...
Home News Kerala ന്യൂനപക്ഷങ്ങളെ ആകർഷിക്കാൻ പുതിയ നീക്കവുമായി ബിജെപി; പോസ്റ്ററുകളില്‍ കാവി ഒഴിവാക്കി

ന്യൂനപക്ഷങ്ങളെ ആകർഷിക്കാൻ പുതിയ നീക്കവുമായി ബിജെപി; പോസ്റ്ററുകളില്‍ കാവി ഒഴിവാക്കി

കഴിഞ്ഞ ഒരു മാസമായി ബിജെപി പോസ്റ്ററുകളിൽ കാവി നിറമില്ല

204

ബിജെപി ന്യൂനപക്ഷങ്ങളെ ആകർഷിക്കാൻ പുതിയ നീക്കത്തിൽ. പോസ്റ്ററുകളില്‍ കാവിക്ക് വിലക്ക് കണ്ണിൽ പൊടിയിടാൻ ആണെന്നാണ് ആക്ഷേപം. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്ര ശേഖറാണ് ഐടി സെല്ലിന് നിർദ്ദേശം നൽകിയത്.

കഴിഞ്ഞ ഒരു മാസമായി ബിജെപി പോസ്റ്ററുകളിൽ കാവി നിറമില്ല. ഒരു ഭാഗത്ത് ബിജെപി നേതാക്കൾ തീവ്രവർഗീയത പ്രചരിപ്പിക്കുന്നു. ഇതിന് മറയിടാനാണ് കാവി ഒഴിവാക്കുന്നതെന്ന വിമർശനം ശക്തമാണ്. ആസന്നമായ തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് പുതിയ നീക്കവുമായി ബിജെപി രംഗത്ത് എത്തിയിരിക്കുന്നത്.

പാർട്ടിയുടെ മുദ്രയായ കാവി ഒഴിവാക്കുന്നതിൽ പാർട്ടിയിൽ വിയോജിപ്പ് നിലനിൽക്കുന്നു. ആർഎസ്എസിൻ്റെ നൂറാം വാർഷീകത്തോട് അനുബന്ധിച്ച് നടന്ന പഥസഞ്ചലനത്തിൽ രീജീവ് ചന്ദ്രശേഖർ, അനൂപ് ആൻ്റണി, ഷോൺ ജോർജ് എന്നിവർ ഗണവേഷം ധരിക്കാത്തതും പാർട്ടി പ്രവർത്തകർക്കിടയിൽ വിയോജിപ്പുണ്ടാക്കി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.