...
Home News Kerala അർച്ചന നേരിട്ടത് ഞെട്ടിക്കുന്ന ക്രൂരതകൾ; ഭര്‍ത്താവിനെതിരെ സ്ത്രീധന പീഡന വകുപ്പുകള്‍ ചുമത്തി

അർച്ചന നേരിട്ടത് ഞെട്ടിക്കുന്ന ക്രൂരതകൾ; ഭര്‍ത്താവിനെതിരെ സ്ത്രീധന പീഡന വകുപ്പുകള്‍ ചുമത്തി

അതേസമയം, അർച്ചനയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവിനും കുടുംബാംഗങ്ങൾക്കും എതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി

251

തൃശൂർ വരന്തരപ്പള്ളിയിൽ ഭർതൃവീട്ടിൽ ഗർഭിണിയായ അർച്ചനയെ പൊള്ളലേറ്റ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ഷാരോണിനെ സ്ത്രീധന പീഡന വകുപ്പുകൾ പ്രകാരം പൊലീസ് പിടികൂടിയതായി റിപ്പോർട്ടുകൾ .

അതേസമയം, അർച്ചനയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവിനും കുടുംബാംഗങ്ങൾക്കും എതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ കുടുംബം രംഗത്തെത്തി. അർച്ചനയെ ഭർത്താവ് തന്നെ കൊലപ്പെടുത്തിയതാണെന്ന് അച്ഛൻ ഹരിദാസ് ആരോപിച്ചു. സ്ത്രീധന ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നുമാണ് കുടുംബത്തിന്റെ നിലപാട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.