...
Home Business വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് മോട്ടോര്‍ ഇന്ത്യയിലേക്ക് തിരികെയെത്തുന്നു

വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് മോട്ടോര്‍ ഇന്ത്യയിലേക്ക് തിരികെയെത്തുന്നു

നിലവിൽ തമിഴ്‌നാട്ടില്‍ കയറ്റുമതിക്കായി ഒരു നിര്‍മാണ പ്ലാന്റ് പുനരാരംഭിക്കാനാണ് ഫോര്‍ഡ് മോട്ടോര്‍ പദ്ധതിയിടുന്നത്. കയറ്റുമതിക്കായി പ്ലാന്റ്

353

ലോക പ്രശസ്ത വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് മോട്ടോര്‍ ഇന്ത്യയിലേക്ക് വീണ്ടും തിരിച്ചുവരാന്‍ ഒരുങ്ങന്നു. 2022 ലായിരുന്നു ഫോര്‍ഡ് ഇന്ത്യയില്‍ കാര്‍ ഉല്‍പ്പാദനം നിർത്തുന്നത് . മാർക്കറ്റിൽ വില്‍പ്പന ഗണ്യമായി കുറഞ്ഞതോടെ സാമ്പത്തികമായി പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്നപ്പോഴായിരുന്നു ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്താന്‍ ഫോര്‍ഡ് ആ സമയം തീരുമാനിച്ചത്.

നിലവിൽ തമിഴ്‌നാട്ടില്‍ കയറ്റുമതിക്കായി ഒരു നിര്‍മാണ പ്ലാന്റ് പുനരാരംഭിക്കാനാണ് ഫോര്‍ഡ് മോട്ടോര്‍ പദ്ധതിയിടുന്നത്. കയറ്റുമതിക്കായി പ്ലാന്റ് നിര്‍മ്മാണം പുനരാരംഭിക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുമായി കമ്പനി നേരത്തെ തന്നെ ചര്‍ച്ച നടത്തിയിരുന്നു. രണ്ട് ദിവസത്തിന് ശേഷം കയറ്റുമതിക്കായി ഉല്‍പ്പാദന കേന്ദ്രം സ്ഥാപിക്കുന്നതിനായി താല്‍പര്യം അറിയിച്ച് സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയതായും ഫോര്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.