...
Home News National അയോധ്യ രാമക്ഷേത്ര കൊള്ള; ട്രസ്റ്റ് സെക്രട്ടറി ചമ്പത്ത് റായി രാജിവെച്ചു

അയോധ്യ രാമക്ഷേത്ര കൊള്ള; ട്രസ്റ്റ് സെക്രട്ടറി ചമ്പത്ത് റായി രാജിവെച്ചു

ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായിയെ സംരക്ഷിക്കുന്ന ബിജെപി നിലപാടിൽ പ്രതിഷേധം കടുത്തിരുന്നു

3

അയോധ്യ സംഭാവന ക്രമക്കേടിൽ അന്വേഷണം നടക്കുന്നതിനിടെ രാജി വെച്ച് വിഎച്ച്പി നേതാവ് ട്രസ്റ്റ് സെക്രട്ടറി ചമ്പത്ത് റായി. ട്രസ്റ്റ് അം​ഗം അനിൽമിശ്രയും രാജിവെച്ചു. ട്രസ്റ്റ് പുനഃസംഘടിപ്പിക്കണമെന്ന് എസ്ഐടി നിർദ്ദേശമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് റായിയുടേയും അനിൽ മിശ്രയുടേയും രാജി. ഈ കേസിൽ മുമ്പ് എട്ടുപേർ അറസ്റ്റിലായിരുന്നു.

അതേസമയം, ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായിയെ സംരക്ഷിക്കുന്ന ബിജെപി നിലപാടിൽ പ്രതിഷേധം കടുത്തിരുന്നു. ഇതോടെയാണ് ഭാരവാഹികളിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ എസ്.ഐ.ടി നിർബന്ധിതരായത്. ക്ഷേത്ര നിർമാണത്തിന് സംഭാവന നൽകിയവരുടെയും മൊഴി രേഖപ്പെടുത്തും. കാണാതായ 60 കിലോ വെള്ളിക്കെട്ടി സംഭാവന നൽകിയ അനുരാഗ് രസ്തോഗിയുടെ മൊഴിയാണ് ആദ്യം രേഖപ്പെടുത്തുക.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.