...
Home News Kerala ബിജെപി തെരഞ്ഞെടുപ്പ് വിലയിരുത്തൽ യോഗങ്ങൾ; നേതൃത്വത്തിനെതിരെ കടുത്ത വിമർശനം

ബിജെപി തെരഞ്ഞെടുപ്പ് വിലയിരുത്തൽ യോഗങ്ങൾ; നേതൃത്വത്തിനെതിരെ കടുത്ത വിമർശനം

വോട്ടർ പട്ടിക പോലും പരിശോധിക്കാതെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതും പിന്നീട് മാറ്റേണ്ടിവന്നതും സംഘടനാപരമായ അപമാനമാണെന്നും യോഗത്തിൽ അഭിപ്രായപ്പെട്ടു.

255

കേരളത്തിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് വിലയിരുത്തൽ യോഗങ്ങളിൽ ദേശീയ, സംസ്ഥാന നേതൃത്വങ്ങൾക്കെതിരെ കടുത്ത വിമർശനം ഉയർന്നു. ഘടകകക്ഷികൾക്ക് അനാവശ്യമായി സീറ്റുകൾ നൽകുകയും സർവേ അടിസ്ഥാനത്തിൽ സ്ഥാനാർഥികളെ തീരുമാനിക്കുകയും ചെയ്തതിനെതിരെ താഴേത്തട്ടിലെ നേതാക്കൾ അതൃപ്തി രേഖപ്പെടുത്തി.

പ്രധാന ഘടകകക്ഷികളായ ബിഡിജെഎസും ട്വന്റി 20 യും “അരാഷ്ട്രീയ സംഘടനകൾ” ആണെന്ന് ചില നേതാക്കൾ യോഗങ്ങളിൽ തുറന്നടിച്ചു. കോർപ്പറേറ്റ് രീതിയിൽ കോർഡിനേറ്റർമാരെ നിയമിക്കുകയും പിരിച്ചുവിടുകയും ചെയ്യുന്ന രീതിയിലുള്ള സ്ഥാനാർഥി നിർണ്ണയം പാർട്ടിക്ക് തിരിച്ചടിയായതായും വിമർശനം ഉയർന്നു.

ക്രിസ്ത്യൻ സമൂഹത്തെ ലക്ഷ്യമിട്ട ഔട്ട്‌റീച്ച് ശ്രമങ്ങൾക്കും തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച ഫലം ലഭിച്ചില്ലെന്ന് പ്രാദേശിക നേതാക്കൾ ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് ട്വന്റി20യ്ക്ക് നൽകിയ സീറ്റുകളുടെ എണ്ണം സംസ്ഥാന നേതൃത്വത്തിന്റെ പിഴവാണെന്നും അഭിപ്രായം ഉയർന്നു.

സ്ഥാനാർഥി നിർണ്ണയത്തിൽ കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലാണ് നിർണായകമായതെന്ന വിശദീകരണം സംസ്ഥാന നേതാക്കൾ യോഗങ്ങളിൽ നൽകിയതായാണ് റിപ്പോർട്ട്. കേരളത്തിലെ സാഹചര്യങ്ങൾ പരിഗണിക്കാതെ സർവേ അടിസ്ഥാനത്തിൽ തീരുമാനങ്ങൾ എടുക്കുന്നത് “പരീക്ഷണശാല സമീപനം” ആണെന്നും ചില നേതാക്കൾ വിമർശിച്ചു.

വോട്ടർ പട്ടിക പോലും പരിശോധിക്കാതെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതും പിന്നീട് മാറ്റേണ്ടിവന്നതും സംഘടനാപരമായ അപമാനമാണെന്നും യോഗത്തിൽ അഭിപ്രായപ്പെട്ടു. പല മണ്ഡലങ്ങളിലും ട്വന്റി20 നേതാക്കൾ സ്ഥാനാർഥികളെ തേടിയുനടന്ന സാഹചര്യവും വിമർശനത്തിന് കാരണമായി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.