...
Home News Kerala ‘വിഭജന ഭീകരതാ ദിന’മായി ഓഗസ്റ്റ് 14 ആചരിക്കണം; സർവകലാ ശാലകൾക്ക് സർക്കുലർ

‘വിഭജന ഭീകരതാ ദിന’മായി ഓഗസ്റ്റ് 14 ആചരിക്കണം; സർവകലാ ശാലകൾക്ക് സർക്കുലർ

ഓഗസ്റ്റ് പതിനാല് വിഭജന ഭീകരത സ്‌മരണ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 'മന്‍ കി ബാത്തി'ല്‍

328

കേരള ഗവർണർ രാജേന്ദ്ര അർലേക്കർ വിവാദ സർക്കുലറുമായി രംഗത്ത്. ഓഗസ്റ്റ് 14 വിഭജന ഭീകരതാ ദിനമായി ആചരിക്കണമെന്നാണ് സർക്കുലറിൽ പറയുന്നത്. സർവകലാ ശാലകൾക്ക് ഔദ്യോഗികമായി രാജ്ഭവൻ നിർദേശം നൽകി. ഓഗസ്റ്റ് പതിനാല് വിഭജന ഭീകരത സ്‌മരണ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മന്‍ കി ബാത്തി’ല്‍ സംസാരിക്കവെ പറഞ്ഞിരുന്നു.

സെമിനാറുകളും നാടകങ്ങളും സംഘടിപ്പിക്കാൻ വിസിമാർ പ്രത്യേക ആക്ഷൻ പ്ലാൻ തയാറാക്കണം. എല്ലാ വൈസ് ചാൻസലർമാറും വിദ്യാർത്ഥികളും ദിനാചരണത്തിൽ പങ്കെടുക്കണമെന്നും സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്.

അതേസമയം, ഗവർണർ സമാന്തര ഭരണ സംവിധാനമായി പ്രവർത്തിക്കാൻ ശ്രമിക്കുകയാണെന്ന് മന്ത്രി വി.ശിവൻകുട്ടി ആരോപിച്ചു. ദിനാചാരണം നടത്താൻ നിർദേശിക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം യുജിസിയും സമാന നിർദേശം നൽകിയിരുന്നു. സർവകലാ ശാലകളിൽ വിഭജന ഭീതി ദിനം ആചരിക്കണം എന്നായിരുന്നു നിർദേശം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.