...
Home Entertainments ‘അരികും’ ‘പ്രളയശേഷം ഒരു ജലകന്യകയും’ സിനിമകൾ പ്രദര്‍ശനത്തിന് എത്തുന്നു

‘അരികും’ ‘പ്രളയശേഷം ഒരു ജലകന്യകയും’ സിനിമകൾ പ്രദര്‍ശനത്തിന് എത്തുന്നു

2025 ഫെബ്രുവരി 28ന് രാവിലെ 9ന് തിരുവനന്തപുരം ശ്രീ തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ പ്രദർശന ഉദ്ഘാടനം

348

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ (കെ.എസ്.എഫ്.ഡി.സി) നിർമിച്ച പട്ടികജാതി- പട്ടികവർഗ വിഭാഗത്തിലെ രണ്ട് സംവിധായകരുടെ സിനിമകൾ പ്രദർശനത്തിന് എത്തുന്നു. വി.എസ് സനോജ് സംവിധാനം ചെയ്‌ത ‘അരിക്’, മനോജ് കുമാർ സി.എസ് സംവിധാനം ചെയ്‌ത ‘പ്രളയശേഷം ഒരു ജലകന്യക’ എന്നീ ചിത്രങ്ങളാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. 2025 ഫെബ്രുവരി 28ന് രാവിലെ 9ന് തിരുവനന്തപുരം ശ്രീ തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ പ്രദർശന ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിക്കും.

ചിത്രങ്ങളിൽ ‘അരിക്’ ഫെബ്രുവരി 28ന് പ്രദർശനത്തിനെത്തുമ്പോൾ ‘പ്രളയശേഷം ഒരു ജലകന്യക’ മാർച്ച് ഏഴിനാണ് തിയേറ്ററുകളിലെത്തുന്നത്. സംസ്ഥാന സർക്കാരിൻ്റെ പട്ടികജാതി / പട്ടികവർഗ ശാക്തീകരണ ലക്ഷ്യങ്ങളുടെ ഭാഗമായാണ് കെ.എസ്.എഫ്.ഡി.സി സിനിമകൾ നിർമിച്ചത്. ഈ പദ്ധതി പ്രകാരം പ്രദർശനത്തിന് എത്തുന്ന രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങളാണിവ. ഇന്ത്യയിൽ ആദ്യമായാണ് പട്ടികജാതി / പട്ടികവർഗ്ഗ ശാക്തീകരണത്തിൻ്റെ ഭാഗമായി ഈ വിഭാഗത്തിലെ സംവിധായകരുടെ സിനിമകൾ സർക്കാർ നിർമിക്കുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.