...
Home News National ജീൻസും ടീ ഷർട്ടും ധരിച്ച് പൊതുപരിപാടികളിൽ പങ്കെടുക്കുന്നു; ഉദയനിധിക്കെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹര്‍ജി

ജീൻസും ടീ ഷർട്ടും ധരിച്ച് പൊതുപരിപാടികളിൽ പങ്കെടുക്കുന്നു; ഉദയനിധിക്കെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹര്‍ജി

197

തമിഴ്നാട് ഉപമുഖ്യമന്ത്രിയായ ഉദയനിധി സ്റ്റാലിൻ ജീൻസും ടീ ഷർട്ടും ധരിച്ച് പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി. ഉപമുഖ്യമന്ത്രി എന്ന നിലയിൽ ഔദ്യോഗിക ചുമതലകൾ നിർവഹിക്കുമ്പോൾ ഔപചാരിക വസ്ത്രധാരണരീതി പാലിക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ എം സത്യകുമാറാണ് കോടതിയെ സമീപിച്ചത്.

ടീ ഷർട്ടും ജീൻസും ധരിച്ചായിരുന്നു ഉദയനിധി സ്റ്റാലിൻ സർക്കാരിന്റെ ഔദ്യോഗിക പരിപാടികളിൽ പ്രത്യക്ഷപ്പെടാറുള്ളത്. ഇത് സർക്കാർ ഉദ്യോഗസ്ഥർക്കായി 2019ൽ തമിഴ്‌നാട് സർക്കാർ പുറപ്പെടുവിച്ച ഡ്രസ് കോഡ് ഉത്തരവിൻ്റെ ലംഘനമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

മാത്രമല്ല, ചടങ്ങുകളിൽ ഉദയനിധി ധരിക്കുന്ന ടീ ഷർട്ടുകളിൽ ഡിഎംകെയുടെ ചിഹ്നം ആലേഖനം ചെയ്തിരിക്കുന്നതും നിയമലംഘനമാണ്. സർക്കാർ ഉദ്യോഗസ്ഥരും മന്ത്രിമാരും ഉൾപ്പടെയുള്ളവർ സർക്കാർ യോഗങ്ങളിൽ ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നങ്ങൾ പ്രദർശിപ്പിക്കുന്നതിന് വിലക്കുണ്ടെന്ന കാര്യം ഉദയനിധി സ്റ്റാൻലിൻ മറക്കുകയാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.