...
Home News Kerala ‘ബലിദാനികളെ മറന്നു’? കോടിയേരി പ്രതിമ അനാച്ഛാദനത്തിന് ബിജെപി നേതാവും

‘ബലിദാനികളെ മറന്നു’? കോടിയേരി പ്രതിമ അനാച്ഛാദനത്തിന് ബിജെപി നേതാവും

സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ്റെ അനുമതി വാങ്ങികൊണ്ടാണ് എന്‍ ഹരിദാസന്‍ പരിപാടിക്ക് എത്തിയതെന്നാണ് വിവരം

165

കണ്ണൂര്‍: അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്‌ണൻ പ്രതിമ അനാച്ഛാദനത്തിന് ബിജെപി നേതാവും. ബിജെപി ജില്ലാ അധ്യക്ഷന്‍ എന്‍ ഹരിദാസനാണ് പരിപാടിയില്‍ പങ്കെടുത്തത്. തീരുമാനത്തില്‍ ബിജെപി നേതൃത്വത്തില്‍ ഒരു വിഭാഗത്തിന് അതൃപ്‌തിയുണ്ടെന്നാണ് സൂചന.

സിപിഐഎം- ബിജെപി കൂട്ടുകെട്ട് ആരോപണത്തിനിടെ ആണ് വിവാദം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ്റെ അനുമതി വാങ്ങികൊണ്ടാണ് എന്‍ ഹരിദാസന്‍ പരിപാടിക്ക് എത്തിയതെന്നാണ് വിവരം. പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ബിജെപിയിലെ ഒരു വിഭാഗം അറിയിച്ചിരുന്നെങ്കിലും പങ്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. പരിപാടിയില്‍ പങ്കെടുത്തത് വഴി ബലാദാനികളെ പാര്‍ട്ടി മറന്നുവെന്നാണ് ആക്ഷേപം.

എന്നാല്‍ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളാരും തന്നെ പരിപാടിക്കെത്തിയിട്ടില്ല. കോടിയേരിയുടെ ഓര്‍മ്മയ്ക്കായി വീട്ടുമുറ്റത്ത് തയ്യാറാക്കിയ വെങ്കല പ്രതിമയാണ് അനാച്ഛാദനം ചെയ്യുന്നത്. ഒക്ടോബർ ഒന്ന്, കോടിയേരിയുടെ ഓര്‍മ്മ ദിനമാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.