...
Home News International ടെലഗ്രാം സി.ഇ.ഒ പാവേൽ ഡ്യുരോവിൻ്റെ അറസ്റ്റ്; ഫ്രാൻസിനെതിരെ റഷ്യൻ നയതന്ത്രജ്ഞർ

ടെലഗ്രാം സി.ഇ.ഒ പാവേൽ ഡ്യുരോവിൻ്റെ അറസ്റ്റ്; ഫ്രാൻസിനെതിരെ റഷ്യൻ നയതന്ത്രജ്ഞർ

ഫേസ് ബുക്, വാട്ട്സ് ആപ്പ്, ഇൻസ്റ്റാഗ്രാം, ടിക് ടോക്ക് തുടങ്ങിയ സമുഹ മാധ്യമങ്ങൾ കഴിഞ്ഞാൽ എറ്റവും കൂടുതൽ ആൾക്കാർ ഉപയേഗിക്കുന്ന മെസേജിംഗ് ആപ്പാണ് ടെലഗ്രാം

375

ശതകോടീശ്വരനും മെസേജിംഗ് ആപ്പായ ടെലഗ്രാമിൻ്റെ സ്ഥാപകനുമായ പവേൽ ഡ്യുരോവ് ഫ്രാൻസിൽ അറസ്റ്റ് ചെയ്‌തതിനെതിരെ റഷ്യൻ നയതന്ത്രജ്ഞർ. അതേസമയം വിയന്നയിലെ അന്താരാഷ്ട സംഘടനകളുടെ റഷ്യൻ പ്രതിനിധിയായ മിഖായേൽ ഉല്യനോവ് ഉൾപ്പെടയുളള്ള റഷ്യൻ നയതന്ത്രജ്ഞർ ഫ്രാൻസിൻ്റെ നടപടിയെ സ്വേച്ഛാധിപത്യപരം എന്നാണ് വിശേഷിപ്പിച്ചത് സംഭവത്തെത്തുടർന്ന് വിവിധ രാജ്യങ്ങളിലെ ഫ്രഞ്ച് എംബസിക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ചില ബ്ലോഗർമാർ ആഹ്വാനം ചെയ്‌തിട്ടുണ്ട്.

ശനിയാഴ്‌ച വൈകിട്ട് പാരീസിന് പുറത്തുള്ള ബോർഗറ്റ് എയർപ്പോർട്ടിൽ വെച്ചാണ് ഡ്യുറോവിനെ അറസ്റ്റ് ചെയ്തെന്ന് ഫ്രഞ്ച് മാധ്യമങ്ങളിലെ റിപ്പോർട്ട്. ടെലഗ്രാം ആപ്പിൽ ക്രിമിനൽ പ്രവർത്തനങ്ങൾ അനുവദിക്കുന്നുണ്ടെന്നും ഇതിനെ നിയന്ത്രിക്കാൻ നടപടികൾ കൈക്കൊണ്ടില്ല എന്നും ആരോപിച്ചാണ് ഡ്യുരോവിനെ അറസ്റ്റ് ചെയ്‌തതെന്നാണ് റിപ്പോർട്ടുകൾ.

സ്വകാര്യ വിമാനത്തിൽ അസർബൈജാനിലേക്കുള്ള യാത്രയ്ക്കിടെയാണ് ഡ്യുരോവ് അറസ്റ്റിലാകുന്നത്. പ്രാഥമിക അന്വേഷണത്തിൻ്റെ ഭാഗമായാണ് അറസ്റ്റ് ചെയ്‌തിരിക്കുന്നത് എന്നാണ് വിവരം. സംഭവത്തെക്കുറിച്ച് ടെലഗ്രാമോ ഫ്രഞ്ച് പൊലീസോ സർക്കാരോ ഇതുവരെ പ്രതികരിച്ചിട്ടില്ല. റഷ്യയിലാണ് പാവേൽ ഡ്യുരോവ് ജനിച്ചത്.

ഫേസ് ബുക്, വാട്ട്സ് ആപ്പ്, ഇൻസ്റ്റാഗ്രാം, ടിക് ടോക്ക് തുടങ്ങിയ സമുഹ മാധ്യമങ്ങൾ കഴിഞ്ഞാൽ എറ്റവും കൂടുതൽ ആൾക്കാർ ഉപയേഗിക്കുന്ന മെസേജിംഗ് ആപ്പാണ് ടെലഗ്രാം. റഷ്യ, യുക്രൈൻ അടക്കമുള്ള പഴയ സോവിയറ്റ് യൂണിയൻ രാജ്യങ്ങളിൽ ടെലഗ്രാമിൻ്റെ ജനകീയത വളരെ കൂടുതലാണ്. അടുത്ത വർഷമാകുമ്പോഴേക്കും ഈ പ്രദേശങ്ങളിൽ മാത്രം ഒരു ബില്യൺ ഉപയോക്താക്കളെയാണ് ടെലഗ്രാം ലക്ഷ്യമിടുന്നത്.

2022ലെ റഷ്യയുടെ യുക്രൈൻ അധിവനിവേശത്തിന് ശേഷം യുദ്ധത്തെക്കുറിച്ചുള്ള തെറ്റിധരിപ്പിക്കുന്ന വിവരങ്ങളും യുദ്ധ കുറ്റകൃത്യങ്ങളും രാഷ്ട്രീയ കാര്യങ്ങളുമെല്ലാം ഇരുവിഭാഗങ്ങളിലെയും ജനങ്ങൾ പ്രചരിപ്പിക്കാനായി ഉപയോഗിച്ചിരുന്നത് ടെലഗ്രാമായിരുന്നു.

ഇരു രാജ്യാങ്ങളിലെ ഭരണകൂടങ്ങളും യുദ്ധത്തെപ്പറ്റിയുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കാൻ ഉപയോഗിച്ചിരുന്നതും ടെലഗ്രാമായിരുന്നു. റഷ്യക്കാർക്ക് യുദ്ധത്തെപ്പറ്റിയുള്ള വിവരങ്ങൾ അറിയാനുള്ള ഏകമാർഗവും ടെലഗ്രാമായിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.