...
Home Entertainments ബംഗാളി നടി ശ്രീലേഖ മിത്ര ഫേസ്ബുക്ക് ഉപേക്ഷിച്ചു

ബംഗാളി നടി ശ്രീലേഖ മിത്ര ഫേസ്ബുക്ക് ഉപേക്ഷിച്ചു

മോശം പെരുമാറ്റം എതിർത്തതു കൊണ്ടാണ് അവസരം നിഷേധിച്ചതെന്നും ശ്രീലേഖ മിത്ര പറയുന്നു

350

ഫേസ്ബുക്ക് ഉപേക്ഷിക്കുന്നുവെന്ന് ബം​ഗാളി നടി ശ്രീലേഖ മിത്ര. താൻ വളരെ സെൻസിറ്റീവായ വ്യക്തിയാണെന്നും ഇതിൽ കൂടുതൽ സഹിക്കാൻ ആകില്ലെന്നും ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചു. എനിക്കിപ്പോൾ ഒന്നും ഇഷ്ടമല്ലെന്നും ചില കാര്യങ്ങളിലെ അജ്ഞത തന്നെ വല്ലാതെ തളർത്തുന്നു. എന്നെ ബന്ധപ്പെടാൻ ശ്രമിക്കരുതെന്നും ശ്രീലേഖ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്:

ഞാൻ കുറച്ച് ദിവസത്തേക്ക് ഫേസ്ബുക്ക് അൺഇൻസ്റ്റാൾ ചെയ്യുന്നു. ജന്മദിന പാർട്ടി, ആശംസകൾ, എനിക്കിപ്പോൾ ഒന്നും ഇഷ്ടമല്ല… ഞാനൊരു സെൻസിറ്റീവായ ആളാണ്, അതുകൊണ്ടാണ് ഞാനൊരു ആർട്ടിസ്റ്റ് സെലിബ്രിറ്റി അല്ലാതായതും… ഇത്രയും സ്‌ട്രെസ് ചെയ്യാൻ പറ്റില്ല… എല്ലായിടത്തും അജ്ഞത എന്നെ തളർത്തുന്നു. എനിക്ക് കുറച്ച് ദിവസങ്ങൾ ഒഴിവ് വേണം. ഇത്… എന്നെ ബന്ധപ്പെടാൻ ശ്രമിക്കാതിരിക്കുന്നതാണ് നല്ലത്…

അതേസമയം, ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്ര പോലീസിൽ പരാതി നൽകി. ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചു എന്ന് കാണിച്ചാണ് ശ്രീലേഖ കൊച്ചി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.

2009-10 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്‌ത പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് ശ്രീലേഖയുടെ ആരോപണം. കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റിൽ വച്ചാണ് അതിക്രമം നടന്നതെന്നും പരാതിയിൽ വ്യക്തമാക്കുന്നു. പിന്നീട് തനിക്ക് പാലേരി മാണിക്യം സിനിമയിലും മറ്റു മലയാളം സിനിമകളിലും അവസരം ലഭിച്ചിട്ടില്ല എന്നും, തന്നോടുള്ള മോശം പെരുമാറ്റം എതിർത്തതു കൊണ്ടാണ് അവസരം നിഷേധിച്ചതെന്നും ശ്രീലേഖ മിത്ര പറയുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.