| ബഷീർ വള്ളിക്കുന്ന്
പുതിയ ബാർക്ക് റേറ്റിങ് വന്നിട്ടുണ്ട്. മലയാള വാർത്താ ചാനലുകളിൽ ഏഷ്യാനെറ്റ് മൂന്നാം സ്ഥാനത്ത്. ഒന്നാം സ്ഥാനത്ത് 24 തുടരുന്നു. റിപ്പോർട്ടർ ടിവി അടിച്ചു കയറി രണ്ടാം സ്ഥാനത്തെത്തി. പ്രതീക്ഷിച്ചതാണ്. കഴിഞ്ഞ ആഴ്ചയിൽ 136 പോയിന്റ് ഉണ്ടായിരുന്ന റിപ്പോർട്ടർ അത് ഈ ആഴ്ച 149 ലേക്ക് ഉയർത്തി. അതിന് മുമ്പത്തെ ആഴ്ച അവർക്ക് 116 ആയിരുന്നു പോയിന്റ്.
അതായത് റിപ്പോർട്ടർ പടിപടിയായി ഉയർന്ന് വരുന്നു എന്നർത്ഥം. വയനാട് കവറേജിൽ സംഭവിച്ച ഒരു മറിമായം അല്ല എന്ന് ചുരുക്കം. ഏഷ്യാനെറ്റ് കഴിഞ്ഞ ആഴ്ചയിൽ 155 ഉണ്ടായിരുന്നത് ഈ ആഴ്ച 147 ലേക്ക് കുറഞ്ഞു. അവർ ചുരം ഇറങ്ങിക്കൊണ്ടിരിക്കുകയാണ്. മൂന്നാം സ്ഥാനത്താണെങ്കിലും ഞങ്ങൾ ഒന്നാം സ്ഥാനത്താണെന്ന പരസ്യം മുടങ്ങാതെ കാണിക്കുന്നുണ്ട് ഏഷ്യാനെറ്റ്. എജ്ജാതി ടീംസാണെന്ന് നോക്കൂ.
ശരിയ്ക്കും അവരിപ്പോൾ കൊടുക്കേണ്ട പരസ്യം ഇതാണ്.. “നേരോടെ നിർഭയം മൂന്നാം സ്ഥാനത്ത്”. അരുൺ ഇന്ന് രാവിലെ മുല്ലപ്പെരിയാറിൽ നിന്ന് മോർണിംഗ് ന്യൂസ് അവതരിപ്പിക്കുമ്പോഴുള്ള യൂടൂ ബ് ലൈവ് റേറ്റിങ് ഒരു കൗതുകത്തിന് നോക്കിയിരുന്നു. ഏഷ്യാനെറ്റിന്റെ അഞ്ചിരട്ടി പ്രേക്ഷകർ.. 24ന്റെ ഇരട്ടി പ്രേക്ഷകർ. അരുൺ സ്റ്റുഡിയോയ്ക്ക് പുറത്തിറങ്ങിയാൽ പ്രേക്ഷകർ മുഴുവൻ അരുണിനോടൊപ്പം ഇറങ്ങുന്നതാണ് നാം കാണുന്നത്. ഈ കുതിപ്പ് തുടർന്നാൽ ഒന്നാം സ്ഥാനത്തേക്ക് റിപ്പോർട്ടർ ടിവി അടിച്ചു കയറും.



