കേരളത്തിൽ ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയായി. 47 സ്ഥാനാർത്ഥികളെ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. നേമത്ത് രാജീവ് ചന്ദ്രശേഖർ മത്സരിക്കും. വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ, മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ, പാലക്കാട്- ശോഭ സുരേന്ദ്രൻ, തൃശ്ശൂർ- പത്മജാ വേണുഗോപാൽ, കാഞ്ഞിരപ്പള്ളി- അഡ്വക്കേറ്റ് ജോർജ് കുര്യൻ, പാലാ- ഷോൺ ജോർജ്, പൂഞ്ഞാർ- പിസി ജോർജ്, കഴക്കൂട്ടം- വി മുരളീധരൻ, കാട്ടാക്കട- പി കെ കൃഷ്ണദാസ്, തിരുവല്ല- അനൂപ് ആൻ്റെണി.
കൊട്ടാരക്കര- ആർ രശ്മി, നെടുമങ്ങാട്- യുവരാജ് ഗോകുൽ, ഹരിപ്പാട്- സന്ദീപ് വജസ്പതി, മലമ്പുഴ- സി. കൃഷ്ണൻകുമാർ, ദേവികുളം- എസ്. രാജേന്ദ്രൻ ഒറ്റപ്പാലം- മേജർ രവി, ബേപ്പൂർ- പ്രകാശ് ബാബു, കോഴിക്കോട് നോർത്ത്- നവ്യ ഹരിദാസ്, കൊയിലാണ്ടി- പ്രഭുൽ കൃഷ്ണൻ, ഷൊർണൂർ- ശങ്കു ടി ദാസ്, കണ്ണൂർ- സി രഘുനാഥ്, ആറ്റിങ്ങൽ- പി സുധീർ എന്നിവരും മത്സരിക്കും. പട്ടികയിൽ 7 വനിതകളും ഉണ്ട്. കഴിഞ്ഞ ദിവസം സിപിഐയും സിപിഎമ്മും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. കേരളത്തിൽ ഏപ്രിൽ 9-നാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4 -നായിരിക്കും.
ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക ഇങ്ങനെ:
കാട്ടാക്കട- പി കെ കൃഷ്ണദാസ്, മഞ്ചേശ്വരം- കെ സുരേന്ദ്രൻ, ഉദുമ- മനുലാൽ മേലോത്ത്, കാഞ്ഞങ്ങാട്- ബൽരാജ് എം, പയ്യന്നൂർ- എപി ഗംഗാധരൻ, അഴീക്കോട്- കെ കെ വിനോദ് കുമാർ, കണ്ണൂർ- സി രഘുനാഥ്, മാനന്തവാടി- പി ശ്യാം രാജ്, സുൽത്താൻ ബത്തേരി- കവിത എഎസ്, വടകര- അഡ്വ. കെ ദിലീപ്, കുറ്റ്യാടി- രാമദാസ് മണലേരി, നാദാപുരം- സിപി വിപിൻ ചന്ദ്രൻ, കൊയിലാണ്ടി- സിആർ പ്രഫുൽ കൃഷ്ണൻ, പേരാമ്പ്ര- എം മോഹനൻ മാസ്റ്റർ, ബാലുശ്ശേരി- സി പി സതീശൻ, എലത്തൂർ- ടി ദേവദാസ്, കോഴിക്കോട് നോർത്ത്- നവ്യ ഹരിദാസ്, കോഴിക്കോട് സൗത്ത്- ടി റനീഷ്, ബേപ്പൂർ- അഡ്വ. കെ പി പ്രകാശ് ബാബു, കുന്നമംഗലം- വി കെ സജീവൻ, ഷൊർണൂർ – സങ്കു ടി ദാസ്, ഒറ്റപ്പാലം- മേജർ രവി, മലമ്പുഴ- സി കൃഷ്ണകുമാർ, പാലക്കാട്- ശോഭാ സുരേന്ദ്രൻ, ചേലക്കര- കെ ബാലകൃഷ്ണൻ, മണലൂർ – അഡ്വ. കെ കെ അനീഷ് കുമാർ, തൃശൂർ- പത്മജ വേണുഗോപാൽ, ഇരിഞ്ഞാലക്കുട- സന്തോഷ് ചെറക്കുളം, ദേവികുളം- എസ്. രാജേന്ദ്രൻ, പാലാ- ഷോൺ ജോർജ്, വൈക്കം- കെ അജിത്ത്, കാഞ്ഞിരപ്പള്ളി- അഡ്വ. ജോർജ് കുര്യൻ, പൂഞ്ഞാർ- പി സി ജോർജ്ജ്, അമ്പലപ്പുഴ – അരുൺ അനിരുദ്ധൻ, ഹരിപ്പാട്- സന്ദീപ് വാചസ്പതി, ചെങ്ങന്നൂർ- എം വി ഗോപകുമാർ, തിരുവല്ല- അനൂപ് ആൻ്റണി ജോസഫ്, കരുനാഗപ്പള്ളി- വി എസ് ജിതിൻ ദേവ്, കുന്നത്തൂർ- രാജി പ്രസാദ്, കൊട്ടാരക്കര- ആർ രശ്മി, ചാത്തന്നൂർ- ബി ബി ഗോപകുമാർ, ആറ്റിങ്ങൽ- അഡ്വ. പി സുധീർ, നെടുമങ്ങാട്- യുവരാജ് ഗോകുൽ, കഴക്കൂട്ടം- വി മുരളീധരൻ, വട്ടിയൂർക്കാവ്- ആർശ്രീലേഖ, നേമം- രാജീവ് ചന്ദ്രശേഖർ, പാറശ്ശാല- അഡ്വ. ഗിരീഷ് നെയ്യാർ



