...
Home News International നിരോധനം നീക്കി; ഇറാനിൽ വാട്‍സ് ആപ്പും ​ഗൂ​ഗിൾ പ്ലേസ്റ്റോറും തിരികെയെത്തി

നിരോധനം നീക്കി; ഇറാനിൽ വാട്‍സ് ആപ്പും ​ഗൂ​ഗിൾ പ്ലേസ്റ്റോറും തിരികെയെത്തി

തദ്ദേശിയമായി വികസിപ്പിക്കുന്ന പ്ലാറ്റ്‌ ഫോമുകൾക്ക് മുൻഗണന നൽകാനാണ് ഇറാൻ സർക്കാർ പദ്ധതിയിടുന്നത്

232

ഇറാനിൽ രണ്ട് വർഷത്തെ നിരോധനത്തിന് ശേഷം വാട്സ്ആപ്പും ​ഗൂ​ഗിൾ പ്ലേസ്റ്റോറും തിരികെയെത്തി. ഹിജാബ് നിയമത്തെ തുടർന്നുണ്ടായിരുന്ന പ്രതിഷേധങ്ങൾ കണക്കിലെടുത്ത് ഇറാൻ 2022-ലാണ് വാട്‍സ് ആപ്പിനും ​ഗൂ​ഗിൾ പ്ലേസ്റ്റോറിനും നിരോധന ഏർപ്പെടുത്തിയിരുന്നത്.

ഫേസ്ബുക്ക്, ട്വിറ്റർ, യൂട്യൂബ് തുടങ്ങിയ യുഎസ് അധിഷ്ഠിത പ്ലാറ്റ്‌ഫോമുകൾ വളരെക്കാലമായി ഇറാൻ നിയന്ത്രിച്ചിട്ടുണ്ട്. വാർത്ത ഏജൻസിയായ ഇസ്ലാമിക് റിപബ്ലിക് ന്യൂസ് ഏജൻസിയാണ് നിരോധനം നീക്കിയ കാര്യം റിപ്പോർ‌ട്ട് ചെയ്‌തത്‌.

തദ്ദേശിയമായി വികസിപ്പിക്കുന്ന പ്ലാറ്റ്‌ ഫോമുകൾക്ക് മുൻഗണന നൽകാനാണ് ഇറാൻ സർക്കാർ പദ്ധതിയിടുന്നത്. കർശനമായ ഓൺലൈൻ നിയന്ത്രണമാണ് ഇറാനിൽ നിലനിൽക്കുന്നത്. മിക്ക സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള ഒരു ഉപകരണമെന്ന നിലയിൽ സോഷ്യൽ മീഡിയ ഇറാനിൽ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

ഹിജാബ് നിയമം ലംഘിച്ചെന്ന പേരിൽ പോലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമീനി എന്ന യുവതി മരിച്ചതിനെ തുടർന്നുണ്ടായ വ്യാപക പ്രതിഷേധത്തിന് പിന്നാലെയായിരുന്നു വാട്‍സ് ആപ്പും പ്ലേസ്റ്റോറും ഇറാനിൽ നിരോധിച്ചത്.

പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയൻ്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് വാട്‍സ് ആപ്പിനും ഗൂ​ഗിൾ പ്ലേ സ്റ്റോറിനും ഏർപ്പെടുത്തിയ നിരോധനം പിൻ‌വലിക്കാൻ തീരുമാനിച്ചത്. വെബ് നിയന്ത്രണങ്ങൾ കുറയ്ക്കുന്നതിന് കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് ഇറാൻ ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻസ് ടെക്‌നോളജി മന്ത്രി സത്താർ ഹഷെമി പ്രസ്‌താവനയിൽ പറഞ്ഞു.

വാട്ട്‌സ് ആപ്പിൻ്റെയും ഗൂഗിൾ പ്ലേസ്റ്റോറിൻ്റെയും നിരോധനം നീക്കാനുള്ള ഇറാനിയൻ അധികാരികളുടെ തീരുമാനം ഏകകണ്ഠമായിരുന്നുവെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്‌തു.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.