...
Home News International ‘ഇന്ത്യയെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ’; ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ വാഷിംഗ്ടണിൽ നടത്തിയ പ്രസംഗം

‘ഇന്ത്യയെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ’; ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ വാഷിംഗ്ടണിൽ നടത്തിയ പ്രസംഗം

ഹിന്ദുസ്വത്വം വെറുമൊരു മതപരമായ സ്വത്വമല്ല, ഒരു നാഗരിക സ്വത്വമാണെന്ന് അദ്ദേഹം വ്യക്തമാക്കി

254

വാഷിംഗ്ടണിലെ ഹഡ്‌സൺ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്ത്യ- യുഎസ് ബന്ധത്തെ കുറിച്ചുള്ള തൻ്റെ വീക്ഷണങ്ങൾ രാഷ്ട്രീയ സ്വയംസേവക സംഘം (ആർ‌എസ്‌എസ്) ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ പങ്കുവെച്ചു. ഇന്ത്യയെ കുറിച്ചുള്ള നിരവധി തെറ്റിദ്ധാരണകൾ യുഎസിൽ നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമായി പ്രസ്‌താവിച്ചു.

ഹൊസബാലെയുടെ അഭിപ്രായത്തിൽ, ഇന്ത്യയെ പലപ്പോഴും ദാരിദ്ര്യത്തിൻ്റെയും ചേരികളുടെയും പാമ്പാട്ടികളുടെയും രാജ്യമായി മാത്രമേ കാണുന്നുള്ളൂ. എന്നാൽ യാഥാർത്ഥ്യം തികച്ചും വിപരീതമാണ്. ഇന്ത്യ ഒരു പ്രധാന സാങ്കേതിക കേന്ദ്രമായി മാറിയെന്നും ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഉയർന്നുവരുന്നുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. പൊതുവായ ധാരണകളിൽ ഈ പ്രധാനപ്പെട്ട വസ്‌തുതകൾ പലപ്പോഴും അവഗണിക്കപ്പെടുന്നതിൽ അദ്ദേഹം ഖേദിക്കുന്നു.

നെഗറ്റീവ് ആഖ്യാനങ്ങളും ഹിന്ദുസ്വത്വ വ്യാഖ്യാനവും

ഇന്ത്യയെ ഹിന്ദു മേധാവിത്വം, ന്യൂനപക്ഷ വിരുദ്ധത, സ്ത്രീ വിരുദ്ധത, ആധുനിക വിരുദ്ധത എന്നിങ്ങനെ ചിത്രീകരിക്കുന്ന ആഖ്യാനങ്ങളെയും ദത്താത്രേയ ഹൊസബാലെ ആക്രമിച്ചു. അത്തരം ആഖ്യാനങ്ങൾ മനഃപൂർവ്വം സൃഷ്ടിക്കപ്പെടുന്നതാണ്. അതുകൊണ്ടാണ് ഇന്ത്യയിൽ നടക്കുന്ന നല്ല പ്രവർത്തനങ്ങൾ പലപ്പോഴും ഉയർത്തി കാട്ടപ്പെടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ വളർന്നുവരുന്ന ഹിന്ദു സ്വത്വത്തെക്കുറിച്ചും അയൽ രാജ്യങ്ങളുമായുള്ള പിരിമുറുക്കങ്ങളെ കുറിച്ചും ചോദിച്ചപ്പോൾ, ആർ‌എസ്‌എസിൻ്റെ വീക്ഷണത്തിൽ, ഹിന്ദുസ്വത്വം വെറുമൊരു മതപരമായ സ്വത്വമല്ല, ഒരു നാഗരിക സ്വത്വമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു പ്രത്യേക മതവുമായും നേരിട്ട് ബന്ധമില്ലാത്ത സംസ്‌കാരിക മൂല്യങ്ങൾക്കും നാഗരിക ആദർശങ്ങൾക്കും സംഘം എപ്പോഴും ഊന്നൽ നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അയൽ രാജ്യങ്ങളുടെ ബന്ധവും നയവും

രാഷ്ട്രീയ താൽപ്പര്യങ്ങളും ചരിത്രത്തിൻ്റെ തെറ്റായ വ്യാഖ്യാനങ്ങളും ഇടക്കിടെ സംഘർഷങ്ങൾക്ക് കാരണമായിട്ടുണ്ടെന്ന് ഹൊസബാലെ വിശദീകരിച്ചു. വിവിധ ഗ്രൂപ്പുകളുമായി ഇടക്കിടെയുള്ളതും വിപുലവുമായ സംഭാഷണങ്ങൾ തെറ്റിദ്ധാരണകൾ പരിഹരിക്കാൻ സഹായിക്കുമെന്ന് ആർ‌എസ്‌എസ് വിശ്വസിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഒരു ന്യൂനപക്ഷ ഗ്രൂപ്പുമായും അവരുടെ നേതാക്കളുമായും ആർ‌എസ്‌എസ് നിലവിൽ അത്തരം സംഭാഷണങ്ങളിൽ സജീവമായി ഏർപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

അയൽ രാജ്യങ്ങളുമായുള്ള സംഘർഷത്തിൻ്റെ വിഷയത്തിൽ, അവിടത്തെ രാഷ്ട്രീയ നേതൃത്വം ഉൾപ്പെടെ നിരവധി കാരണങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളായി പരസ്‌പ ഏകോപനവും വിശ്വാസവും തകർന്നിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു.

തന്ത്രപരമായ പങ്കാളിത്തവും മുന്നോട്ടുള്ള വഴിയും

ഒരു അയൽ രാജ്യത്തെ പരാമർശിച്ചു കൊണ്ട് ദത്താത്രേയ ഹൊസബാലെ പറഞ്ഞത്. ഇന്ത്യയുടെ ഉദരത്തിൽ നിന്ന് പിറന്ന ആ രാജ്യത്തിലാണ് യഥാർത്ഥ പ്രശ്‌നം എന്നാണ്. ഇന്ത്യ ഇപ്പോൾ ഒരു പ്രത്യേക അയൽക്കാരനായി മാറിയിരിക്കുന്നു. പക്ഷേ, പലരും അതിനെ ഉപദ്രവിക്കുകയും പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുകയും ചെയ്യുന്നു എന്നാണ്. ഇന്ത്യയുടെ മുഴുവൻ കഴിവുകളും ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ, ഇന്ത്യയുമായി ശക്തമായ തന്ത്രപരമായ പങ്കാളിത്തം അമേരിക്ക ആഗ്രഹിക്കുന്നുവെങ്കിൽ, മെച്ചപ്പെട്ട ബന്ധം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

പരസ്‌പര വിശ്വാസം, സംഭാഷണം, എല്ലാവർക്കും തുല്യ അവസരങ്ങൾ എന്നിവയിലൂടെ മാത്രമേ ഈ പങ്കാളിത്തം കൈവരിക്കാൻ കഴിയൂ എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിൻ്റെ ആവശ്യകത ഊന്നിപ്പറഞ്ഞു കൊണ്ടാണ് അദ്ദേഹം ഉപസംഹരിച്ചത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.