...
Home News National ബീഫ് നിരോധനം; അസമിൽ ഇനി ഹോട്ടലുകളിലും പൊതുസ്ഥലത്തും ബീഫ് വിളമ്പാനാകില്ല

ബീഫ് നിരോധനം; അസമിൽ ഇനി ഹോട്ടലുകളിലും പൊതുസ്ഥലത്തും ബീഫ് വിളമ്പാനാകില്ല

മാട്ടിറച്ചി ഉപഭോഗവുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമം ഭേദഗതി ചെയ്ത് പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം.

235

സമ്പൂര്‍ണ ബീഫ് നിരോധന ഉത്തരവുമായി അസം സര്‍ക്കാര്‍. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പൊതുസ്ഥലങ്ങളിലും പൊതുപരിപാടികളിലും ബീഫ് വിളമ്പുന്നതും കഴിക്കുന്നതും നിരോധിക്കാന്‍ അസം സര്‍ക്കാര്‍ തീരുമാനം എടുത്തതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ മാധ്യമങ്ങളെ അറിയിച്ചു.

മാട്ടിറച്ചി ഉപഭോഗവുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമം ഭേദഗതി ചെയ്ത് പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. ക്ഷേത്രങ്ങള്‍ക്ക് സമീപമുള്ള അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ ബീഫ് കഴിക്കുന്നത് നിര്‍ത്താനായിരുന്നു നേരത്തെ തീരുമാനമെന്നും എന്നാല്‍ ഇപ്പോള്‍ ഇത് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.