...
Home News Kerala കേരളത്തിൽ ഫുട്ബോൾ അക്കാദമി സ്ഥാപിക്കാൻ അർജൻ്റീന

കേരളത്തിൽ ഫുട്ബോൾ അക്കാദമി സ്ഥാപിക്കാൻ അർജൻ്റീന

379

സംസ്ഥാന സർക്കാരുമായി ചേർന്ന് കേരളത്തിൽ ഫു ട്ബോൾ അക്കാദമി സ്ഥാപി ക്കാൻ താൽപര്യം അറിയിച്ച് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ (എഎ ഫ്‌എ). കായികമന്ത്രി വി അബ്ദുറഹിമാന്റെ നേതൃത്വ ത്തിലുള്ള ഉന്നതസംഘം അർ ജന്റീന ഫുട്ബോൾ അസോ സിയേഷൻ പ്രതിനിധികളുമാ യി സ്പെയ്നിലെ മാഡ്രിഡിൽ കൂടിക്കാഴ്ച നടത്തി.

അന്താ രാഷ്ട്ര സൗഹൃദമത്സര വേദി യായി കേരളത്തെ പരിഗണിക്കാമെന്നും എഎഫ്എ പ്രതിനിധികൾ അറിയിച്ചു. ഇതിന്റെ ഭാഗമായി അസോസിയേഷൻ പ്രതിനിധികൾ ഉടൻ കേരളം സന്ദർശിക്കും. എഎഫ്എയുമായുള്ള സഹകരണം കേരളത്തിന് മുതൽക്കൂട്ടാകുമെന്നും അതിവേഗം യാഥാർഥ്യമാക്കാൻ ആഗ്രഹിക്കുന്നതായും മന്ത്രി അബ്ദുറഹിമാൻ പറഞ്ഞു. മന്ത്രിയും സംഘവും മാഡ്രി ഡിലെ വിവിധ കായിക വികസന കേന്ദ്രങ്ങളും സന്ദർശിച്ചു.

സ്പെയ്‌നിലെ സ്പോർട്സ് കൗൺസിലുമായി സംഘം കൂടിക്കാഴ്ച നടത്തി. കാലിക്കറ്റ് സർവകലാശാലയിൽ ആരംഭിക്കുന്ന സ്പോർട്‌സ് ഇൻസ്റ്റിറ്റ്യൂട്ടിൽ പങ്കാളിത്തം ഉറപ്പുവരുത്തുന്ന കാര്യവും ചർച്ചയായി. സംസ്ഥാനത്തെ നിലവിലു ള്ള പരിശീലന കേന്ദ്രങ്ങൾ ലോകോത്തര നിലവാരത്തി ലേക്ക് ഉയർത്തുന്നതിനുള്ള സഹായവും വാഗ്ദാനം ചെയ്തു. കായിക സെക്രട്ടറി പ്രണബ് ജ്യോതിനാഥ്, കാ യിക ഡയറക്ടർ വിഷ്ണുരാജ് എന്നിവരും മന്ത്രിക്ക് ഒപ്പം ഉണ്ടായിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.