...
Home News National തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചേർന്ന് ബിജെപി ജനവിധി അട്ടിമറിച്ചു: തൃണമൂൽ കോൺഗ്രസ്

തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചേർന്ന് ബിജെപി ജനവിധി അട്ടിമറിച്ചു: തൃണമൂൽ കോൺഗ്രസ്

ടാഗോറിൻ്റെ ജന്മവാർഷികം ബംഗാളിൽ ആഘോഷിക്കുന്ന മെയ് 9ന് സത്യപ്രതിജ്ഞ നടത്താനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്

216

പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധം ശക്തമാക്കാൻ തൃണമൂൽ കോൺഗ്രസ്. തെരഞ്ഞെടുപ്പ് കമ്മിഷനുമായി ചേർന്ന് ബിജെപി ജനവിധി അട്ടിമറിച്ചെന്ന് ആരോപിച്ച് പ്രതിഷേധം ശക്തമാക്കാൻ ആണ് മമത ബാനർജിയുടെ തീരുമാനം. മമത ബാനർജി ചൊവാഴ്‌ച വൈകീട്ട് അഞ്ചു മണിക്ക് വാർത്താ സമ്മേളനം നടത്തും.

അട്ടിമറിക്ക് തെളിവുകൾ ഹാജരാക്കുമെന്നാണ് സൂചന. നന്ദിഗ്രാമിൽ 2021ൽ സുവേന്ദു അധികാരിയോട് തോറ്റതിന് സമ്മാനമായി ഭവാനിപൂരിലും മമത സുവേന്ദു അധികാരിയോട് തോറ്റതിന് പിന്നാലെയാണ് പുതിയ നീക്കം.

അതിനിടെ വേഗം സർക്കാർ രൂപീകരണ നടപടികളിലേക്ക് കടക്കാനാണ് ബിജെപി നീക്കം. ടാഗോറിൻ്റെ ജന്മവാർഷികം ബംഗാളിൽ ആഘോഷിക്കുന്ന മെയ് 9ന് സത്യപ്രതിജ്ഞ നടത്താനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്.

അതേസമയം തിങ്കളാഴ്‌ച തെരഞ്ഞടുപ്പ് ഫലം പുറത്തു വന്നതിന് തൊട്ടുപിന്നാലെ പശ്ചിമ ബം​ഗാളിൽ പലയിടത്തും ബിജെപി അക്രമം അഴിച്ചുവിട്ടു. ബം​ഗാളിലെ ജമുരിയിൽ തൃണമൂൽ കോൺ​ഗ്രസ് പാർട്ടി ഓഫീസ് പ്രതിഷേധക്കാർ തീയിട്ടു. വോട്ടെണ്ണൽ പുരോ​ഗമിക്കുന്നതിനിടെ ഉണ്ടായ രാഷ്ട്രീയ സംഘർഷമാണ് അക്രമത്തിൽ കലാശിച്ചത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.