ചിത്രകാരി ജെസ്‌ന സലീം ശ്രീകൃഷ്‌ണൻ്റെ ചിത്രം വരയ്ക്കുന്നതിനാൽ സൈബർ ആക്രമണം നേരിടുന്നതായി പരാതി. തന്നെ ഹണി ട്രാപ്പുകാരിയായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നു. നിരന്തരം ഭീഷണിപ്പെടുത്തുന്നു. റോഷൻ ബൈജു എന്നിവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ജെസ്‌ന സലിം ആവശ്യപ്പെട്ടു.
കുടുംബത്തിന് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത സ്ഥിതിയാണ്. റോഷൻ എന്ന ഓണലൈൻ മീഡിയ അവതാരകൻ തന്നെ നിരന്തരം ഉപദ്രവിച്ചു. ഇയാൾക്കെതിരെ നേരത്തെയുള്ള കേസ് അട്ടിമറിക്കപ്പെട്ടു. ടി.സിദ്ദിഖ് എംഎൽഎ ഇയാൾക്ക് സഹായം നൽകുന്നുവെന്നും ജെസ്‌ന ആരോപിച്ചു.
വടക്കഞ്ചേരി ജില്ലയിലെ കൊയിലാണ്ടിയിലെ യാഥാസ്ഥിതിക കുടുംബമാണ് 28 കാരിയായ ജസ്ന സലിമിൻ്റെത്. കുടുംബത്തിലെ പല ബന്ധുക്കളുടെയും ശക്തമായ എതിർപ്പുകൾ മറികടന്ന് ശ്രീകൃഷ്‌ണ ഭഗവാൻ്റെ 500ലധികം ചിത്രങ്ങൾ അവൾ ഇതുവരെ വരച്ചിട്ടുണ്ട്. അവളുടെ ചിത്രങ്ങൾ സംസ്ഥാനത്തും പുറത്തും വൻതോതിൽ വിൽക്കപ്പെടുന്നുണ്ട്.
ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും തന്നെ വേട്ടയാടാൻ കൂട്ടുനിൽക്കുന്നുവെന്ന് ജെസ്‌ന പറഞ്ഞു. തന്നെ സഹായിക്കുന്നവരെ അപമാനിക്കാൻ ശ്രമം നടക്കുന്നതായി ജെസ്‌ന സലിം പറഞ്ഞു. ജെസ്‌ന സലീമിന് എല്ലാ പിന്തുണയും സഹായവും നൽകുമെന്ന് സ്വാമി ഭദ്രാനന്ദ അറിയിച്ചു. സൈബർ അധിക്ഷേപങ്ങൾക്ക് എതിരെ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകാനാണ് ജെസ്‌നയുടെ തീരുമാനം.
വിവാഹിതയായ ജസ്‌ന സലിം രണ്ട് കുട്ടികളുടെ മാതാവാണ്. ആദ്യകാലങ്ങളിൽ ശ്രീകൃഷ്‌ണ വിഗ്രഹം ഉണ്ടാക്കിയതിന് വീട്ടുകാരിൽ നിന്ന് പലതവണ എതിർപ്പ് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ജസ്‌ന സലിം മുമ്പ് പറഞ്ഞിരുന്നു.



