2026 -ലെ കേരള സാഹിത്യ ഉത്സവത്തിൽ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് പങ്കെടുക്കും

ശാസ്ത്രം, കണ്ടുപിടുത്തം, നേതൃത്വം, മനുഷ്യചൈതന്യം എന്നിവ ഉൾപ്പെടുത്തി മേളയുടെ ആശയം

ജനുവരി 22 മുതൽ ആരംഭിക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റെ (കെഎൽഎഫ്) ഒമ്പതാമത് പതിപ്പിൽ നാസയുടെ മുൻ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് പങ്കെടുക്കുമെന്ന് സംഘാടകർ ചൊവ്വാഴ്‌ച പ്രഖ്യാപിച്ചു.

300 ദിവസത്തിലധികം ബഹിരാകാശത്ത് ചെലവഴിച്ച 60 -കാരിയായ വില്യംസ്, ഭൂമിക്കപ്പുറമുള്ള തൻ്റെ യാത്രകളെ കുറിച്ച് ചിന്തിക്കുകയും ശാസ്ത്രം, പര്യവേക്ഷണം, നേതൃത്വം, പ്രതിരോധശേഷി, മനുഷ്യൻ്റെ ജിജ്ഞാസയുടെ നിലനിൽക്കുന്ന ശക്തി എന്നിവയെ കുറിച്ച് സംസാരിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

“ശാസ്ത്രം, കണ്ടുപിടുത്തം, നേതൃത്വം, മനുഷ്യചൈതന്യം എന്നിവ ഉൾപ്പെടുത്തി മേളയുടെ ആശയം വികസിപ്പിക്കുന്നതിൽ കേരള സാഹിത്യോത്സവം എപ്പോഴും വിശ്വസിച്ചിട്ടുണ്ട്. അജ്ഞാതമായത് പര്യവേക്ഷണം ചെയ്യാനുള്ള ധൈര്യത്തെയും മനുഷ്യൻ്റെ അതിരുകൾ വികസിപ്പിക്കുന്നതിന് ആവശ്യമായ അച്ചടക്കത്തെയും സുനിത വില്യംസ് പ്രതിനിധീകരിക്കുന്നു.

“ഡിസി ബുക്‌സിൻ്റെയും കെഎൽഎഫിൻ്റെയും അഭ്യുദയകാംക്ഷി കൂടിയാണ് അവർ. അതിനാൽ തന്നെ ഈ മേളയിലെ അവരുടെ സാന്നിധ്യം പ്രത്യേകിച്ചും അർത്ഥവത്താണ്. അവരുടെ പങ്കാളിത്തം തലമുറകളിൽ ഉടനീളം പ്രേക്ഷകരെ പ്രചോദിപ്പിക്കും,” -ഡിസി ബുക്‌സിൻ്റെ മാനേജിംഗ് ഡയറക്ടറും കെഎൽഎഫിൻ്റെ ചീഫ് ഫെസിലിറ്റേറ്ററുമായ രവി ഡീസി പറഞ്ഞു.

കഴിഞ്ഞ വർഷം ജൂണിൽ ബുച്ച് വിൽമോറിനൊപ്പം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള 286 ദിവസം നീണ്ടുനിന്ന മൂന്നാമത്തെ ദൗത്യത്തിൽ, ഏറ്റവും കൂടുതൽ സമയം ബഹിരാകാശ നടത്തം നടത്തിയ സ്ത്രീ എന്ന റെക്കോർഡ് സ്ഥാപിച്ചു കൊണ്ട് വില്യംസ് ചരിത്രം സൃഷ്ടിച്ചു.

മുൻ യുഎസ് നേവി ക്യാപ്റ്റനായ വില്യംസ്, മെഹ്സാന ജില്ലയിലെ ജൂലാസനിൽ നിന്നുള്ള ഗുജറാത്തി പിതാവായ ദീപക് പാണ്ഡ്യയുടെയും സ്ലൊവേനിയൻ മാതാവ് ഉർസുലിൻ ബോണി പാണ്ഡ്യയുടെയും മകളായി 1965 സെപ്റ്റംബർ 19ന് ഒഹായോയിലെ യൂക്ലിഡിൽ ജനിച്ചു.

1998ൽ നാസ അവരെ ഒരു ബഹിരാകാശ സഞ്ചാരിയായി തിരഞ്ഞെടുക്കുകയും ജോൺസൺ ബഹിരാകാശ കേന്ദ്രത്തിൽ പരിശീലനം നേടുകയും ചെയ്‌തു.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള റഷ്യൻ സംഭാവനയെ കുറിച്ച് മോസ്കോയിൽ റഷ്യൻ ബഹിരാകാശ ഏജൻസിയുമായി അവർ പ്രവർത്തിച്ചു. ലോകമെമ്പാടുമുള്ള 500-ലധികം പ്രഭാഷകർക്ക് കെ‌എൽ‌എഫ് 2026 ആതിഥേയത്വം വഹിക്കും. കൂടാതെ ഈ വർഷത്തെ പതിപ്പിൽ ജർമ്മനി അതിഥി രാഷ്ട്രമായി പങ്കെടുക്കും.

നോബൽ സമ്മാന ജേതാക്കളായ അബ്ദുൾറസാഖ് ഗുർണ, ഓൾഗ ടോകാർചുക്ക്, അഭിജിത് ബാനർജി, ബുക്കർ സമ്മാന ജേതാവായ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ബാനു മുഷ്‌താഖ്‌, ഒളിമ്പ്യൻ ബെൻ ജോൺസൺ, പെപ്‌സികോ മുൻ സിഇഒ ഇന്ദ്ര നൂയി, കലാകാരി ഷെയെൻ ഒലിവിയർ, സാമ്പത്തിക ശാസ്ത്രജ്ഞ അരവിന്ദ് സുബ്രഹ്മണ്യൻ, പ്രശസ്‌ത എഴുത്തുകാരായ ഗബ്രിയേല ഇബാറ, പെഗ്ഗി മോഹൻ, ശോഭ ഡി, അമിഷ് ത്രിപാഠി എന്നിവരാണ് ഫെസ്റ്റിവലിൻ്റെ പ്രഭാഷക നിരയിൽ.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

കമൽഹാസനൊപ്പം അഭിനയിക്കാൻ ആദ്യം വിസമ്മതിച്ചു; പിന്നീട് ‘വിരുമാണ്ടി’യിൽ ശ്രദ്ധേയ വേഷം: കാരണം വെളിപ്പെടുത്തി നെപ്പോളിയൻ

തമിഴ് സിനിമയിൽ നായകനായും വില്ലനായും വൈവിധ്യമാർന്ന വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് നെപ്പോളിയൻ. എന്നാൽ ഒരിക്കൽ ഉലകനായകൻ കമൽഹാസനൊപ്പം അഭിനയിക്കാനുള്ള അവസരം അദ്ദേഹം നിരസിച്ചിരുന്നു. പിന്നീട്...

Keep exploring...

‘സിഎംആർഎൽ- എക്സാലോജിക് കേസ്’: വിജിലൻസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അപ്പീൽ പരിഗണിക്കാതെ തള്ളിയ...

വർഷങ്ങളായുള്ള നൃത്തം കാലുകളെ ബാധിച്ചു; ആരോഗ്യപ്രശ്നങ്ങൾ തുറന്നുപറഞ്ഞ് ശോഭന

നൃത്തത്തിനായി ജീവിതത്തിന്റെ വലിയൊരു ഭാഗം മാറ്റിവെച്ച നടി ശോഭന, വർഷങ്ങളായുള്ള നൃത്തപരിശീലനം കാലുകളിൽ ഉണ്ടാക്കിയ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് തുറന്നുപറയുന്നു. കാലുകളുടെ കമാനങ്ങളെ താങ്ങിനിർത്തുന്ന ടെൻഡോണുകൾ ദുർബലമായതിനെത്തുടർന്ന് ചില അസ്വസ്ഥതകൾ അനുഭവപ്പെടുന്നുണ്ടെന്നാണ് താരം വെളിപ്പെടുത്തിയത്. വാം-അപ്പ്...

Related Articles

അമേരിക്കയിൽ വ്യാജ അഭിപ്രായ സർവേകൾക്ക് വിശ്വാസ്യത നൽകി പ്രമുഖ മാധ്യമങ്ങൾ; തട്ടിപ്പ് പുറത്തുവന്നതോടെ ലേഖനങ്ങൾ പിൻവലിച്ചു

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡെമോക്രാറ്റിക് പാർട്ടിക്ക് മുന്നേറ്റമുണ്ടെന്ന തരത്തിൽ വ്യാജ അഭിപ്രായ സർവേകൾ പ്രചരിപ്പിച്ച സ്ഥാപനം പ്രമുഖ...

സൈബീരിയയിൽ 4 ലക്ഷം വർഷം പഴക്കമുള്ള ‘യാക് എക്സ്’ അവശിഷ്ടങ്ങൾ ; ഡിഎൻഎ പഠനത്തിൽ നിർണായക കണ്ടെത്തൽ

റഷ്യയിലെ സൈബീരിയയിലുള്ള ഡെനിസോവ ഗുഹയിൽ നിന്ന് നാല് ലക്ഷം വർഷം പഴക്കമുള്ള യാക്കിനോട് സാമ്യമുള്ള പുരാതന സസ്തനിയുടെ അവശിഷ്ടങ്ങൾ...

ഫ്രാൻസ്, ഇറ്റലി, ബെൽജിയം എന്നിവിടങ്ങളിൽ പ്രതിഷേധം; ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം

ഫ്രാൻസ്, ഇറ്റലി, ബെൽജിയം എന്നിവിടങ്ങളിൽ പ്രതിഷേധങ്ങൾ നടക്കുന്ന പ്രദേശങ്ങൾ ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ...

യൂറോപ്പിലേക്കുള്ള ആയുധ കയറ്റുമതിയിൽ ഇന്ത്യ മൂന്നാമത്; പ്രതിരോധ കയറ്റുമതി റെക്കോർഡ് നിലയിൽ

‘റീആം യൂറോപ്പ്’ പദ്ധതിക്ക് കീഴിൽ പ്രതിരോധ സാമഗ്രികളുടെ ആവശ്യം വർധിച്ചതും ഇന്ത്യയുടെ ആഭ്യന്തര പ്രതിരോധ ഉൽപാദന മേഖല വളർന്നതും...

എഐയുടെ വരവ് തൊഴിൽ മേഖലയിലും പ്രതിഫലിക്കുന്നു; 5 ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ അമേരിക്കൻ എക്സ്പ്രസ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ ഉപയോഗം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ആഗോളതലത്തിൽ അഞ്ച് ശതമാനം ജീവനക്കാരെ ഒഴിവാക്കാൻ പ്രമുഖ ക്രെഡിറ്റ്...

എന്റബേ വിമാന റാഞ്ചൽ: ചരിത്രത്തിൽ ഇടംനേടിയ സാഹസിക രക്ഷാദൗത്യത്തിന്റെ കഥ

1976 ജൂൺ 27-ന് ഇസ്രായേലിലെ തെൽ അവീവിൽ നിന്ന് പാരിസിലേക്ക് പുറപ്പെട്ട എയർ ഫ്രാൻസ് ഫ്ലൈറ്റ് 139 ഗ്രീസിലെ...

ഫ്രാൻസിൽ ‘ഷാമോണ്ട വൈറസ്’; ആദ്യ മനുഷ്യ മരണം; സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

പാരീസ്: മൃഗങ്ങളിൽ മാത്രം കണ്ടെത്തിയിരുന്ന ഷാമോണ്ട വൈറസ് മനുഷ്യരിൽ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന (WHO). ഫ്രാൻസിലാണ് വൈറസ് ബാധിച്ച...

ഇസ്രായേൽ സ്വാതന്ത്ര്യ ദിനത്തിൽ ‘ദീപം തെളിയിക്കാൻ മോദിക്ക് ക്ഷണം’; ധീരനായ ഇന്ത്യൻ പൈലറ്റിനും ആദരം

ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന് കൂടുതൽ കരുത്തുപകരുന്ന നീക്കവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ...