6 September 2026
Home News Kerala നിയമസഭാ തിരഞ്ഞെടുപ്പ്; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധികൾ കേരളത്തിൽ

നിയമസഭാ തിരഞ്ഞെടുപ്പ്; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധികൾ കേരളത്തിൽ

തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു

255

നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധികൾ കേരളത്തിൽ. ഡെപ്യൂട്ടി കമ്മീഷണർമാരും ജൂനിയർ ലെവൽ ഓഫീസറുമാരുമാണ് യോ​ഗത്തിനായി എത്തിയത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കറുമായി പ്രതിനിധികൾ ചർച്ച നടത്തി.

ഉദ്യോഗസ്ഥരുടെ വിന്യാസം, ഇവിഎം പരിശോധന, ബൂത്തുകളുടെ ക്രമീകരണം എന്നിവയിൽ അവസാനവട്ട തീരുമാനം ഉണ്ടാകും. മാർച്ച് ആദ്യആഴ്‌ചയോടെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചേക്കും എന്നാണ് വിലയിരുത്തൽ. തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. 2.69 കോടി വോട്ടർമാരാണ് പട്ടികയിലുള്ളത്. എസ്.ഐ.ആറിന് ശേഷമുള്ള പട്ടികയിൽ ഒമ്പതുലക്ഷം പേർ ഒഴിവായതായാണ് പ്രാഥമിക കണക്ക്.

കരട് പട്ടികയിലെ 36.88 ലക്ഷം പേരെ ഹിയറിങിന് വിളിച്ചിരുന്നു. അമ്പത്തി മൂവായിരം പേർ കരട് പട്ടികയിൽ നിന്ന് ഒഴിവായി. electoralsearch. eci. gov.In എന്ന വെബ്സൈറ്റിൽ പരിശോധനാ സൗകര്യം ഉണ്ട്. വോട്ടർ ഐഡി നമ്പർ, പേര്, ജനന തീയതി, ബന്ധുവിൻ്റെ പേര്, മൊബൈൽ നമ്പർ എന്നിവ ഉപയോഗിച്ച് സെർച്ച് ചെയ്യാം.