ പന്നിക്കൊഴുപ്പ് അടങ്ങിയിരുന്നുവെന്ന് കണ്ടെത്തി. ഇത് ഉപയോഗത്തിന്‍റെ സ്വഭാവത്തെക്കുറിച്ച് കൂടുതൽ ചോദ്യങ്ങൾ ഉയർത്തുകയും ചെയ്‌തു. ചുവപ്പ്, അക്വാമറൈൻ, കടുംനീല- പർപ്പിൾ എന്നീ നിറങ്ങളിലെ ഇനാമലുകളുള്ള പാത്രങ്ങളിൽ ചന്ദ്രനും ഹൃദയ ചിഹ്നങ്ങളും അടയാളപ്പെടുത്തിയിരുന്നു. പാത്രങ്ങൾ റോമൻ സാമ്രാജ്യ കാലത്ത് ഫ്രാൻസിൽ നിന്നുള്ള ഇറക്കുമതി ആയിരിക്കാമെന്ന് ഗവേഷകർ കരുതുന്നു. ഇവ കുടിവെള്ളത്തിനായോ മറ്റേതെങ്കിലും പ്രത്യേക ആവശ്യത്തിനായോ ഉപയോഗിച്ചിരുന്നുവെന്നും ആണ് ഗവേഷണത്തിന്‍റെ നിഗമനം.

പെൺകുട്ടിയ്ക്ക് ഈ പാത്രങ്ങളുമായി എന്തെങ്കിലും പ്രത്യേക ബന്ധമുണ്ടായിരുന്നോ എന്നോ, അവയുടെ ഉപയോഗം സമയകാലത്ത് വ്യത്യസ്‌തമായിരുന്നോ എന്നോ ഉള്ള ചോദ്യങ്ങൾക്ക് ഇപ്പോഴും ഉത്തരം ലഭിച്ചിട്ടില്ല. “അപ്പോഴത്തെ പ്രാദേശിക സമൂഹത്തിൽ യുവതി വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട വ്യക്തിയായിരിക്കാമെന്നാണ് മറ്റൊരു സാധ്യത,” -എന്ന് ഷെഫീൽഡ് യൂണിവേഴ്‌സിറ്റി ഗവേഷകനായ ഹഗ് വിൽമോട്ട് അഭിപ്രായപ്പെടുന്നു.

റോമൻ കാലഘട്ടത്തിൽ മൃഗക്കൊഴുപ്പ് സൗന്ദര്യ വർധകത്തിനായി ഉപയോഗിച്ചിരുന്നതായും ബൈസൻറൈൻ വൈദ്യ ശാസ്ത്രത്തിൽ ഇത് ഒരു ഔഷധക്കൂട്ടിൽ ഉൾപ്പെട്ടിരുന്നതായും തെളിവുകൾ ഉണ്ട്. അതേസമയം, ശവകുഴിയിൽ നിന്ന് ലഭിച്ച അസ്ഥികൂടങ്ങളിൽ ഡിഎൻഎ പരിശോധന അടക്കമുള്ള വിശദമായ പഠനങ്ങൾ നടത്തി യുവതിയുടെ ജീവിതശൈലിയും സാമൂഹിക നിലയുമെല്ലാം വെളിവാക്കാൻ കഴിയുമെന്ന് ഗവേഷകർ പ്രതീക്ഷിക്കുന്നു.

വാർത്തയിലെ ചിത്രം: സങ്കൽപികം മാത്രം

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ദമ്പതികൾ ശ്രീലങ്കയിൽ നിന്ന് രാമസേതു വഴി ഇന്ത്യയിലേക്ക് നീന്തി ചരിത്രം കുറിച്ചു

നീന്തലിൽ ചരിത്രം കുറിച്ച് ബെംഗളൂരുവിൽ നിന്നുള്ള ദമ്പതികൾ. ബെംഗളൂരു ആസ്ഥാനമായുള്ള ഐടി പ്രൊഫഷണലുകളായ ഡാനിഷ് അബ്‌ദിയും വൃഷാലി പ്രസാദെയുമാണ് ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് നീന്തിക്കടക്കുന്ന ആദ്യദമ്പതികളായി ചരിത്രം കുറിച്ചത്. പ്രസിദ്ധമായ രാമസേതു പാതയിലൂടെ ആണ് ഇവർ നീന്തൽ പൂർത്തിയാക്കിയത്. മെയ് 7ന് പുലർച്ചെ ശ്രീലങ്കയിലെ തലൈമന്നാറിൽ നിന്നാണ് ഇവർ നീന്തൽ ആരംഭിച്ചത്. 10 മണിക്കൂർ 45...

Keep exploring...

ചില രാജ്യങ്ങളിൽ പാമ്പുകൾ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് അറിയാമോ?

ലോകത്ത് പാമ്പുകൾ സ്വാഭാവികമായി കാണപ്പെടാത്ത രാജ്യങ്ങൾ എന്ന ആശയം പലർക്കും ആദ്യം ഓർമ്മിപ്പിക്കുന്നത് ന്യൂസിലാൻഡിനെയാണ്. എന്നാൽ ഈ പട്ടികയിൽ...

ദമ്പതികൾ ശ്രീലങ്കയിൽ നിന്ന് രാമസേതു വഴി ഇന്ത്യയിലേക്ക് നീന്തി ചരിത്രം കുറിച്ചു

നീന്തലിൽ ചരിത്രം കുറിച്ച് ബെംഗളൂരുവിൽ നിന്നുള്ള ദമ്പതികൾ. ബെംഗളൂരു ആസ്ഥാനമായുള്ള ഐടി പ്രൊഫഷണലുകളായ ഡാനിഷ് അബ്‌ദിയും വൃഷാലി പ്രസാദെയുമാണ്...

More News

എട്ട് വർഷത്തിന് ശേഷം ആകാശവാണിയിൽ അഖില കേരള റേഡിയോ നാടകോത്സവത്തിന് തുടക്കം; മോഹൻലാലും ഭാഗമാകും

ആകാശവാണി ശ്രോതാക്കൾക്ക് ഗൃഹാതുര അനുഭവമായി അഖില കേരള റേഡിയോ നാടകോത്സവത്തിന് തുടക്കം. എട്ട് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് റേഡിയോ നാടകങ്ങളുടെ...

ചില രാജ്യങ്ങളിൽ പാമ്പുകൾ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് അറിയാമോ?

ലോകത്ത് പാമ്പുകൾ സ്വാഭാവികമായി കാണപ്പെടാത്ത രാജ്യങ്ങൾ എന്ന ആശയം പലർക്കും ആദ്യം ഓർമ്മിപ്പിക്കുന്നത് ന്യൂസിലാൻഡിനെയാണ്. എന്നാൽ ഈ പട്ടികയിൽ...

ദമ്പതികൾ ശ്രീലങ്കയിൽ നിന്ന് രാമസേതു വഴി ഇന്ത്യയിലേക്ക് നീന്തി ചരിത്രം കുറിച്ചു

നീന്തലിൽ ചരിത്രം കുറിച്ച് ബെംഗളൂരുവിൽ നിന്നുള്ള ദമ്പതികൾ. ബെംഗളൂരു ആസ്ഥാനമായുള്ള ഐടി പ്രൊഫഷണലുകളായ ഡാനിഷ് അബ്‌ദിയും വൃഷാലി പ്രസാദെയുമാണ്...

ക്രീസിൽ ഉർവിൽ കൊടുങ്കാറ്റ്; റെക്കോർഡുകൾ തകർത്തെറിഞ്ഞ് ചെന്നൈയുടെ പുത്തൻ താരം

ഐ.പി.എൽ 2026-ൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ചെന്നൈ സൂപ്പർ കിങ്സിന്റെ ഗുജറാത്തി താരം ഉർവിൽ പട്ടേൽ ചരിത്ര നേട്ടം...

വിജയ്–എം.കെ. സ്റ്റാലിൻ കൂടിക്കാഴ്ച: തമിഴ്‌നാട് രാഷ്ട്രീയത്തിലെ പുതിയ സമവാക്യങ്ങളുടെ തുടക്കമോ?

| വേദനായകി തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ കൗതുകവും ചർച്ചയും സൃഷ്ടിച്ച സംഭവങ്ങളിലൊന്നായി മാറുകയാണ് എം.കെ. സ്റ്റാലിനും പുതിയ മുഖ്യമന്ത്രി വിജയ്‌യും...

എം‌ജി‌എൻ‌ആർ‌ഇ‌ജി‌എക്ക് പകരമായി വി‌ബി-ജി റാം ജി ആക്റ്റ്; ഗ്രാമീണ തൊഴിലാളികൾക്ക് എന്ത് മാറ്റങ്ങൾ?

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് (എംജിഎൻആർഇജിഎ) പകരമായി, റോസ്‌ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) നുള്ള പുതിയ...

മുസ്‌ലിം ലീഗിനെ അനുനയിപ്പിക്കാന്‍ സിദ്ധരാമയ്യ; വിലപ്പെട്ട സ്ഥാനങ്ങൾ വാഗ്‌ദാനം

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശന് വേണ്ടി ഉറച്ചുനില്‍ക്കുന്ന മുസ്‌ലിം ലീഗിനെ അനുനയിപ്പിക്കാന്‍ ഇറങ്ങി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അനുനയ...

ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിൽ പിണറായി വിജയൻ ഇനിമുതൽ താമസം

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ വാടക വീട്ടിലേക്ക്. തിരുവനന്തപുരത്ത് വാടക വീടെടുത്തു. ബേക്കറി ജംഗ്ഷനിലാണ് വീടെടുത്തത്. ഡൽഹിയിൽ നിന്ന്...