കുട്ടികളെ ക്ലാസിൽ നിന്ന് തടയുന്ന മുള്ളുകമ്പികൾ; പലസ്‌തീനിൽ ‘ഫ്രീഡം സ്‌കൂൾ’ നടത്തി

സൈനികർക്ക് നേരെ സ്‌കൂൾ കുട്ടികൾ പോസ്റ്ററുകൾ ഉയർത്തിപ്പിടിച്ച്, പാട്ടുകൾ പാടുകയും ഇംഗ്ലീഷിൽ മുദ്രാവാക്യം വിളിക്കുകയും ചെയ്‌തു: "റോഡ് തുറക്കൂ!"

ഉമ്മുൽ- ഖൈർ, അധിനിവേശ വെസ്റ്റ് ബാങ്ക്- സ്‌കൂളിലേക്കുള്ള വഴി തടയുന്ന മുള്ളുകമ്പി വേലിക്ക് മുന്നിൽ അഞ്ച് വയസുള്ള മാസ ഹത്തലീൻ, ചെറിയ, ഇടറുന്ന ശബ്‌ദത്തിൽ പൂർണ വാക്യങ്ങൾ ഉച്ചരിക്കാൻ മാത്രം പ്രായമായി. “ഞാൻ മാസയാണ്,” -അവൾ അപേക്ഷിച്ചു. “ദയവായി ഞങ്ങൾക്ക് വഴി തുറന്നു തരൂ. ഞങ്ങൾക്ക് സ്‌കൂളിൽ പോകണം. ഞങ്ങൾ ഒരു തെറ്റും ചെയ്യുന്നില്ല. ഞങ്ങൾക്ക് ഞങ്ങളുടെ പക്കൽ പുസ്‌തകങ്ങൾ മാത്രമേയുള്ളൂ. ഞങ്ങൾക്ക് ഞങ്ങളുടെ സ്‌കൂളിനെ ഇഷ്‌ടമാണ്.”

ഇസ്രായേൽ അധിനിവേശ വെസ്റ്റ് ബാങ്കിലെ തങ്ങളുടെ സ്‌കൂളിലെത്താൻ പതിറ്റാണ്ടുകളായി ഉമ്മുൽ-ഖൈറിലെ ബെഡൂയിൻ സമൂഹത്തിലെ ചെറുപ്പക്കാർ ഉപയോഗിക്കുന്ന വഴി. ഇപ്പോൾ തടഞ്ഞിരിക്കുന്ന വേലിയിലേക്ക് ഞായറാഴ്‌ച രാവിലെ പുസ്‌തക സഞ്ചികളുമായി മാർച്ച് ചെയ്‌ത ഡസൻ കണക്കിന് കുട്ടികളിൽ ഒരാളായിരുന്നു മാസ. മറുവശത്ത് നിന്ന് വീക്ഷിച്ച സൈനികർക്ക് നേരെ സ്‌കൂൾ കുട്ടികൾ പോസ്റ്ററുകൾ ഉയർത്തിപ്പിടിച്ച്, പാട്ടുകൾ പാടുകയും ഇംഗ്ലീഷിൽ മുദ്രാവാക്യം വിളിക്കുകയും ചെയ്‌തു: “റോഡ് തുറക്കൂ!”

ഇറാനെതിരായ യുഎസ്- ഇസ്രായേൽ യുദ്ധകാലത്ത് 40 ദിവസത്തിലേറെയായി, പ്രദേശത്തെ പലസ്‌തീൻ സ്‌കൂളുകൾ അടച്ചിട്ടിരുന്നു. എന്നാൽ കഴിഞ്ഞയാഴ്‌ച ഒരു വെടിനിർത്തൽ വെസ്റ്റ് ബാങ്കിലെ പലസ്‌തീൻ സ്‌കൂളുകൾ വീണ്ടും തുറക്കാൻ അനുവദിച്ചപ്പോൾ ആഴ്‌ചയിൽ മൂന്ന് ദിവസത്തേക്ക് മാത്രമാണെങ്കിൽ പോലും ഉമ്മുൽ- ഖൈറിലെ കുട്ടികൾ എത്തിയത് ഒരു കിലോമീറ്റർ (0.6 മൈൽ) അകലെയുള്ള അവരുടെ സ്‌കൂളിലേക്കുള്ള വഴിയിൽ വേലി തടസപ്പെടുത്തിയതായി കണ്ടു.

കുട്ടികൾ വേലി മറികടക്കാൻ ശ്രമിച്ചപ്പോൾ, പട്ടാളക്കാർ അഞ്ച് വയസ് പ്രായമുള്ള കുട്ടികൾക്ക് നേരെ കണ്ണീർ വാതകവും സൗണ്ട് ഗ്രനേഡുകളും പ്രയോഗിച്ചു.

“അതൊരു അക്രമാസക്തമായ സാഹചര്യമായിരുന്നു,” ഉം അൽ- ഖൈർ ഗ്രാമ കൗൺസിൽ മേധാവി ഖലീൽ ഹത്തലീൻ പറഞ്ഞു. അദ്ദേഹത്തിൻ്റെ കുട്ടികളും സ്‌കൂളിൽ പഠിക്കുന്നുണ്ട്. “ഇതുവരെ, ചില കുട്ടികൾ ഭയം കാരണം സ്ഥലത്തേക്ക് മടങ്ങിയിട്ടില്ല. അവർക്ക് ഉറങ്ങാൻ കഴിയുന്നില്ല.”

കമ്മ്യൂണിറ്റി അംഗങ്ങൾ പകർത്തിയ സുരക്ഷാ ക്യാമറ ദൃശ്യങ്ങളിൽ, മുള്ളുവേലി സ്ഥാപിക്കാൻ രാത്രിയിൽ കുടിയേറ്റക്കാർ വരുന്നതായി കാണിച്ചു. നിയമപരമായ അനുമതിയില്ലാതെയാണ് ഇത് നിർമ്മിച്ചതെങ്കിലും, കെട്ടിട നിർമ്മാണ പെർമിറ്റിൻ്റെ അഭാവം മൂലം ഈ മാസം അവസാനം ഇസ്രായേലി പൊളിക്കൽ ഉത്തരവുകൾ നേരിടുന്ന ഒരു കമ്മ്യൂണിറ്റിയിൽ, പൊളിക്കാൻ സൈനികർ വിസമ്മതിച്ചു. പൂർണമായും ഇസ്രായേലിൻ്റെ നിയന്ത്രണത്തിലുള്ള വെസ്റ്റ് ബാങ്കിലെ ഏരിയ സിയിലെ പലസ്‌തീനികൾ ഒരിക്കലും അത്തരം പെർമിറ്റുകൾ അനുവദിക്കാറില്ല.

വേലി ഉയർത്തിയതിന് തൊട്ടുപിന്നാലെ, പലസ്‌തീൻ സ്‌കൂൾ കുട്ടികൾക്ക് ഇനി പ്രവേശിക്കാൻ കഴിയാത്ത വേലിയുടെ വശത്ത് കുടിയേറ്റക്കാർ കല്ലുകൾ കൊണ്ട് ഒരു വലിയ ഡേവിഡ് നക്ഷത്രം നിർമ്മിച്ചു.

കുട്ടികളെ സ്‌കൂളിൽ തിരികെ കൊണ്ടുവരാൻ ആഗ്രഹിച്ചു കൊണ്ട്, “ഉം അൽ- ഖൈർ ഫ്രീഡം സ്‌കൂൾ” എന്ന പുതിയ സംരംഭത്തിൻ്റെ ഭാഗമായി സമൂഹം ഞായറാഴ്‌ച മാർച്ച് ആരംഭിച്ചു.

‘വിദ്യാഭ്യാസം എല്ലാവരുടെയും അവകാശമാണ്’

രാവിലെ 7 മണിക്ക്, മാതാപിതാക്കളും അധ്യാപകരും സമൂഹത്തിലെ അംഗങ്ങളും “ഉം അൽ- ഖൈർ ഫ്രീഡം സ്‌കൂൾ” എന്ന് പ്രഖ്യാപിക്കുന്ന ബാനർ പിടിച്ചുകൊണ്ട് കുട്ടികൾക്കരികിലൂടെ നടന്നു വേലിക്കരികിലെത്തി. മറുവശത്ത്, നിരവധി ഇസ്രായേലി സൈനികർ നോക്കിനിന്നു. ചിലപ്പോഴൊക്കെ കളിയാക്കി കൈവീശുകയും കുട്ടികളുടെ പാട്ടുകൾ അനുകരിക്കുകയും ചെയ്‌തു. ഒപ്പം ഗ്രാമവാസികൾ പറയുന്നതനുസരിച്ച്, കാർമെലിലെ അനധികൃത ഇസ്രായേലി കുടിയേറ്റ കേന്ദ്രത്തിലെ സുരക്ഷാ ജീവനക്കാരനും തടസം നിർമ്മിച്ചിരുന്നു.

മണിക്കൂറുകളോളം കുട്ടികൾ ഡ്രം വായിച്ചു, പട്ടാളക്കാർ മീറ്ററുകൾ അകലെ നിന്ന് നോക്കി നിൽക്കുമ്പോൾ ധിക്കാരപരമായ പാട്ടുകൾ പാടി. വളരെ നേരം കുട്ടികൾ മുള്ളുവേലിയോട് ചേർന്നുള്ള പാറകളിൽ ഇരുന്നു. പുസ്‌തകങ്ങൾ പുറത്തെടുത്ത് 50 ദിവസത്തിലേറെയായി അവർക്ക് നിഷേധിക്കപ്പെട്ട സ്‌കൂൾ ജോലികൾ ചെയ്യാൻ തുടങ്ങി.

“ഉം അൽ- ഖൈറിലെ കുട്ടികൾ ഉൾപ്പെടെ എല്ലാവരുടെയും വിദ്യാഭ്യാസം അവകാശമാണ്,” ഉപരോധിക്കപ്പെട്ട സ്‌കൂളിൽ നാല് മുതൽ എട്ട് വരെ ക്ലാസുകളിൽ പഠിപ്പിക്കുന്ന താരിഖ് ഹത്തലീൻ പറഞ്ഞു. “അവരുടെ വഴി തടയുന്നത് ശരിയല്ല.”

ഖലീൽ ഹത്തലീൻ പറയുന്നതനുസരിച്ച്, 1980ൽ സ്ഥാപിതമായ ഈ പാത, വിദ്യാർത്ഥികൾക്കുള്ള കാൽനട പാതയായി ഇസ്രായേലി സിവിൽ അഡ്‌മിനിസ്ട്രേഷനിലും പലസ്‌തീൻ ഭൂപടങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. അടുത്തുള്ള ഒരു ഹെൽത്ത് ക്ലിനിക്കിലേക്ക് നടക്കുന്ന സ്ത്രീകൾക്കും പള്ളിയിലേക്ക് പോകുന്ന ആരാധകർക്കും ഇത് സേവനം നൽകിയിരുന്നു. അവർക്ക് ഇനി അവിടെ പ്രവേശിക്കാൻ കഴിയില്ല.

കുടിയേറ്റക്കാർ വേലി സ്ഥാപിച്ചതിന് ശേഷം, ഇസ്രായേലി അധികാരികൾ ഏകദേശം 3 കിലോമീറ്റർ (2 മൈൽ) നീളമുള്ള ഒരു ബദൽ, ദൈർഘ്യമേറിയ പാത വാഗ്‌ദാനംചെയ്‌തിട്ടുണ്ട്. എന്നാൽ അവരുടെ സമൂഹത്തിന് അടുത്തായി നിർമ്മിച്ച പുതിയ കുടിയേറ്റ ഔട്ട്‌പോസ്റ്റുകളിലൂടെ കടന്നുപോകാൻ കുട്ടികളെ നിർബന്ധിതരാക്കും എന്നതിനാൽ താമസക്കാർ ഏകകണ്ഠമായി ഈ പുതിയ പാത നിരസിച്ചു. അധിനിവേശ ഭൂമിയിലെ ഇസ്രായേലി വാസസ്ഥലങ്ങളും ഔട്ട്‌പോസ്റ്റുകളും അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമാണ്. കഴിഞ്ഞ വേനൽക്കാലം മുതൽ, അതേ റോഡിൽ നിരവധി കുടിയേറ്റ കാരവാനുകൾ സ്ഥാപിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം ഉമ്മുൽ- ഖൈറിലൂടെ കടക്കുമ്പോൾ അഞ്ച് വയസുകാരിയായ സിവാർ ഹത്തലീൻ ഒരു കുടിയേറ്റക്കാരൻ്റെ കാർ ഇടിച്ചതോടെ ഭയം മൂർച്ഛിച്ചു. അവൾ രക്ഷപ്പെട്ടു. പക്ഷേ തലക്ക്‌ പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇപ്പോൾ, മുള്ളുവേലി നീക്കം ചെയ്യാൻ സൈന്യം വിസമ്മതിച്ചതോടെ, ഈദ് ഹത്തലീൻ സ്വന്തം കുട്ടികൾക്കുള്ള പരിഹാരങ്ങൾ കണ്ടെത്താൻ പാടുപെടുകയാണ്. “ഈ ഉപരോധം കാരണം കുട്ടികൾക്ക് സ്‌കൂളിൽ എത്താൻ കഴിയാത്തതിൽ നിങ്ങൾക്ക് പ്രയോജനമില്ലെന്ന് തോന്നുന്നു,” -അദ്ദേഹം പറഞ്ഞു. “കുട്ടികൾ അവരുടെ ശബ്‌ദം പ്രകടിപ്പിക്കാൻ ശ്രമിക്കുന്നു. സാഹചര്യം പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്നു. പക്ഷേ അവർ നിരാശരാണ്. അവരുടെ വീടുകളിൽ ചില പാഠങ്ങൾ പഠിപ്പിക്കുന്നു. പക്ഷേ അത് പര്യാപ്‌തമല്ല.”

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

കമൽഹാസനൊപ്പം അഭിനയിക്കാൻ ആദ്യം വിസമ്മതിച്ചു; പിന്നീട് ‘വിരുമാണ്ടി’യിൽ ശ്രദ്ധേയ വേഷം: കാരണം വെളിപ്പെടുത്തി നെപ്പോളിയൻ

തമിഴ് സിനിമയിൽ നായകനായും വില്ലനായും വൈവിധ്യമാർന്ന വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് നെപ്പോളിയൻ. എന്നാൽ ഒരിക്കൽ ഉലകനായകൻ കമൽഹാസനൊപ്പം അഭിനയിക്കാനുള്ള അവസരം അദ്ദേഹം നിരസിച്ചിരുന്നു. പിന്നീട്...

Keep exploring...

‘സിഎംആർഎൽ- എക്സാലോജിക് കേസ്’: വിജിലൻസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അപ്പീൽ പരിഗണിക്കാതെ തള്ളിയ...

വർഷങ്ങളായുള്ള നൃത്തം കാലുകളെ ബാധിച്ചു; ആരോഗ്യപ്രശ്നങ്ങൾ തുറന്നുപറഞ്ഞ് ശോഭന

നൃത്തത്തിനായി ജീവിതത്തിന്റെ വലിയൊരു ഭാഗം മാറ്റിവെച്ച നടി ശോഭന, വർഷങ്ങളായുള്ള നൃത്തപരിശീലനം കാലുകളിൽ ഉണ്ടാക്കിയ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് തുറന്നുപറയുന്നു. കാലുകളുടെ കമാനങ്ങളെ താങ്ങിനിർത്തുന്ന ടെൻഡോണുകൾ ദുർബലമായതിനെത്തുടർന്ന് ചില അസ്വസ്ഥതകൾ അനുഭവപ്പെടുന്നുണ്ടെന്നാണ് താരം വെളിപ്പെടുത്തിയത്. വാം-അപ്പ്...

Related Articles

അമേരിക്കയിൽ വ്യാജ അഭിപ്രായ സർവേകൾക്ക് വിശ്വാസ്യത നൽകി പ്രമുഖ മാധ്യമങ്ങൾ; തട്ടിപ്പ് പുറത്തുവന്നതോടെ ലേഖനങ്ങൾ പിൻവലിച്ചു

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡെമോക്രാറ്റിക് പാർട്ടിക്ക് മുന്നേറ്റമുണ്ടെന്ന തരത്തിൽ വ്യാജ അഭിപ്രായ സർവേകൾ പ്രചരിപ്പിച്ച സ്ഥാപനം പ്രമുഖ...

സൈബീരിയയിൽ 4 ലക്ഷം വർഷം പഴക്കമുള്ള ‘യാക് എക്സ്’ അവശിഷ്ടങ്ങൾ ; ഡിഎൻഎ പഠനത്തിൽ നിർണായക കണ്ടെത്തൽ

റഷ്യയിലെ സൈബീരിയയിലുള്ള ഡെനിസോവ ഗുഹയിൽ നിന്ന് നാല് ലക്ഷം വർഷം പഴക്കമുള്ള യാക്കിനോട് സാമ്യമുള്ള പുരാതന സസ്തനിയുടെ അവശിഷ്ടങ്ങൾ...

ഫ്രാൻസ്, ഇറ്റലി, ബെൽജിയം എന്നിവിടങ്ങളിൽ പ്രതിഷേധം; ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം

ഫ്രാൻസ്, ഇറ്റലി, ബെൽജിയം എന്നിവിടങ്ങളിൽ പ്രതിഷേധങ്ങൾ നടക്കുന്ന പ്രദേശങ്ങൾ ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ...

യൂറോപ്പിലേക്കുള്ള ആയുധ കയറ്റുമതിയിൽ ഇന്ത്യ മൂന്നാമത്; പ്രതിരോധ കയറ്റുമതി റെക്കോർഡ് നിലയിൽ

‘റീആം യൂറോപ്പ്’ പദ്ധതിക്ക് കീഴിൽ പ്രതിരോധ സാമഗ്രികളുടെ ആവശ്യം വർധിച്ചതും ഇന്ത്യയുടെ ആഭ്യന്തര പ്രതിരോധ ഉൽപാദന മേഖല വളർന്നതും...

എഐയുടെ വരവ് തൊഴിൽ മേഖലയിലും പ്രതിഫലിക്കുന്നു; 5 ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ അമേരിക്കൻ എക്സ്പ്രസ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ ഉപയോഗം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ആഗോളതലത്തിൽ അഞ്ച് ശതമാനം ജീവനക്കാരെ ഒഴിവാക്കാൻ പ്രമുഖ ക്രെഡിറ്റ്...

എന്റബേ വിമാന റാഞ്ചൽ: ചരിത്രത്തിൽ ഇടംനേടിയ സാഹസിക രക്ഷാദൗത്യത്തിന്റെ കഥ

1976 ജൂൺ 27-ന് ഇസ്രായേലിലെ തെൽ അവീവിൽ നിന്ന് പാരിസിലേക്ക് പുറപ്പെട്ട എയർ ഫ്രാൻസ് ഫ്ലൈറ്റ് 139 ഗ്രീസിലെ...

ഫ്രാൻസിൽ ‘ഷാമോണ്ട വൈറസ്’; ആദ്യ മനുഷ്യ മരണം; സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

പാരീസ്: മൃഗങ്ങളിൽ മാത്രം കണ്ടെത്തിയിരുന്ന ഷാമോണ്ട വൈറസ് മനുഷ്യരിൽ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന (WHO). ഫ്രാൻസിലാണ് വൈറസ് ബാധിച്ച...

ഇസ്രായേൽ സ്വാതന്ത്ര്യ ദിനത്തിൽ ‘ദീപം തെളിയിക്കാൻ മോദിക്ക് ക്ഷണം’; ധീരനായ ഇന്ത്യൻ പൈലറ്റിനും ആദരം

ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന് കൂടുതൽ കരുത്തുപകരുന്ന നീക്കവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ...