...
Home News National വ്യോമസേനാ സ്ഥലത്ത് പാക് വിമാന കമ്പനിയുടെ അടയാളമുള്ള ബലൂൺ; അന്വേഷണം തുടങ്ങി

വ്യോമസേനാ സ്ഥലത്ത് പാക് വിമാന കമ്പനിയുടെ അടയാളമുള്ള ബലൂൺ; അന്വേഷണം തുടങ്ങി

കേസ് രജിസ്റ്റർ ചെയ്‌തതായി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ഗൗരവ് സിംഗ്

232

ആഗ്രയിലെ വ്യോമസേനയുടെ സാങ്കേതിക മേഖലയിൽ നിന്ന് പാകിസ്ഥാൻ ഇൻ്റെർനാഷണൽ എയർലൈൻസിൻ്റെ പേരിലുള്ള ബലൂൺ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

ഇന്ത്യൻ വ്യോമസേനയുടെ പരാതിയെ തുടർന്ന് ഫെബ്രുവരി 12ന് ഷാഗഞ്ച് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തതായി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ഗൗരവ് സിംഗ് പറഞ്ഞു.

“വ്യോമസേനാ പരിസരത്തിൻ്റെ സാങ്കേതിക മേഖലയിൽ നിന്ന് പച്ചയും വെള്ളയും നിറങ്ങളിലുള്ള വിമാനത്തിൻ്റെ ആകൃതിയിലുള്ള ഒരു ബലൂൺ കണ്ടെത്തി,” ബലൂണിൽ ഒരു നൂലും ഘടിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നിരുന്നാലും, ബലൂണിൽ നിന്ന് സംശയ ആസ്‌പദമായ ഒരു ഉപകരണമോ വസ്‌തുക്കളോ കണ്ടെത്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിഷയത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണെന്ന് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
-ഉറവിടം:പിടിഐ,ചിത്രം:ഫയൽ

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.