...
Home News International ലോകത്തിലെ ഏറ്റവും വലിയ സോളാർ ഹബ്ബാകാൻ ഓസ്‌ട്രേലിയ

ലോകത്തിലെ ഏറ്റവും വലിയ സോളാർ ഹബ്ബാകാൻ ഓസ്‌ട്രേലിയ

ടെക്ക് ശതകോടീശ്വരനും ഹരിത പ്രവർത്തകനുമായ മൈക്ക് കാനൻ-ബ്രൂക്‌സിൻ്റെ പിന്തുണയോടെയാണ് പാനലുകൾ, ബാറ്ററികൾ, ഒടുവിൽ ഓസ്‌ട്രേലിയയെ സിംഗപ്പൂരുമായി ബന്ധിപ്പിക്കുന്ന ഒരു കേബിൾ എന്നിവ ഉൾപ്പെടുന്ന ഈ പദ്ധതി നടപ്പാക്കുന്നത് .

213

സിംഗപ്പൂരിലേക്ക് ഊർജം കയറ്റുമതി ചെയ്യുന്ന ഒരു വലിയ സോളാർ, ബാറ്ററി ഫാമിനുള്ള പദ്ധതികൾക്ക് ഓസ്‌ട്രേലിയ അംഗീകാരം നൽകി, ഈ പദ്ധതിയെ “ലോകത്തിലെ ഏറ്റവും വലിയ സോളാർ ഹബ്ബ് ” എന്ന് വിളിക്കുന്നു. സൺ കേബിളിൻ്റെ 24 ബില്യൺ യുഎസ് ഡോളറിൻ്റെ പദ്ധതിക്ക് ഓസ്‌ട്രേലിയയുടെ വടക്ക് ഭാഗത്ത് പാരിസ്ഥിതിക അനുമതി പ്രഖ്യാപിച്ചു. ഇതിലൂടെ മൂന്ന് മില്യൺ വീടുകൾക്ക് വൈദ്യുതി നൽകാൻ സാധിക്കും.

ടെക്ക് ശതകോടീശ്വരനും ഹരിത പ്രവർത്തകനുമായ മൈക്ക് കാനൻ-ബ്രൂക്‌സിൻ്റെ പിന്തുണയോടെയാണ് പാനലുകൾ, ബാറ്ററികൾ, ഒടുവിൽ ഓസ്‌ട്രേലിയയെ സിംഗപ്പൂരുമായി ബന്ധിപ്പിക്കുന്ന ഒരു കേബിൾ എന്നിവ ഉൾപ്പെടുന്ന ഈ പദ്ധതി നടപ്പാക്കുന്നത് . “ഇത് ലോകത്തിലെ ഏറ്റവും വലിയ സൗരോർജ്ജ ഹബ്ബാകുമെന്നും ഓസ്‌ട്രേലിയയെ ഗ്രീൻ എനർജിയിൽ ലോകനേതാവായി പ്രഖ്യാപിക്കുമെന്നും” പരിസ്ഥിതി മന്ത്രി തന്യ പ്ലിബർസെക് അഭിപ്രായപ്പെട്ടു .

2030ൽ പ്ലാന്റ് ഊർജ ഉൽപ്പാദനം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. 12,000 ഹെക്ടറിലുള്ള പദ്ധതി ഗാർഹിക ആവശ്യത്തിന് മണിക്കൂറിൽ നാല് ജിഗാവാട്ട് ഊർജം നൽകും. കടലിനടിയിലെ കേബിൾ വഴി സിംഗപ്പൂരിലേക്ക് അയക്കുന്ന രണ്ട് ജിഗാവാട്ട് കൂടി രാജ്യത്തിൻറെ ആവശ്യത്തിൻ്റെ 15 ശതമാനം നൽകും. ഏകദേശം 40 ജിഗാവാട്ട് വൈദ്യുതി സംഭരിക്കാൻ ബാറ്ററികൾക്ക് കഴിയും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.