‘യേശു പലസ്‌തീനി’യെന്ന് പരസ്യ ബോർഡ്

ചരിത്രം, വിശ്വാസം, സ്വത്വം എന്നീ ചർച്ചകൾക്കാണ് ഈ സന്ദേശം തുടക്കമിടുക എന്ന വിമർശനം ഉയരുന്നു

വിവാദത്തിന് തിരികൊളുത്തി ടൈംസ് സ്ക്വയറിൽ പ്രത്യക്ഷപ്പെട്ട പരസ്യ സന്ദേശം. ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിലെ ഒരു ഡിജിറ്റൽ പരസ്യബോർഡിൽ പ്രത്യക്ഷപ്പെട്ട പരസ്യമാണ് ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുന്നത്. യേശു പലസ്‌തീനിയാണ് എന്ന വാചകമാണ് ഡിജിറ്റൽ പരസ്യബോർഡിൽ തെളിഞ്ഞത്.

ക്രിസ്‌മസ് ആശംസക്കൊപ്പമാണ്‌ യേശു പലസ്‌തീനിയാണ് എന്ന സന്ദേശം പരസ്യബോർഡിൽ തെളിഞ്ഞത്. ഇത് രാഷ്ട്രീയ പ്രസ്‌താവനയാണെന്ന ആരോപണം ഇതിനകം ഉയർന്നിരുന്നിട്ടുണ്ട്. അമേരിക്കൻ- അറബ് ആന്റി- ഡിസ്ക്രിമിനേഷൻ കമ്മിറ്റി (എഡിസി) പണം നൽകിയാണ് പരസ്യബോർഡിൽ ക്രിസ്‌മസ് ആശംസ പ്രദർശിപ്പിച്ചത്.

പച്ച നിറത്തിന്‍റെ പശ്ചാത്തലത്തിൽ കടും കറുപ്പ് അക്ഷരങ്ങളിലായിരുന്നു സന്ദേശം. പരസ്യബോർഡിൽ പ്രത്യക്ഷപ്പെട്ട സന്ദേശം ഭിന്നിപ്പിക്കുന്നതോ പ്രകോപനപരമോ ആണെന്ന വിമർശനവും ഉയരുന്നുണ്ട്. സൗഹാർദ്ദവും സമാധാനവും നിറയേണ്ട ഒരു അവധിക്കാലത്ത് ചരിത്രം, വിശ്വാസം, സ്വത്വം എന്നീ ചർച്ചകൾക്കാണ് ഈ സന്ദേശം തുടക്കമിടുക എന്ന വിമർശനം ഉയരുന്നുണ്ട്.

പലസ്‌തീൻ സ്വത്വത്തെ ഇല്ലാതാക്കുന്നതിനെതിരെയുള്ള സാംസ്കാരിക പ്രതിരോധം എന്ന നിലയിലാണ് പരസ്യബോർഡിലെ സന്ദേശം എന്നാണ് അമേരിക്കൻ- അറബ് ആന്റി- ഡിസ്ക്രിമിനേഷൻ കമ്മിറ്റി വ്യക്തമാക്കിയിരിക്കുന്നത്. ഇസ്ലാം യേശുവിനെ ഒരു പ്രവാചകനായി ബഹുമാനിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് കൊണ്ട് ഇൻസ്റ്റാ​ഗ്രാമിൽ പങ്കിട്ട പ്രസ്‌താവനയിലാണ് എഡിസി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

‘ഗാസയിൽ വംശഹത്യ നടക്കുമ്പോൾ, യേശുവിൻ്റെ ജന്മസ്ഥലം ഉപരോധത്തിലും അധിനിവേശത്തിലും ആയിരിക്കുമ്പോൾ, ടൈംസ് സ്ക്വയറിൻ്റെ ഹൃദയഭാഗത്ത് ഞങ്ങൾ ഒരു അടിസ്ഥാന സത്യം വീണ്ടെടുക്കുന്നു’ എന്നും സംഘടന വ്യക്തമാക്കിയിട്ടുണ്ട്. യേശുവിനെ ബെത്‌ലഹേമിൽ ജനിച്ച ഒരു പലസ്‌തീൻ അഭയാർത്ഥിയായാണ് ഇവർ വിശേഷിപ്പിച്ചിരിക്കുന്നത്.

പരസ്യബോർഡിലെ സന്ദേശവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. ‘മനോഹരവും ചിന്തോദ്ദീപകവും’ എന്നായിരുന്നു ഒരു എക്‌സ് ഉപയോക്താവിൻ്റെ പ്രതികരണം. ‘അമേരിക്കയിൽ ഇത്തരമൊരു സന്ദേശം പ്രാധാന്യത്തോടെ പ്രദർശിപ്പിച്ചത് കണ്ട് തങ്ങൾ അത്ഭുതപ്പെട്ടു’വെന്ന് ഒരു കൂട്ടർ പ്രതികരിച്ചിട്ടുണ്ട്.

യേശുവിൻ്റെ കാലത്ത് പലസ്‌തീൻ ഒരു രാഷ്ട്രീയ സംവിധാനമായി നിലവിലില്ലായിരുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ചില ഉപയോക്താക്കൾ പരസ്യബോർഡിലെ സന്ദേശത്തിന് ചരിത്രപരമായ കൃത്യതയില്ലെന്ന് വിമർശിച്ചു. ‘യേശുവിനെ പലസ്‌തീൻ എന്നല്ല, ജൂതൻ എന്ന് വിശേഷിപ്പിക്കണ’മെന്ന് വാദിക്കുന്ന ഒരുകൂട്ടർ പരസ്യബോർഡിലെ അവകാശവാദത്തെ പൂർണമായും തള്ളിക്കളഞ്ഞിട്ടുമുണ്ട്.

പരസ്യബോർഡിലെ പ്രചാരണത്തെ ന്യായീകരിക്കുന്ന നിലപാടുമായി എഡിസി ദേശീയ എക്സിക്യൂട്ടീവ് ഡയറക്ടർ അഡെബ് അയൂബും രം​ഗത്ത് വന്നിട്ടുണ്ട്. ‘വർഷം മുഴുവനും ടൈംസ് സ്ക്വയറിലെ ബിൽബോർഡുകളിൽ വ്യത്യസ്ത സന്ദേശങ്ങൾ സംഘടന പ്രദർശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ആളുകൾക്ക് ഇത് ചർച്ച ചെയ്യാൻ താൽപ്പര്യമുണ്ടെങ്കിൽ, അത് വളരെ നല്ലതാണ്.

ബിൽബോർഡ് ചർച്ചയ്ക്ക് തുടക്കമിട്ടു’ എന്നായിരുന്നു അഡെബ് അയൂബിൻ്റെ പ്രതികരണം. ‘കുറഞ്ഞത് നിങ്ങൾ സംസാരിക്കുക എങ്കിലുമാണ്. അല്ലെങ്കിൽ, ഞങ്ങൾ നിശബ്‌ദരാക്കപ്പെടും, ഞങ്ങളുടെ ശബ്‌ദങ്ങൾ പുറത്തുവരില്ല’ എന്നും അഡെബ് അയൂബ് കൂട്ടിച്ചേർത്തു. ‘യേശു അധിനിവേശത്തിൽ ജനിച്ച ഒരു പലസ്‌തീനി’ ആയിരുന്നുവെന്ന് നേരത്തെ കാലാവസ്ഥ പ്രവർത്തകയായ ​ഗ്രേറ്റ തുൻബെർ​ഗും ഓൺലൈനിൽ പോസ്റ്റ് ചെയ്‌തിരുന്നു.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റ് കൊല്ലപ്പെട്ടു. പിഎ ചന്ദ്രനാഥ് ആണ് കൊല്ലപ്പെട്ടത്. ചന്ദ്രനാഥ് റാഥിനെ മധ്യംഗ്രാമിൽ ബുധനാഴ്‌ച രാത്രി വെടിവച്ചു കൊലപ്പെടുത്തി എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നത്. നോർത്ത് 24 പാർഗനസിൽ ആണ് സംഭവം. ബിജെപി...

Keep exploring...

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

More News

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

‘റിസോര്‍ട്ട് രാഷ്ട്രീയം’; എഐഎഡിഎംകെ നിയുക്ത എംഎല്‍എമാര്‍ റിസോര്‍ട്ടില്‍

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി....

കേരളത്തിൽ നിര്‍ണായക കോണ്‍ഗ്രസ് യോഗം; നിരീക്ഷകരുടെ സാന്നിധ്യത്തില്‍

മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസിനുള്ളില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആദ്യ നിയമസഭ കക്ഷിയോഗം...

‘കഴിഞ്ഞ പത്ത് വർഷത്തിനിടെ സംഘടന ദുർബലമായി, പരാജയ കാരണം പിണറായി വിജയൻ അല്ല’: പികെ ഗുരുദാസൻ

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ സിപിഐഎമ്മിനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് പികെ ഗുരുദാസൻ. സംഘടനാ രംഗത്ത് സിപിഐഎമ്മിന് ഉണർന്ന് പ്രവർത്തിക്കാനായില്ലെന്നും...

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അതൃപ്തി തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...