ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യരാശിയുടെ വംശനാശത്തിന് കാരണമാകും; ഗവേഷകന്റെ മുന്നറിയിപ്പ്

ഗവേഷണങ്ങൾക്കിടെ അബദ്ധത്തിൽ സ്വയം ചിന്തിക്കാൻ ശേഷിയുള്ളൊരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിർമിക്കപ്പെട്ടു എന്നിരിക്കട്ടെ ബുദ്ധിയുള്ള ജീവിയുടെ എല്ലാ പ്രശ്‌നങ്ങളും അതിനുമുണ്ടാവും. ആരിലും കീഴ്‌പ്പെടാതിരിക്കാനുള്ള അവകാശവും അതിനുണ്ടാവും.

ഇരുപത്തിയൊന്നാം നൂറ്റാണ്ട് കണ്ട ഏറ്റവും വിപ്ലവകരമായ സാങ്കേതികവിദ്യയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമിത ബുദ്ധി. മനുഷ്യനെ എല്ലാത്തരം പ്രവർത്തനങ്ങളിലും സഹായിക്കുന്ന അനവന്റെ ജോലികളെ ലളിതമാക്കി മാറ്റാൻ ഇതിനെ കൊണ്ട് സാധിക്കും.

ഒരേ സമയം മനുഷ്യരെ പോലെ തന്നെ പല ഭാഷകള്‌ കൈകാര്യം ചെയ്യാൻ സാധിക്കുന്ന ജിപിടി4 എന്ന നിർമിതബുദ്ധി ഏവരെയും അമ്പരപ്പിക്കുന്നതാണ്. എന്നാൽ നിർമിത ബുദ്ധിയുടെ ഈ കടന്നുവരവ് മനുഷ്യരാശിയ്ക്ക് തന്നെ ആപത്താകുമെന്ന് മുന്നറിയിപ്പുമായി ​ഗവേഷകർ രംഗത്തെത്തിയിരിക്കുകയാണ്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമ്മാണം ഉടൻ അവസാനിപ്പിച്ചില്ലെങ്കിൽ അത് നാശത്തിലേക്ക് വഴിതെളിക്കുമെന്ന മുന്നറിയിപ്പുമായി എഐ ഗവേഷകനായ എലിസർ യുഡ്‌കോവ്‌സ്‌കി. വലിയ രീതിയിൽ ഇന്ന് ഡാറ്റകൾ കൈകാര്യം ചെയ്യാനുള്ള സംവിധാനം ഇന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിനുണ്ട്മ. മനുഷ്യന്റെ ജോലികളെ ലളിതമാക്കി മാറ്റാൻ ഇത് സഹായിക്കുമെന്ന ആശ്വാസവും മനുഷ്യരാശിയ്ക്ക് തന്നെ ആപത്താകുമോ എന്ന ആശങ്കയുമാണ് എഐ ഒരേ സമയം ഉയർത്തുന്നത്.

മനുഷ്യന് അതീതമായ ബുദ്ധിശേഷിയുള്ള എഐ പോലെയുള്ള സംവിധാനങ്ങളുടെ നിർമ്മാണം അവസാനിപ്പിക്കാത്ത പക്ഷം അത് മനുഷ്യന് ദോഷമായി മാറുമെന്നാണ് ടൈം മാഗസിനില്‌‍ പ്രസിദ്ധികരിച്ച ഒരു ലേഖനത്തിൽ ഗവേഷകൻ കുറിച്ചിരിക്കുന്നത്. കാലിഫോർണിയയിലെ ബെർക് ലിയിലെ മെഷീൻ ഇന്റലിജൻസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനാണ് അദ്ദേഹം.

എ ഐയുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ നിർത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് തുറന്ന കത്തുമായി ഇലോൺ മസ്‌ക്, ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് വൊസ്‌നൈയ്ക് ഉൾപ്പടെ നിരവധിയാളുകൾ നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. മാർച്ച് 29 ന് പുറത്തുവിട്ട കത്തിൽ പറയുന്ന ആവശ്യങ്ങൾ പോലും യഥാർത്ഥ പ്രശ്നത്തെ നേരിടാൻ പ്രാപ്തമായതല്ലെന്നാണ് എലിസർ യുഡ്‌കോവ്‌സ്‌കി പറയുന്നത്. അതുകൊണ്ടാകാം അദ്ദേഹം ഈ കത്തിൽ പങ്കാളിയായിരുന്നില്ല.

വരും കാലങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനോട് മത്സരിക്കാൻ ശ്രമിച്ചാൽ മനുഷ്യർ മാത്ര പരാജയപ്പെടുകയുള്ളൂ. എഐ മൂലമുള്ള കൂട്ട വംശനാശഭീഷണിക്ക് ആണവായുധ യുദ്ധഭീഷണി തടയാനുള്ള ശ്രമങ്ങളേക്കാൾ പ്രാധാന്യം നൽകണം. എഐ ഉയർത്തുന്ന വെല്ലുവിളികൾ മനസിലാക്കാൻ നാം ഇനിയും തയ്യാറായിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ, അതിശക്തമായൊരു ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ ആരെങ്കിലും നിർമിച്ചെടുത്താൽ, തൊട്ടുപിന്നാലെതന്നെ മനുഷ്യരുൾപ്പെടെയുള്ള ഭൂമിയിലെ എല്ലാ ജീവിവർഗങ്ങളും ചത്തൊടുങ്ങിയേക്കാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് സ്വയം തിരിച്ചറിയാൻ കഴിവുണ്ടോ എന്നതിനെ കുറിച്ച് നമുക്ക് യാതൊരു അറിവുമില്ലെന്നും അദ്ദേഹം പറയുന്നു.

ഗവേഷണങ്ങൾക്കിടെ അബദ്ധത്തിൽ സ്വയം ചിന്തിക്കാൻ ശേഷിയുള്ളൊരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിർമിക്കപ്പെട്ടു എന്നിരിക്കട്ടെ ബുദ്ധിയുള്ള ജീവിയുടെ എല്ലാ പ്രശ്‌നങ്ങളും അതിനുമുണ്ടാവും. ആരിലും കീഴ്‌പ്പെടാതിരിക്കാനുള്ള അവകാശവും അതിനുണ്ടാവും.എഐ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ദശാബ്ദങ്ങൾ വേണ്ടിവന്നേക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആ പരിഹാരം എല്ലാവരും കൊല്ലപ്പെടാതിരിക്കാനുള്ളതാകുമെന്നും ചിലപ്പോൾ അതുവരെ കാത്തു നില്ക്കാൻ നാമുണ്ടാകില്ല എന്നും അദ്ദേഹം പറയുന്നുണ്ട്.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം അധികാരത്തിലേക്ക് നീങ്ങുമ്പോൾ അത് ഒരു “പൊളിറ്റിക്കൽ ട്രാപ്പ്” ആകാമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകരിൽ ചിലർ ഉയർത്തുന്നത്. വലിയ സഖ്യങ്ങളായ ഡിഎംകെയും എഐഎഡിഎംകെയും ഒരുമിച്ചാൽ തമിഴ്‌നാട്ടിലെ എൻഡിഎ സഖ്യത്തിന്റെ രാഷ്ട്രീയ ശക്തി തകരാനുള്ള സാധ്യതയുണ്ടെന്ന്...

Keep exploring...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

More News

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...